*പ്രണയാസുരം 31*
അല്പസമയമായി ആദം കായലോരത്തേക്ക് തന്നെ നോക്കി നിൽക്കുന്നു..
കായലൊരത്തേക്ക് അഭിമുഖമായി നിൽക്കുന്നതുകൊണ്ട് തന്നെ ആദത്തിന്റെ മുഖഭാവം എന്താണെന്ന് പാർവതിക്ക് മനസ്സിലായില്ല..
അവൾക്ക് അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നതുപോലെ തോന്നി..
വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറുമാസം ആയിട്ടില്ല എങ്കിലും എന്തായിരിക്കും ആദത്തിന് എന്നോട് പറയുവാൻ ഉണ്ടാവുക..
നെറ്റിയിലും കഴുത്തിലും ആയി പൊടിഞ്ഞ വിയർപ്പ് തുള്ളികളെ അവൾ തന്റെ കൈകളാൽ തുടച്ചുകൊണ്ട് അവൻ പറയുന്നത് കേൾക്കാൻ വേണ്ടി അവനെ തന്നെ ഉറ്റുനോക്കി കൊണ്ട് നിന്നു..
ഈ സമയവും ആദവും വല്ലാത്തൊരു അവസ്ഥയിലായിരുന്നു എവിടെ നിന്ന് പറഞ്ഞു തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് അറിയാത്ത ഒരു മാനസിക സംഘർഷം അവനിലും ഉടലെടുക്കുന്നുണ്ടായിരുന്നു…
ദീർഘമായി ഒന്ന് ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് ആദം തിരിഞ്ഞ് പാർവതിയെ നോക്കി..
മുഖം കണ്ടാൽ തന്നെ അറിയാം പെണ്ണാകെ പേടിച്ച് വിരണ്ടു നിൽക്കുകയാണെന്ന്.. ഒരു നിമിഷം പാർവതിയുടെ നില്‍പ്പം നോട്ടവും കണ്ട് അവനവളോട് വല്ലാത്ത വാത്സല്യം തോന്നി..
തന്റെ വലതു കൈ നിവർത്തി പാർവതിയെ അവൻ തന്റെ അടുക്കലേക്ക് ക്ഷണിച്ചു..
ഒന്ന് മടിച്ചിട്ടാണെങ്കിലും പാർവതി പതിയെ നടന്നവന്റെ അടുക്കൽ ചെന്നു നിന്നുകൊണ്ട് ദൂരെ ആ കായലോരത്തേക്ക് തന്നെ കണ്ണും നട്ടുനിന്നു..
പാർവതി…
ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ആദം തന്നെ സംസാരത്തിന് തുടക്കമിട്ടു..
ഈ സമയം പാർവതി വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു എന്താണ് ആദം പറയുവാൻ പോകുന്നത് എന്നോർത്ത് അവൾ വല്ലാതെ ഭയന്നിരുന്നു.. അവൻ കെട്ടിയ മിന്നു മാലയിൽ തന്റെ കൈകൾ ചേർത്ത് വച്ചുകൊണ്ട് പാർവതി ആദത്തിന്റെ മുഖത്തേക്ക് നോക്കി..
പക്ഷേ അധികനേരം പിടിച്ചുനിൽക്കുവാൻ പാർവതിക്ക് കഴിഞ്ഞില്ല അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകിയിരുന്നു..
സത്യത്തിൽ പാർവതി എന്തിനാണ് കരയുന്നതെന്ന് ആദത്തിന് മനസ്സിലായില്ല… അവനും ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയി..
എന്താ എന്തിനാ മോളെ കരയുന്നത്… ആദം അവളുടെ ഇരു കവിളിലുമായി തന്റെ കൈകൾ ചേർത്തുവച്ചുകൊണ്ട് പാർവതിയോട് ചോദിച്ചു..
