പ്രണയാസുരം 28*

*പ്രണയാസുരം 28*
പാർവതിയെ കൊണ്ട് ആദം നേരെ അവരുടെ മുറിയിലേക്ക് ആയിരുന്നു വന്നത്..

വിറച്ചുകൊണ്ട് അവന്റെ അടുക്കലേക്ക് ചേർന്ന് നിൽക്കുകയായിരുന്നു പാർവതി.. അരവിന്ദന്റെ നോട്ടവും ഭാവവും എല്ലാം ഓർത്തതും പാർവതിക്ക് വല്ലാത്ത ഭയം തോന്നി.. അവളുടെ കണ്ണുകൾ ഇടതടവില്ലാതെ നിറഞ്ഞു കൊണ്ടിരുന്നു..

ആദത്തിനോട് ചേർന്ന് നിൽക്കുമ്പോഴും താൻ എന്താണ് ഈ  ചെയ്യുന്നതെന്നുള്ള ബോധം ഒന്നും പാർവതിക്കില്ലായിരുന്നു… നടുത്തെരുവിൽ  ഒറ്റപ്പെട്ടുപോയ പെൺകുട്ടിയുടെ അവസ്ഥയായിരുന്നു പാർവതിയുടേത്…

ഇപ്പോൾ ഒന്നും തന്നിൽനിന്നും പാർവതി മാറില്ല എന്ന് തോന്നിയ ആദം പതിയെ പാർവതിയെ ഒന്ന് തട്ടിക്കൊണ്ടു വിളിച്ചു..

പാർവതി..

സത്യത്തിൽ ആദത്തിന്റെ വിളിയാണ് പാർവതിയെ സ്വബോധത്തിലേക്ക് കൊണ്ടുവന്നത് തന്നെ..

അതുകൊണ്ടുതന്നെ അവൾ പെട്ടെന്ന് ഞെട്ടി കൊണ്ട് അവനിൽ നിന്നും മാറി അല്പം നീങ്ങി നിന്നു അപ്പോഴും അവൻ പാർവതിയെ തന്നെ നോക്കി കാണുകയായിരുന്നു..

തന്റെ പെണ്ണ് തന്റെ ഭാര്യ നേരത്തെ ഹാളിൽ നിന്നുകൊണ്ട് അരവിന്ദനോടായി താൻ അലറിക്കൊണ്ട് പറഞ്ഞത് ഓർത്തതും  അവന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു.

എടോ പാർവതി താൻ ഇങ്ങനെ ഭയന്നാലോ ആ അരവിന്ദൻ തന്നെ ഒന്നും ചെയ്യില്ല… ഞാൻ ഉള്ളപ്പോൾ എന്നെ മറികടന്ന് വേണം അരവിന്ദന് തന്റെ അടുക്കൽ എത്തുവാൻ..

ഏതായാലും ഈ കുരിശിങ്കൽ ആദത്തിന്റ മിന്ന് പിന്നെ തന്റെ കഴുത്തിൽ ഉള്ളടത്തോളം കാലം താൻ സുരക്ഷിത ആയിരിക്കും.. അരവിന്ദൻ എന്നല്ല ഒരു പന്ന മോനും തന്റെ അടുത്തേക്ക് വരികയോ തന്നെയൊന്നു തൊടാൻ പോലും ഉള്ള ധൈര്യം കാണിക്കില്ല ആ ഉറപ്പ് ഞാൻ തനിക്ക് തരുന്നു. അതുപോരെ..

പുഞ്ചിരിച്ചുകൊണ്ട് ആദം അവളുടെ അടുത്തേക്ക് കുറച്ചുകൂടെ ചേർന്ന് നിന്നു … തന്റെ അടുക്കൽ ആദത്തിന്റെ സമീപ്യം അറിഞ്ഞതും പാർവതി പതിയെ തന്റെ തല   ഉയർത്തി അവനെ ഒന്ന് നോക്കി..

