നാളത്തെ ബ്രേക്ഫാസ്റ്റായി പാൽ പെറോട്ട ആയാലോ

നിങ്ങൾ പാൽ പെറോട്ട കഴിച്ചിട്ടുണ്ടോ, വളരെ ടേസ്റ്റിയായ ഈ പലഹാരം ബ്രേക്ഫാസ്റ്റായും ഡിന്നറായും സ്‌നാക്കായും എല്ലാം കഴിക്കാൻ ഏറെ നല്ലതാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദ മാവ് എടുക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും, ഒരു കോഴി മുട്ട പൊട്ടിച്ചതും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് മാവിനെ നന്നായി മിക്‌സാക്കുക. ഇനി ഒരു കപ്പ് പാൽ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം പാലിനെ നന്നായി തിളപ്പിച്ചെടുക്കുക.

ശേഷം പാലിനെ ചൂടാറാനായി വെക്കുക. ഇനി നേരത്തെ മിക്‌സാക്കി വെച്ച മാവിലേക്ക് ചൂടാറി വന്ന പാൽ ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ ഈ മാവിനേയും കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ അര ടീസ്പൂൺ നെയ്യും ചേർത്ത് ഒന്നും കൂടി കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു നെയ്യ് തടകിയ ശേഷം അടച്ചു വെച്ച് ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ഒരു മണിക്കൂറായപ്പോൾ മാവ് കുറച്ചും കൂടി സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം മാവിനെ രണ്ട് ഭാഗമാക്കി മുറിക്കുക. ഇനി കൌണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറുക. ശേഷം ഒരു ഭാഗം മാവിനെ നല്ല പോലെ പരത്തുക. ശേഷം പരത്തിയെടുത്ത മാവിലേക്ക് എല്ലാ ഭാഗത്തും എത്തുന്ന രീതിയിൽ നെയ്യ് സ്പ്രെഡ്ടാക്കുക. ശേഷം ഒരു സൈഡിൽ നിന്നും മാവിനെ ഉരുട്ടി എടുക്കുക. ശേഷം നീളത്തിൽ ഉരുട്ടി എടുത്ത മാവിനെ ഏത് അളവിലാണ് പാൽ പെറോട്ട വേണ്ടത് ആ അളവിൽ മാവിനെ മുറിച്ചെടുക്കുക.

ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം മുറിച്ചെടുത്ത ഓരോ പീസിനെയും ചതുരാകൃതിയിൽ പരത്തുക. എല്ലാ മാവിനേയും ഇതുപോലെ പരത്തി എടുക്കുക. എല്ലാ മാവിനേയും ഇതുപോലെ പരത്തിയ ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ പെറോട്ടയായി ഇട്ട് ഫ്രൈ ആക്കുക. ഒരു സൈഡ് മൂത്തു വരുമ്പോൾ ഇതിന്റെ മുകളിലായി നെയ്യ് സ്‌പ്രെഡ്ടക്കുന്നത് നല്ലതായിരിക്കും. ശേഷം നേരത്തെ പകുതിയായി മുറിച്ചു വെച്ച മാവും ഇതുപോലെ പരത്തി ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പാൽപെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പെറോട്ട ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page