എന്നെ എന്നെ ഉപേക്ഷിക്കാൻ പോവുകയാണോ.. നിറകണ്ണുകളാലെ ആദത്തിനെയും നോക്കിക്കൊണ്ട് പാർവതി അങ്ങനെ ചോദിച്ചതും ആദത്തിന്റെ കണ്ണുകളിലും കണ്ണുനീർത്തുള്ളികൾ ഒന്ന് പൊടിഞ്ഞു…
നീ ഇത് എന്തൊക്കെയാണ് പാർവതി പറയുന്നത്.. ഞാൻ…. ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നോ..
തിരിച്ച് ആദം അങ്ങനെ ചോദിച്ചതും അതുവരെ കരഞ്ഞു നിന്നിരുന്ന പാർവതിയുടെ കണ്ണുകൾ ഒന്നു വിടർന്നു.. ഇനി അവൻ എന്താണ് പറയുവാൻ പോകുന്നത് എന്ന് കേൾക്കുവാൻ ആകാംക്ഷയോടെ പാറു അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു..
എന്റെ പാറുക്കുട്ടിയെ ജീവിക്കുമോടീ ഈ നീ ഈ കാട്ടാളന്റെ കൂടെ ഇനിയുള്ള ജീവിതം മുഴുവനും.. അതോ ആ രാക്ഷസിയെ പോലെ നീ എന്നെ വീണ്ടും ഒരു ബഫൂൺ…..
ബാക്കി പറയാൻ അനുവദിക്കാതെ പാർവതി അവളുടെ കൈകൾ എടുത്ത് അവന്റെ ചുണ്ടിന്മേൽ വച്ചു..
അരുത് അങ്ങനെയൊന്നും പറയരുത്.. എന്നീമിന്ന് എന്റെ കഴുത്തിൽ ചാർത്തിയൊ അന്നുമുതൽ പാർവതിയുടെ മനസ്സിൽ ഇച്ചായൻ മാത്രമേയുള്ളൂ.. എന്നെ…. എന്നെ ഉപേക്ഷിക്കില്ലല്ലോ ഇച്ചായാ ഇനി ഒരിക്കലും..നിറകണ്ണുകളാലെ തന്നെ നോക്കി ചോദിക്കുന്നവളെ കണ്ടതും മറ്റൊന്നും ചിന്തിക്കാതെ ആദം അവളെ ഇറുകെ ഇറുകെ കെട്ടിപ്പുണർന്നു..
ഞാൻ നിനക്ക് ചേർന്നതാണോടി പെണ്ണേ.. ഞാനൊരു രണ്ടാകെട്ടുക്കാരൻ ആടി നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ അവളെ നോക്കി കുസൃതി ചിരിയാലേ ആദം ചോദിച്ചു ..
ആദം അങ്ങനെ പറഞ്ഞതും പാർവതി അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് അവന്റെ ഇടതൂർന്ന താടിയിൽ അവളുടെ കുഞ്ഞിക്കൈകൾ ചേർത്തുവച്ചുകൊണ്ട് ആ നെറ്റിയിലായി ഒരു ചൂടു ചുംബനം നൽകി അവൾ…ആ സമയം അവളുടെ ഇടുപ്പിൽ കൈകൾ ചേർത്ത് അവളെ ഒന്ന് എടുത്ത് ഉയർത്തി ആദം..
അവളുടെ ചുണ്ടുകൾ അവന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ അവൻ തന്റെ ഇരു കണ്ണുകളും അടച്ച് അത് സ്വീകരിച്ചു…
കണ്ണുകൾ തുറന്ന ആദം കാണുന്നത് തന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന പാർവതിയെയാണ് അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു ഞാൻ ഒരു രണ്ടാട്ടുകാരനെ അല്ല പ്രണയിച്ചത് കുരിശിങ്കൽ തറവാട്ടിലെ ആദത്തിനെയാണ്…
I….I love u പാർവതി
Love you too ഇച്ചായാ
അത്രയും പറഞ്ഞു കഴിഞ്ഞതും ആദം പാർവതിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്തുവച്ചു.. പൂവിൽ നിന്നും വണ്ട് തേൻ നുകരുന്നത് പോലെ അവൻ അവളുടെ ചുണ്ടിലെ മാധുര്യം അറിയുകയായിരുന്നു ആ സമയം….
