വൈകുന്നേരങ്ങളിൽ ചായക്കൊപ്പം ഒരു അടിപൊളി സ്നാക്കായാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് നല്ല ക്രിസ്പിയും ടേസ്റ്റിയുമാണ്. അപ്പോൾ നമുക്ക് ഈ ടേസ്റ്റി പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം, അതിനായി ഒരു കപ്പ് റവ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത റവയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ മുളക്പൊടിയും ചേർത്ത് ഇളക്കുക. എന്നിട്ട് അര കപ്പ് വെള്ളം ചേർത്ത് നല്ല പോലെ കുഴച്ചെടുക്കുക.
നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ രണ്ട് ഭാഗമാക്കി എടുക്കുക. എന്നിട്ട് കുറച്ചു പൊടി വിതറിയ ശേഷം ഓരോ മാവും നല്ലപോലെ പരത്തുക. എന്നിട്ട് പരത്തിയെടുത്ത മാവിനെ ഒരു അടപ്പ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക. വലിയ അളവിലാണ് സ്നാക്ക് വേണ്ടത് എങ്കിൽ അതുപോലെ ചെയ്തെടുക്കുക. എന്നിട്ട് എല്ലാം ഇതുപോലെ പരത്തിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.
എന്നിട്ട് ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന എണ്ണയിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള സ്നാക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ളൈമിൽ വെച്ചുവേണം സ്നാക്ക് ഫ്രൈ ആക്കി എടുക്കാൻ. നല്ല ക്രിസ്പിയായ സ്നാകാണിത്. ഒരെണ്ണം കഴിച്ചുനോക്കിയാൽ ഒരുപാട് ഇഷ്ടമാകും. കുട്ടികൾക്കൊക്കെ ഇടയ്ക്കിടെ ഈ രീതിയിൽ തയ്യാറാക്കി കൊടുക്കാൻ മറക്കല്ലേ.