അറിയാതെ തന്നെ ആദത്തിന്റെ വലതുകൈ പാർവതിയുടെ  ഇടത് കവിളിലേക്കായി ചേർത്തുവച്ചു ആദം .. എന്തൊരു ഉൾ പ്രേരണയിൽ അവൻ പാർവതിയുടെ നെറ്റിയിലായി  ഒന്നു ചുംബിച്ചു…

ആദ്യമായി ആദത്തിൽ നിന്നും കിട്ടിയ ചുടുചുംബനത്തിൽ പാർവതിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു പോയി.. ആദം എന്തിനാണ് ഇപ്പോൾ പാർവതിയെ ചുംബിച്ചതെന്ന്  സത്യത്തിൽ അവന് പോലും അറിയില്ലായിരുന്നു.. ആ സാഹചര്യത്തിൽ അവൻ അങ്ങനെ ചെയ്തു പോയതാണ്……പാർവതിയുടെ അവസ്ഥയും മറിച്ചാലായിരുന്നു..

ആദം നൽകിയ ആ  ചുംബനത്തോടുകൂടി അവളുടെ മനസ്സിലുണ്ടായിരുന്ന  പിരിമുറുക്കം പേടിയും എങ്ങോട്ടോ     പോയി മറഞ്ഞത് പോലെ പാർവതിക്ക്‌ തോന്നി..

ഈ സമയമാണ് ആദത്തിന്റെ മൊബൈൽ ഫോൺ റിങ് ചെയ്തത്.. തന്നിൽ  നിന്നും പാർവതിയെ അടർത്തി മാറ്റി കൊണ്ട് അവൻ മൊബൈൽ ഒന്ന് എടുത്തു..ഡെവിയുടെ നമ്പർ കണ്ടതും ആദം കട്ട് ചെയ്തു കൊണ്ട് പാർവതി നോക്കി പുഞ്ചിരിച്ചുകൊണ്ട് അവളോടായി പറഞ്ഞു  ..

വന്നവരെ ഞാൻ ഒന്ന് സൽക്കരിച്ച്  വിട്ടിട്ട് വരാം നി അതുവരെ റസ്റ്റ് എടുക്ക്.. അത്രയും പറഞ്ഞ് അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്നെ അവൻ പുറത്തേക്ക് ഇറങ്ങിപ്പോയി..

ചിരിച്ചുകൊണ്ട് തന്നോട് സംസാരിച്ച് പുറത്തേക്ക് ഇറങ്ങിപ്പോകുന്ന ആദത്തിനെ പാർവതി നോക്കിനിന്നു പോയി …

എന്റെ തേവരെ ഇതിന്റെ എല്ലാം അർത്ഥം എന്താണ്… എന്നോട് ഇഷ്ടമാണ് സാറിന് എന്നാണോ?.. പാർവതി അവളോട് തന്നെ സ്വയം ചോദിച്ചു.. അറിയാതെ തന്നെ അവളുടെ വലതു കൈ തന്റെ നെറ്റിയിൽ ആയി  ഒന്നു തൊട്ടു…ഇപ്പോഴും അവിടെ അവിടെ അവന്റെ നിശ്വാസം തട്ടി നിൽക്കുന്നത് പോലെ പാർവതിക്ക് തോന്നി…

അവനുവേണ്ടി മാത്രമായി അവളുടെ  ചുണ്ടിലൊരു പുഞ്ചിരി മൊട്ടിട്ടു…

എത്ര നേരമായി നാ ****മക്കളെ ഞങ്ങളെ ഇവിടെ കെട്ടി ഇരിക്കുന്നത്…ഞങ്ങളെ അഴിച്ചു വിടടാ..അരവിന്ദൻ ചെയറിൽ ഇരുന്നുകൊണ്ട് ആദത്തിന്റെ അനുജന്മാരോടുമായി അലറിക്കൊണ്ട് പറഞ്ഞു…

എടാ കൊച്ചന്മാരെ നിങ്ങൾക്ക് ആർക്കും ഈ വാസുവിനെയും അരവിന്ദനെയും തികച്ചും അറിയില്ല.. ഞങ്ങളെ ചോര അറപ്പ് മാറിയ ടീംസ് ആണ് വെറുതെ വേണ്ടാത്ത പണിക്ക് നിൽക്കണ്ട.. മര്യാദയ്ക്ക് ഞങ്ങളെ കെട്ടഴിച്ചു വിടുന്നതാണ് നല്ലത്.. വാസു അവരെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു..