തിരികെയുള്ള യാത്രയിൽ പാർവതിയുടെ വലതു കൈ ആദത്തിന്റെ ഇടതു കൈയിൽ ഭദ്രമായിരുന്നു..
അവരുടെ കാർ മുന്നോട്ട് പോയി ഒരു ഇടവഴിയിലേക്ക് തിരിഞ്ഞതും ആ ഭാഗം വിജനമായിരുന്നു എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ അവർ വണ്ടിയോടിച്ചു കൊണ്ടേയിരുന്നു അല്പം കൂടി മുന്നോട്ട് പോയതും കണ്ടു തങ്ങളുടെ നേരെ ഓപ്പോസിറ്റ് ആയി ഒരു വണ്ടി ബ്ലോക്ക് ചെയ്തിട്ടിരിക്കുന്നത്..
അത് കണ്ടതും ആദത്തിന്റെ കണ്ണുകൾ ഒന്ന് കുറുകി പക്ഷേ ഇതൊന്നും അറിയാതെ പാർവതി മറ്റേതോ ഒരു ലോകത്തായിരുന്നു…
കാർ നിന്നപ്പോളാണ് അവളും അവന്റെ മുഖത്തേക്ക് നോക്കിയത് പക്ഷേ അവൻ നോക്കുന്ന ഭാഗത്തേക്ക് നോക്കിയ പാർവതി ഒന്ന് വിറച്ചു പോയി..
തങ്ങളെയും നോക്കിനിൽക്കുന്ന മഹേഷിനെയും ഒപ്പം രാധികേയുമാണ് അവൾക്ക് അവിടെ കാണുവാൻ സാധിച്ചത്..
രണ്ടുപേരെയും കണ്ടതും ആദത്തിന്റെ മുഖത്ത് ഒരു പുച്ഛച്ചിരിയാണ് വിരിഞ്ഞത്..
കാറിൽ നിന്നും ഇറങ്ങാതെ ആദം അവരെ തന്നെ നോക്കിയിരിക്കുന്നത് കണ്ടതും മഹേഷ് പതിയെ നടന്നുവന്ന് അവന്റെ ഗ്ലാസിലായി ഒന്നു മുട്ടി..
ആദം ഗ്ലാസ് താഴ്ത്തിയതും മഹേഷ് അവനോട് പറഞ്ഞു..
കുരിശിങ്കലെ ആദം സാർ ഞങ്ങളെ കണ്ട് ഭയപ്പെടേണ്ട ആവശ്യമില്ല ഒന്നു പുറത്തേക്കിറങ്ങിയാലും എനിക്ക് അല്പം സംസാരിക്കാനുണ്ട്.. ആദത്തിനോട് സംസാരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് മഹേഷിന്റെ കണ്ണുകൾ പാർവതിയെ തേടി പോകുന്നുണ്ടായിരുന്നു..
ഇത് കൃത്യമായി ആദം കാണുന്നുണ്ട്.. അവന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു പക്ഷേ പാർവതിയുള്ളത് കൊണ്ട് ഒരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി അവൻ പതിയെ പുറത്തേക്കിറങ്ങി..
ഇറങ്ങുന്നതിനു തൊട്ടുമുന്നെയായി ആദം പാർവതിയോടായി പറഞ്ഞു നീ ഇവിടെ ഇരുന്നാൽ മതി പുറത്തേക്ക് ഇറങ്ങേണ്ട കേട്ടോ..
അതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി ഡോർ വലിച്ച് അടച്ചു..
