രാവിലെ ജോലി എളുപ്പം സമയം ലാഭം കറിയേ വേണ്ട, എന്താ സ്വാദ്.

എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് നമ്മളിൽ പലരും അതുകൊണ്ട് തന്നെ വളരെ വ്യത്യസ്തമായ ഈ പലഹാരം എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു സോസ് പാൻ ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് മീഡിയം സൈസിലുള്ള ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. എന്നിട്ട് സവാളയെ നന്നായി വഴറ്റുക. പെട്ടന്ന് വാടി കിട്ടാനായി കുറച്ചു ഉപ്പും കൂടി ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പില അരിഞ്ഞതും, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞതും ഒരു ക്യാരറ്റ് പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക.

നന്നായി സോഫ്റ്റായി വന്ന മിക്സിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ഇനി പകുതി വെന്തു വന്ന പച്ചക്കറിയിലേക്ക് അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് കുതിർത്തിയ പച്ചരി ചേർത്ത് കൊടുക്കുക. ഇനി പച്ചരിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം കുറച്ചു വെള്ളം ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.ശേഷം അരച്ചെടുത്ത മാവിലേക്ക് കുറച്ചു കൂടി വെള്ളം ചേർത്ത് കലക്കുക. നല്ല ലൂസായ ബാറ്ററാണ് ഈ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാനായി വേണ്ടത്.

ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത ബാറ്ററിലേക്ക് മുക്കാൽ ടീസ്പൂൺ കറുത്ത എള്ള് ചേർത്ത് ഇളക്കുക. ശേഷം അര കപ്പ് തേങ്ങ ചിരകിയതും, അര ടീസ്പൂൺ ചെറിയ ജീരകവും, കുറച്ചു മല്ലിയില അരിഞ്ഞതും, നേരത്തെ വഴറ്റി വെച്ച പച്ചക്കറികളും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി പാകത്തിനുള്ള ഉപ്പും ചേർത്ത് മാവിനെ നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഒരു ദോശ തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു ഓയിൽ തടവുക. എന്നിട്ട് പാനിന്റെ എല്ലായിടത്തേക്കും മാവിനെ ചുറ്റിച്ചു വീഴ്ത്തുക. ശേഷം അടച്ചു വെച്ച് ദോശ ചുട്ടെടുക്കുക. ഇനി വെന്തു കിട്ടിയ ദോശയെ തുറന്നു വെച്ച് മൂപ്പിച്ചെടുക്കുക.

എല്ലാ മാവിനേയും ഇതുപോലെ ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പച്ചരി കൊണ്ടുള്ള കിടിലൻ ദോശ തയ്യാറായിട്ടുണ്ട്.എല്ലാവരും ഇങ്ങനെ ഒന്ന് ദോശ തയ്യാറാക്കി നോക്കണേ. വളരെ വ്യത്യസ്തമായ രുചിയേറിയ ഈ ദോശ കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും. ഇനിയുള്ള പ്രഭാതങ്ങളിൽ ഇതാകട്ടെ നിങ്ങളുടെ ബ്രേക്ഫാസ്റ്റ്. ലേഡീസ് പ്ലാനറ്റ് ബൈ റംഷി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page