ചിക്കനും മീനും സോസും വേണ്ട, എളുപ്പത്തിൽ രണ്ട് റൈസ് റെസിപ്പീസ്.

മലയാളിയുടെ ഇഷ്ട ആഹാരങ്ങളിൽ ഒന്നാണ് ചിക്കനും മീനും. ഇത് രണ്ടും ഒരുദിവസം കിട്ടിയില്ല എന്നുണ്ടെങ്കിൽ ഇന്ന് എന്ത് കറിയാണ് വെക്കുക എന്നോർത്ത് ആശങ്കപ്പെടാത്തവർ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ചിക്കനും മീനും സോസും ഇല്ലാതെ രണ്ടു രീതിയിൽ തയ്യാറാക്കുന്ന ചോറ് പരിചയപ്പെട്ടാലോ. അതെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റിയ ഈ രണ്ടു ചോറും എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ബസുമതി റൈസ് വേവിച്ചെടുക്കാം. അതിനായിട്ട് ഒരു വലിയ സോസ് പാൻ അടുപ്പിലേക്ക് വെച്ച് അതിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഒരു പകുതി നാരങ്ങയുടെ നീരും ആവശ്യത്തിന് ഉപ്പും, ഒരു പത്തു മിനിറ്റോളം കുതിർത്തിയ നാല് കപ്പ് അരി തിളച്ചു വന്ന ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുക.

ഒരു ഏഴ് മിനിറ്റോളം അരി നല്ല പോലെ വേവിച്ചെടുത്ത ശേഷം ഒരു അരിപ്പയിലേക്ക് ചോറ് ഊറ്റി എടുക്കുക. ഇനി നല്ല പരന്ന ഒരു പാത്രത്തിലേക്ക് ഈ ചോറിനെ ഒന്ന് പരത്തി ഇട്ടുകൊടുക്കുക. ആദ്യം കാബ്ബേജ് റൈസ് തയ്യാറാക്കാം. അതിനു വേണ്ടി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് ഒരു ചെറിയ കഷ്ണം സവാള അരിഞ്ഞത്, രണ്ടു വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, കറിവേപ്പില ഇത്രയും കൂടി നല്ല പോലെ വഴറ്റി എടുക്കുക. ഇനി ഒരു ചെറിയ കഷ്ണം കാബ്ബേജ് ഗ്രേറ്റ് ചെയ്തത് ചേർത്ത് കൊടുക്കുക. ഇനി ഉപ്പും കൂടി ചേർത്ത് കാബ്ബേജിനെ ഒന്ന് വേവിച്ചെടുക്കുക. ഇനി വേവിച്ചെടുത്തിട്ടുള്ള ചോറ് ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം സെർവ് ചെയ്യാം.

ഇനി അടുത്ത റൈസ് ടൊമാറ്റോ എഗ്ഗ് റൈസാണ്. അത് ഉണ്ടാക്കാൻ വേണ്ടീട്ടുള്ള ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ഓയിൽ ഇതിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ചെറിയ കഷ്ണം സവാള അരിഞ്ഞത്, ഒരു ചെറിയ കഷ്ണം വെളുത്തുള്ളി, കറിവേപ്പില, ഇത്രയും കൂടി ചെറുതായിട്ട് ഒന്ന് വഴറ്റി എടുക്കുക. ഇനി അര ടീസ്പൂൺ മുളക്പൊടിയും ,കാൽ ടീസ്പൂൺ മഞ്ഞൾപൊടിയും കൂടി ചേർത്ത് നല്ല പോലെ വഴറ്റി എടുക്കുക. ഇനി അര കഷ്ണം തക്കാളി നീളത്തിൽ അരിഞ്ഞെടുത്തതും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒന്ന് വാട്ടി എടുത്ത തക്കാളിയും എല്ലാ മിക്‌സും ഒരു സൈഡിലേക്ക് മാറ്റിയ ശേഷം ഒരു മുട്ട സൈഡിലായി പൊട്ടിച്ചു ഒഴിച്ച് കൊടുക്കുക.

ഇനി നല്ല പോലെ മുട്ട ഒന്ന് സ്പൂൺ വെച്ച് ഉടച്ചെടുക്കുക. ഇനി മസാലയുമായി മുട്ട മിക്‌സാക്കുക. ഇനി ഒരു ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് കൂടി ചേർത്ത് നല്ല പോലെ ഇളക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള ചോറും കൂടി ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു മിനിറ്റോളം ഈ ചോറ് ഹൈ ഫ്ളൈമിൽ ഇളക്കി കൊടുത്ത ശേഷം സെർവ് ചെയ്യാം. അപ്പോൾ സോസും ചിക്കനും മീനും ഇല്ലാതെ തന്നെ വേവിച്ചെടുത്ത കാബ്ബേജ് റൈസും തക്കാളി എഗ്ഗ് റൈസും ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പികൾ ട്രൈ ചെയ്തു നോക്കണേ. അയേഷാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പികൾ എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page