തന്റെ ടീഷർട്ട് ഒന്ന് ശരിയാക്കി മുടി മാടി ഒതുക്കികൊണ്ട് ആദം മഹേഷിനോട് ചോദിച്ചു..
Yes പറയണം മഹേഷ് എന്തിനാണ് ഇപ്പോൾ എന്റെ വഴി തടസ്സം നിർത്തിക്കൊണ്ട് ഇത്രമാത്രം ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യം ..
മഹേഷ് ഒന്ന് തിരിഞ്ഞു രാധികയെ നോക്കിയതും ഒരു വശ്യമായ പുഞ്ചിരിയോടെ രാധിക നടന്നുവന്ന് മഹേഷിന്റെ അടുത്തേക്ക് ചെന്നു..
എനിക്കും നിനക്കും അറിയാവുന്ന കാര്യം തന്നെയാണ് ആദം..
എന്റെ പെങ്ങൾ ഇവൾ നിന്നെ അത്രമാത്രം ആഗ്രഹിക്കുന്നുണ്ട്.. അന്ന് ഒരു തെറ്റ് പറ്റി അവൾ ഈ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു പക്ഷേ തെറ്റ് പറ്റാത്തവർ ആരും ഇല്ലല്ലോ.. ഇവൾക്കും അങ്ങനെ തെറ്റുപറ്റി പക്ഷേ അത് തിരുത്തി വീണ്ടും നിന്റെ ജീവിതത്തിലേക്ക് വരുവാൻ അവൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിനക്കൊന്ന് സമ്മതം മൂളിക്കൂടെ.. എന്തിനാണ് ഇങ്ങനെ വാശിപിടിക്കുന്നത് മഹേഷ് പുഞ്ചിരിച്ചുകൊണ്ട് ആദത്തിനോട് ചോദിച്ചു അപ്പോഴും ആദം ഒന്നും പറയാതെ അവരെ നോക്കി ചിരിച്ചു നിൽക്കുക മാത്രമാണ് ചെയ്തത്..
സത്യത്തിൽ ആദത്തിന്റെ പുഞ്ചിരി കണ്ടപ്പോൾ മഹേഷിന് ആകെ വിറഞ്ഞു കയറുന്നുണ്ടായിരുന്നു..
നീ എന്തിനാടാ ഇങ്ങനെ ചിരിക്കുന്നത് അതിനുമാത്രം തമാശ ഒന്നും ഞാൻ ഇവിടെ ഇപ്പോൾ പറഞ്ഞില്ലല്ലോ..
ആഹാ മഹേഷ് മുതലാളിക്ക് ദേഷ്യം വരുന്നുണ്ടോ അപ്പോൾ ഇങ്ങനെയൊക്കെ സംസാരിക്കാനും അറിയാമല്ലോ അല്ലെ .
അല്ല എന്റെ സംശയം എന്താണെന്ന് അറിയാമോ മഹേഷേ നീ എപ്പോഴാ മാമ പണി തുടങ്ങിയത് ഞാൻ ആലോചിക്കുകയായിരുന്നു… നിനക്ക് നിന്റെ പെങ്ങൾ അത്രയും ഭാരം ആണെങ്കിൽ കൊണ്ടുപോയി വല്ല പൊട്ടക്കുളത്തിലും താഴത്താടാ.. അവനെ ഇറങ്ങിയിരിക്കുകയാ അലവലാതി പെങ്ങളെ കെട്ടാൻ എരന്നു ചോദിക്കുവാൻ വേണ്ടി നാണം എന്നൊന്നും ഇല്ലടാ നിനക്കും നിന്റെ കുടുംബത്തിനും..
ആദത്തിന്റെ വാക്കുകൾ കേട്ടതും മഹേഷിന് തന്റെ സമനില തെറ്റിപ്പോയി ദേഷ്യം കൊണ്ട് അവന്റെ മുഖം ആകെ വലിഞ്ഞു മുറുകി..