അതെ അതെ.. നിങ്ങൾക്ക്‌ ശരിക്കും അറിയില്ല ഞങ്ങളെ വെറുതെ വേണ്ടാത്ത പണിയിരന്ന് വാങ്ങേണ്ട മക്കളെ… അരവിന്ദനും വാസുവിനെ ഏറ്റുപിടിച്ചു…

എന്താടാ ഇത്രയൊക്കെ പറഞ്ഞിട്ടും യാതൊരു ഉളുപ്പുമില്ലാതെ എല്ലാം കേട്ട് നിൽക്കുന്നത് അഴിച്ചു വിടടാ അരവിന്ദന്റെ ക്ഷമയുടെ നെല്ലിപ്പലക ഇളകിയിരുന്നു..

ഹാ അടങ്ങ് അരവിന്ദ നിങ്ങളെ സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ഒന്ന് ഊതുവാൻ പോലുമില്ല പക്ഷേ അവനൊന്നു വന്നോട്ടെ ആദം ഞങ്ങൾ അവനുവേണ്ടി കാത്തിരിക്കുകയാണ് അവൻ വന്നിട്ട് നിങ്ങൾ ഇപ്പോൾ പറഞ്ഞതിന്റെ എല്ലാം മറുപടി തരാം കേട്ടോ..

പിന്നെ നിന്റെ ആദം വന്നാൽ ഞങ്ങളെ അങ്ങ് ഒലത്തും അരവിന്ദൻ അവരെ നോക്കി ഒന്ന് പുച്ഛിച്ചു…

തിരിച്ച് ഡെവി എന്തോ അരവിന്ദനോട് പറയുവാൻ ഒരുങ്ങിയതും    ബേസ്‌മെന്റ് വാതിൽ തുറന്ന് ആദം   അകത്തേക്ക് വന്നതും ഒരേ സമയമായിരുന്നു ..

അരവിന്ദൻ നോക്കി കാണുകയായിരുന്നു ആദത്തെ..കണ്ടാൽ തന്നെ അറിയാം   ഉശിരുള്ളവനാണെന്ന്.. നീട്ടി വളർത്തിയ മുടി പിറകിലേക്ക് ബൻ ചെയ്തുവച്ച് നീട്ടി വളർത്തിയ താടിയും ഉറച്ച ശരീരംഉള്ളവനെ അരവിന്ദൻ അല്പനേരം നോക്കി നിന്നു..

എന്താ അരവിന്ദ കാത്തിരുന്ന മുഷിഞ്ഞോ

ക്ഷമിക്കണം കേട്ടോ ഞാൻ എന്റെ പെണ്ണിനെ ഒന്ന് ആശ്വസിപ്പിക്കുകയായിരുന്നു അവൾ പെട്ടെന്ന് ഭയന്ന് പോയി നിന്നെ കണ്ടപ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെയുള്ള ച***** പട്ടികളെ ഒന്നും കണ്ടാൽ പേടിക്കേണ്ട എന്ന്.. ആദം അരവിന്ദനെ പുച്ഛിച്ചുകൊണ്ട് അവന്റെ അടുക്കലേക്ക് നടന്നു നീങ്ങി..

വേണ്ട,….വേണ്ട പാർവതി അവൾ എന്റേതാ ഞാൻ കുറേക്കാലമായി നോട്ടമിട്ടു വച്ച പെണ്ണ്..അവളെക്കിട്ടുവാൻ വേണ്ടിയാ ഞാൻ അവളുടെ ചേച്ചിയെ പോലും ഞാൻ കൊന്നു തള്ളിയത്..

