കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഫ്ലേവർ ആണ് ചോക്ലേറ്റ് ഫ്ലേവർ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു സ്പെഷ്യൽ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കിയാലോ. ആദ്യം ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് മൈദാ അരിച്ചെടുക്കുക. ഇനി ഇതിൽ നിന്നും രണ്ട് സ്പൂൺ മൈദാ മാറ്റി വെക്കുക. ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോകോ പൗഡറും, ഒരു ടേബിൾ സ്പൂൺ മിൽക്ക് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, അര ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് കൊടുക്കുക.
ഇനി ഇതെല്ലാം കൂടി നല്ല പോലെ അരിച്ചെടുക്കുക. ഇനി മറ്റൊരു ബൗളിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ വാനില എസ്സെൻസും കൂടി ചേർത്ത് ബീറ്റാക്കി എടുക്കുക. ഇനി ക്രീമി ആയി വന്ന മുട്ടയിലേക്ക് മുക്കാൽ കപ്പ് പൊടിച്ച പഞ്ചസാര ചേർത്ത് നന്നായിട്ട് ബീറ്റാക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ സൺ ഫ്ലോർ ഓയിലും കൂടി ചേർത്ത് കൊടുക്കുക. ഇനി നേരത്തെ അരിച്ചു വെച്ചിട്ടുള്ള മൈദാ മിക്‌സും കാൽ കപ്പ് പാലും കൂടി ചേർത്ത് മിക്‌സായി വരുന്നത് വരെ ബീറ്റാക്കി എടുക്കുക.
ഇനി റെഡിയായി വന്ന കേക്ക് ബാറ്റർ ഒരു ബട്ടർ പേപ്പർ വെച്ച് ഓയിൽ ഗ്രീസാക്കിയ ടിന്നിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി പ്രീഹീറ്റ് ചെയ്ത പാനിലേക്ക് ഇരുപത്തിയഞ്ചു മിനിറ്റ് ലോ ഫ്ളൈമിൽ ബേക്ക് ചെയ്ത് എടുക്കുക. ശേഷം ചൂടാറി വന്ന കേക്കിനെ മൂന്ന് ലേയറുകളായി മുറിച്ചു വെക്കുക. ശേഷം നാന്നൂറ് ഗ്രാം മിൽക്ക് ചോക്ലേറ്റും ഇരുനൂറ് ഗ്രാം വിപ്പിംഗ് ക്രീമും ചേർത്ത് ഡബിൾ ബോയിൽ ചെയ്ത് മെൽറ്റാക്കി എടുക്കുക. ഇനി മേൽറ്റായി വന്ന ചോക്ലേറ്റ് തണുത്തതിന് ശേഷം തിക്കായി വന്ന ചോക്ലേറ്റ് ഗാനാഷിനെ ഒരു കേക്ക് ബേസിന്റെ മുകളിലായി കുറച്ചു സ്പ്രെടാക്കി കൊടുക്കുക.
ഇനി ഫസ്റ്റ് ലെയർ മുകളിലായി വെച്ച് ഷുഗർ സിറപ്പ് വെറ്റാക്കി കൊടുക്കുക. ശേഷം ഗണാഷ് മുകളിലായി സ്പ്രെഡ്ടാക്കുക. അങ്ങനെ എല്ലാ ലെയറും വെച്ചതിനു ശേഷം ഇഷ്ടമുള്ള ഡെക്കറേഷൻ മുകളിലായി നൽകാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചോക്ലേറ്റ് മിൽക്ക് കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. മെഹറിൻസ് ബേക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഈ കേക്കിനെ കുറിച്ച് വിശദമായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.