“ഡാ അലറിക്കൊണ്ട് മഹേഷ് ആദത്തിന്റെ ടീഷർട്ട് ആയി പിടിച്ചതും ആദം അവന്റെ ഷർട്ടിലേക്കും കൈകളിലേക്കും മഹേഷിന്റെ മുഖത്തേക്കും മാറിമാറി നോക്കി..
കൈ എടുക്കടാ കയ്യെടുക്കാൻ!!!!
അവന്റെ അലർച്ചയിൽ മഹേഷ് അറിയാതെ തന്നെ ആദത്തിന്റെ ടീഷർട്ടിൽ നിന്നും കൈകൾ എടുത്തുമാറ്റി ഇതെല്ലാം കാറിൽ നിന്നും കണ്ട പാർവതി പിന്നെ ഒന്നും നോക്കിയില്ല പുറത്തേക്ക് ഇറങ്ങിച്ചെന്ന് ആദത്തിന്റെ അടുത്തേക്ക് ചെന്ന് നിന്ന് അവന്റെ കൈകളിലായി കൈകൾ ചേർത്ത് പിടിച്ചു..
മഹേഷിന്റെ അടുത്ത് നിന്ന് രാധിക ഈ കാഴ്ച കണ്ടതും അവളുടെ കണ്ണുകളെല്ലാം രക്തവർണ്ണമായി മാറി…
പാർവതി പിടിച്ച കൈകളെ വിടുവിച്ചുകൊണ്ട് ആദം അവളെ തന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് രാധികയെയും മഹേഷിനെയും നോക്കിക്കൊണ്ട് പറഞ്ഞു
കാത് തുറന്ന് കേട്ടോ മഹേഷ് ഇപ്പോൾ നീ എന്റെ അടുത്ത് വന്നത് പോലെ ഇനി വന്നാൽ ഒരു തിരിച്ചുപോക്ക് നിനക്ക് പിന്നെ ഉണ്ടാകില്ല നിനക്ക് മാത്രമല്ല നിന്റെ ഈ സഹോദരിക്കും …
ഇവളോട് ഞാൻ പലവട്ടം പറഞ്ഞതാണ് എങ്കിലും നിന്നോട് ഒന്നും കൂടെ പറയാം ഈ ആദത്തിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് എന്റെ ഭാര്യയായ പാർവതി മാത്രമായിരിക്കും..
മേലിൽ ഇമ്മാതിരി വർത്തമാനം പറഞ്ഞു നീ ഇനി എന്റെടുക്കലേക്ക് വന്നാൽ…
വിരൽ ചൂണ്ടി ആദം ഒരു താക്കീത് പോലെ മഹേഷിനെ നോക്കി അങ്ങനെ പറഞ്ഞതും.. മഹേഷ് രണ്ടടി പുറകോട്ടേക്ക് നിന്ന് കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് ആദത്തിനോടായി പറഞ്ഞു..
ഇത്രയും നേരം നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഇവിടെ കാത്തിരുന്നിട്ടുണ്ടെങ്കിൽ ഇതിനൊരു തീർപ്പ് ഉണ്ടാക്കിയിട്ടെ ഞങ്ങൾ ഇവിടെ നിന്ന് പോകുകയുള്ളൂ അല്ലെ രാധിക മോളെ..
അതേട്ടാ….
നിന്നെ തളർത്തിയിട്ടാണെങ്കിലും ഇവളുടെ ആഗ്രഹം ഞാൻ സാധിച്ചുകൊടുക്കും പേരിനൊരു ഭർത്താവ് അത് മതി എന്നാലും സാരമില്ല ഇതിപ്പോൾ മഹേഷിന്റെ കൂടി വാശിയാണ്.. അതിനുവേണ്ടി നിന്റെ ഇപ്പോഴത്തെ പ്രിയ ഭാര്യയെ കൊല്ലുവാൻ ആണെങ്കിൽ അങ്ങനെ..