കൊന്ന് അറപ്പ് മാറിയവനാണ് ഈ ഞാൻ.. എന്നോട് പാർവതിയെ മറ്റൊരാളുടെ പേരും ചേർത്ത് പറഞ്ഞാൽ   ഞാൻ സഹിക്കുമെന്ന് കരുതേണ്ട ആദം… അറിയില്ല ഈ അരവിന്ദനെ ശരിക്കും നിനക്ക് ധൈര്യമുണ്ടെങ്കിൽ കെട്ടഴിച്ച് ആണുങ്ങളെപ്പോലെ നിന്ന് പോരാടടാ..

ആഹാ അത് കൊള്ളാലോ എടാ ക്രിസ്റ്റി അരവിന്ദൻ സാർ അത്രയ്ക്ക് പറഞ്ഞ സ്ഥിതിക്ക് നി   നീയൊന്ന് അവന്റെ കെട്ടഴിക്കെടാ  ..

കേൾക്കേണ്ട താമസം ക്രിസ്റ്റി ഓടിച്ചെന്ന് അരവിന്ദന്റെ കെട്ടുകൾ അഴിച്ചു…

കയ്യിലെ കെട്ടുകൾ   അഴിച്ചതും   തന്റെ ഇരു കൈകളും ഒന്നു തിരുമ്പിക്കൊണ്ട് ആദത്തിന്റെ അടുത്തേക്ക് പാഞ്ഞു ചെന്നു അരവിന്ദൻ .

എന്താ അവിടെ സംഭവിച്ചത് എന്ന് ആർക്കും  മനസ്സിലായില്ല അവർ നോക്കുമ്പോൾ അരവിന്ദൻ പറന്ന് ചുമരിന്മേൽ ഇടിച്ച്   നിലത്തേക്ക് ഉർന്ന് നിലത്തേക്ക് വീണുപോയി..

ദേഷ്യം മാറാതെ  ആദം ഒരു ഭ്രാന്തനെ പോലെ ഓടി വന്ന് അരവിന്ദനെ എടുത്തുയർത്തി    അവന്റെ ഇരു കവിളിലും ആയി മാറി മാറി അടിച്ചു..

നിനക്ക് എന്റെ പെണ്ണിനെ വേണമല്ലടാ.. അത്രയും പറഞ്ഞ് അവന്റെ അടി നാഭിക്ക് തന്റെ മുട്ടുകാൽ കയറ്റിയതും അരവിന്ദന്റെ തകർച്ച പൂർണമായി മാറിയിരുന്നു…

ആാാാാ..  അരവിന്ദന് ആദത്തിനെ എതിർത്തുനിൽക്കാൻ കൂടി സാധിച്ചില്ല…   ചതി പ്രയോഗത്തിൽ അരവിന്ദൻ   ഒന്നാമൻ ആണെങ്കിൽ പക്ഷേ ഒരാളോട് എതിർത്തു നിൽക്കുവാനുള്ള ശേഷി അവനില്ല എന്ന് അവൻ തെളിയിച്ചു..

എങ്കിലും ആദത്തിനോട് തോറ്റു കൊടുക്കുവാൻ ആഗ്രഹമില്ലാത്തവനെ പോലെ അരവിന്ദൻ തന്റെ വലതു കൈ ആദത്തിന് നേരെ ഉയർത്തിയതും ആദം അവന്റെ  വലതു കൈയിൽ പിടിച്ചു തിരിച്ചു ഒടിച്ചു കളഞ്ഞു ..

ആാാാാ.. അരവിന്ദന്റെ അടർച്ച ആ ബേസ്മെന്റിൽ  കേട്ടു കൊണ്ടേയിരുന്നു…

അവന്റെ ഇടതു കൈയും ആദം തിരിച്ചോടിച്ചു അതോടുകൂടി അവൻ നിലത്തു കിടന്ന് പിടഞ്ഞു പോയി..

