പല തരത്തിലുള്ള പുട്ടുകൾ കഴിച്ചിട്ടുള്ളവരാണ് നമ്മളിൽ പലരുമല്ലേ. എന്നാൽ ഇന്ന് നമുക്ക് കപ്പ കൊണ്ട് ഒരു അടിപൊളി പുട്ട് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം കപ്പ പുട്ട് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കപ്പ തൊലി കളഞ്ഞു ഗ്രെറ്റാക്കി എടുക്കുക. ശേഷം കപ്പയെ നല്ലപോലെ കഴുകി എടുക്കുക. എന്നിട്ട് ഒരു പാത്രത്തിലേക്ക് 250 ഗ്രാം പുട്ട് പൊടി ചേർക്കുക. എന്നിട്ട് അതിനൊപ്പം ഗ്രെറ്റാക്കി എടുത്തിട്ടുള്ള കപ്പ ചേർത്തിളക്കുക.
എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് കപ്പ നല്ലപോലെ ഇളക്കിയെടുക്കുക. ശേഷം കപ്പയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് ഒന്ന് പൊടിച്ചെടുക്കുക. എന്നിട്ട് പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങയും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഒരു പുട്ട് കുടത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക.
ശേഷം വെള്ളം തിളച്ചു വന്നാൽ പുട്ട് കുറ്റി മുകളിലേക്ക് വെച്ച് കൊടുക്കുക. ശേഷം മുകളിലായും താഴെയായും തേങ്ങ ഇട്ട് കൊടുക്കുക. എന്നിട്ട് കുറ്റി നിറയെ പൊടിയിട്ട ശേഷം ആവിയിൽ വേവിക്കുക. ഇനി വെന്തുവന്ന കപ്പ പുട്ടിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഏത് കറിക്കൊപ്പവും സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കപ്പ പുട്ട് തയ്യാറായിട്ടുണ്ട്. നല്ല ചൂട് പുട്ട് കഴിക്കാനാണ് ഏറെ നല്ലത്. എല്ലാവരും ഈ രീതിയിൽ പുട്ട് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