അത്രയും നേരം സമാധാനത്തോടെ സംസാരിച്ചു നിന്നിരുന്ന ആദത്തിന്റെ മുഖമെല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..
എന്തുപറഞ്ഞാടാ നായെ…
ആദത്തിന്റെ ഒരൊറ്റ ചവിട്ടിൽ മഹേഷ് തെറിച്ച് ഓരോരത്തേക്ക് വീണുപോയി..
അയ്യോ ഏട്ടാ..
മഹേഷിന് തന്നെ നെഞ്ചിന്റെ ഭാഗം എല്ലാം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു അമ്മാതിരി ചവിട്ടാണ് ആദം ചവിട്ടിയത് എങ്കിലും തോറ്റു കൊടുക്കാൻ മഹേഷ് തയ്യാറല്ലായിരുന്നു….
മഹേഷ് ഓടിവന്ന് ആദത്തിനെ അടിക്കുവാൻ കയ്യൊങ്ങിയതും ആദം അവന്റെ കൈ ബ്ലോക്ക് ചെയ്തുകൊണ്ട് പിടിച്ചു തിരിച്ചു ഓടിച്ചു കളഞ്ഞു…
ആാാാാ!!!!ആാാാാ!!!
മുന്നിലെ കാഴ്ച കണ്ട് പേടിച്ചരണ്ട് പാർവതിയും തന്റെ ഏട്ടനെ കൊല്ലാക്കൊല ചെയ്യുന്ന ആദത്തിനെ കണ്ട് പകയെരിയുന്ന കണ്ണുകളോടെ അവൾ ആദത്തിനെയും മാറി മാറി നോക്കി നിന്നു…
രാധിക നോക്കുമ്പോൾ ആദം ആരെയും ശ്രദ്ധിക്കാതെ മഹേഷിന്റെ മൂക്കിനിട്ട് ഇടിക്കുകയായിരുന്നു..
പെട്ടെന്നാണ് അത് സംഭവിച്ചത്..
ആഹ്…
ആദത്തിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു..
മുന്നിലെ കാഴ്ച കണ്ട പാർവതി വെട്ടിവിറച്ചു പോയി..ഇച്ചായാ!!!!!!
ആദം പിന്തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത് ആദത്തിനെ കുത്തിയ കത്തിയുമായി അവനെ നോക്കി പൊട്ടിച്ചിരിക്കുന്ന രാധികയെയാണ് ..
ഇത് നീ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചതാണ് ആദം എനിക്ക് കിട്ടാത്ത ഒന്നിനെയും മറ്റാർക്കും കിട്ടുവാൻ ഞാൻ അനുവദിക്കില്ല..
ആദം പോയി ചാവ് നീ ഹാ…. ഹാ ഹാ…..
തന്റെ മൂക്കിൽ നിന്നും ഒഴുകിയിറങ്ങുന്ന രക്തം തുടച്ചുകൊണ്ട് മഹേഷും ആദത്തെ നോക്കിനിന്നു..
പാർവതി ഓടിവന്ന് അവനെ താങ്ങി..
അവളുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
ഇ…ഇച്ചായാ..
പ…പാർവതി…
അയ്യോ ഏട്ടാ കണ്ടൊ രണ്ടുപേരുടെയും സ്നേഹം .. രാധിക പാർവതിയുടെ മുഖത്തേക്ക് തന്റെ മുഖം അടിപ്പിച്ചു കൊണ്ട് പറഞ്ഞു.. സ്നേഹിച്ചു പാർവതി ഇനി അധികം നേരം നിനക്ക് അവനെ സ്നേഹിക്കാൻ കിട്ടില്ല..
ഹാ..
ഹാ…. ഹാ…..
ഒരു ഭ്രാന്തിയെപ്പോലെ അവൾ ഇരു കൈകളും കൊട്ടിക്കൊണ്ടു പൊട്ടിച്ചിരിച്ചു….