ദേഷ്യം തീരാതെ പിന്നെയും അരവിന്ദനെ ചവിട്ടി കൂട്ടാൻ പോയ ആദത്തിനെ ഡെവി പിറകിൽ കൂടെ ചെന്ന്   പിടിച്ചുവച്ചു മതിയെടാ.. ഇനി അടിച്ചാൽ അവൻ ചത്തു പോകും..

ചത്തു പോകട്ടെ ഇവനെപ്പോലെ ഉള്ളവാനോന്നും ജീവിക്കാൻ പോലും അർഹതയില്ല

ക്രിസറ്റി ഇവന്റെ രണ്ടു കാലു കൂടി തല്ലി ഒടിച്ചേക്കു ഒപ്പം.. കെട്ടിയിട്ടിരിക്കുന്ന അവന്മാരുടെ അവസ്ഥയും മോശമാക്കേണ്ട നല്ലവണ്ണം പരുവം ആക്കിയെക്ക് ഞാൻ ആംബുലൻസ് പറഞ്ഞിട്ടുണ്ട് 10 മിനിറ്റ് കൊണ്ട് വരും അപ്പോഴത്തേക്ക് കാര്യമെല്ലാം തീർത്തിരിക്കണം..

താങ്ക്യൂ ഇച്ചായാ ഇച്ചായന്റെ ഈ ഒരു വാക്കിന് വേണ്ടിയാ ഞങ്ങൾ ഇത്രയും നേരം കാത്തു ഇരുന്നത്.

ചെക്കന്മാരുടെ സന്തോഷം കണ്ടതും  തരിച്ചു പോയി വാസവും ദിവാകരനും…വാസുവിന്റെയും ദിവാകരയെ കണ്ണുകൾ ഭയത്താൽ ഒന്ന് വിറച്ചു..

അപ്പോൾ വാസുനീ രക്തം കണ്ട് അറപ്പ്   മാറിയവനല്ലേ ഇവർ രണ്ടുപേരും പോലീസ് ഓഫീസറാണ്   ക്രിസ്റ്റഫർ IPS ഐപിഎസ്  ജോഹന്നാൻ IPS. രണ്ടുപേരും ഡൽഹിയിൽ ആണ് ജോലി ചെയ്യുന്നത്.

  മുന്നിൽ നിൽക്കുന്ന രണ്ട് തടിമാടന്മാർ പോലീസ് ആണെന്ന് കേട്ടതും   വാസുവിന്റെ ശരീരത്തിൽ വിയർപ്പ് കണങ്ങൾ പൊടിഞ്ഞു … താൻ ചെന്നു പെട്ടത് വലിയൊരു പുലിമടയിലാണെന്നുള്ള കാര്യം അവൻ തിരിച്ചറിയുകയായിരുന്നു ആ സമയം…

വാസു അരവിന്ദനെ നോക്കിയതും ഞെട്ടിപ്പോയി ഡെവിയും ആൽബിനും കൂടി ഇരുമ്പ്വടി കൊണ്ട് അരവിന്ദന്റെ ഇരുകാലുകളും  തച്ചുടക്കുന്നതാണ് കാണുന്നത്..

ജീവൻ പോകുന്ന വേദനയിൽ അവൻ അലറി കരയുന്നുണ്ട്..ആാാാാ!!!!!

ഇതെല്ലാം കണ്ട ദിവാകരന്റെ ഇപ്പോൾ ബോധം പോകുമെന്ന അവസ്ഥയിലാണ് ..

ക്രിസ്റ്റഫർ ജോയും വാസുവിന്റെയും ദിവാകരന്റെയും അടുക്കലേക്ക് വരുന്നത് അവർ ഭീതിയോടെ നോക്കിയിരുന്നു..

ആദം ഇതെല്ലാം നോക്കിക്കൊണ്ട് ഒരു ചെയർ വലിച്ചിട്ട് കാലിന്മേൽ കാലും വെച്ച് ഒരു സിനിമ കാണുന്ന ലാഘവത്തോടെ അതെല്ലാം കണ്ടിരുന്നു..

തുടരും

Leave a Reply

You cannot copy content of this page