രാധികയുടെ മുഖത്തേക്ക് നോക്കുമ്പോൾ പാർവതിക്ക് ഒരേ സമയം പേടിയും അവളെ കൊല്ലുവാനുള്ള ദേഷ്യവും തോന്നുന്നുണ്ടായിരുന്നു…
നമുക്ക് പോകാം മോളെ . ഇവൻ ഇവിടെ കിടന്നു ചാവും രക്തം വാർന്നു ആരും സഹായിക്കാൻകൂടി ഈ വഴി വരില്ല..
ഇരുവരെയും പുച്ഛിച്ചു നോക്കിക്കൊണ്ട് രാധികയും മഹേഷും കാറിൽ കയറിപ്പോയി..
പ…..പാറു..
ഞാൻ…. എനിക്ക്..
അഹ്..
ഒന്നില്ലേ ഇച്ചായാ ഒന്നുമില്ല.. അവൾ വേഗം തന്റെ സാരിയുടെ ഒരു ഭാഗം വലിച്ചു കീറി അവന്റെ മുറിവിൽ വലിച്ചു കെട്ടി..
ഒരു വാഹനം വരുവാൻ വേണ്ടി അവൾ രണ്ട് ഭാഗത്തേക്ക് നോക്കുന്നുണ്ടായിരുന്നു.. പെട്ടന്നാണ് അവളൊരു ഓട്ടോറിക്ഷ ആ വഴിക്ക് വരുന്നത് കണ്ടത്…
കൈകൾ കാട്ടി പാർവതി ആ ഓട്ടോ നിർത്തി
ചെ….ചേട്ടാ സഹായിക്കണം എന്റെ ഭർത്താവ്.. പാർവതി തന്റെ ഇരു കൈകളും കൂപ്പി കൊണ്ട് ഓട്ടോറിക്ഷകാരനെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞ
ആദ്യമായാളൊന്ന് വിസമ്മതിച്ചെങ്കിലും അവളുടെ കണ്ണുനീർ കണ്ടപ്പോൾ പാവം തോന്നി..
അയാളും പാർവതിയും എങ്ങനെയൊക്കെയോ ആദത്തിനെ എടുത്തു ഓട്ടോറിക്ഷയിൽ കയറ്റി…. അയാൾ ഓട്ടോ സിറ്റി ഹോസ്പിറ്റലിലേക്ക് പാർപ്പിച്ചു വിട്ടു..
ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും ആദത്തിന്റെ ബോധം പോയിരുന്നു….
എന്തു ചെയ്യണമെന്ന് ആദ്യം പാർവതിക്ക് ഒരു ബോധം ഇല്ലായിരുന്നു. പിന്നീട് എവിടുന്നൊ കിട്ടിയ ധൈര്യത്തിൽ അവൾ തന്റെ മൊബൈലിൽ നിന്നും കുരിശിങ്കലിലേക്ക് വിളിച്ചു എല്ലാ കാര്യങ്ങളും ഡെവിയോടായി പറഞ്ഞു..
നിർവികാരതയായി ഐസിയുവിന്റെ മുന്നിലിരിക്കുമ്പോൾ അവൾ സകല ദൈവങ്ങളെയും വിളിച്ചു കേണപേക്ഷിക്കുകയായിരുന്നു തന്റെ ഇച്ചായന് യാതൊരു ആപത്തും പറ്റാതെ തിരിച്ചു തരണമേ ഭഗവാനെ എന്ന്…
ആദത്തിന്റെ പുഞ്ചിരിച്ച മുഖവും അവൻ തന്നോട് പ്രണയാഭ്യർത്ഥന നടത്തിയതും അവളുടെ ഓർമ്മകളിൽ ഒരു തെളിമയോടെ തെളിഞ്ഞു വന്നു .. അത് ഓർക്കും തോറും പാർവതിയുടെ ഇരു കണ്ണുകളും നിറഞ്ഞൊഴുകി..
.
തുടരും
