നല്ല ചൂട് കപ്പക്കൊപ്പം ഈ മത്തി കറി ഒന്ന് ട്രൈ ചെയ്തു നോക്കൂ.

മലയാളിയുടെ ഇഷ്ട മത്സ്യമാണ് മത്തി. മത്തി ഫ്രൈ മത്തി മുളകിട്ടത് എന്നൊക്കെ കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. അപ്പോൾ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു മത്തി കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് കാൽ ടീസ്പൂൺ ഉലുവയും കാൽ ടീസ്പൂൺ കടുകും ചേർത്ത് പൊട്ടിക്കുക. ശേഷം പൊട്ടി വന്ന മിക്സിലേക്ക് മൂന്ന് ടേബിൾ സ്പൂൺ മല്ലിയും, പത്തു പീസ് വറ്റൽമുളകും, ചേർത്ത് മൂപ്പിക്കുക.

ശേഷം പതിനഞ്ച് പീസ് ചെറിയ ഉള്ളിയും, ചെറിയ ഒരു പീസ് ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി എല്ലാം നന്നായി മൂത്തു വന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. നല്ല പേസ്റ്റായി വേണം മസാല അരച്ചെടുക്കാൻ. ഇനി അരച്ചെടുത്ത മസാലയെ ഒരു ചട്ടിയിലേക്ക് മാറ്റുക. ഇനി നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി വെള്ളത്തിലിട്ട് പിഴിഞ്ഞെടുക്കുക. ശേഷം പുളി വെള്ളം മസാലക്കൊപ്പം ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള വെള്ളവും ഉപ്പും ചേർത്ത് കറി ഇളക്കി അടുപ്പിലേക്ക് വെക്കുക.

ഇനി തിളച്ചു വന്ന കറിയിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിട്ടുള്ള ചാള ചേർത്ത് ഇളക്കി കുറച്ചു കറിവേപ്പിലയും ചേർത്ത് അടച്ചു വെച്ച് കറി വേവിക്കുക. ഇനി കുറച്ചു സമയത്തിനുള്ളിൽ തന്നെ കറി വെന്തു നെയ് തെളിഞ്ഞു വറ്റി വന്നിട്ടുണ്ട്. ശേഷം ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണയിൽ ഉള്ളിയും കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച് മത്തി ക്കറിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മത്തി കറി തയ്യാറായിട്ടുണ്ട്. എല്ലാരും ഈ രീതിയിൽ മത്തി കറി തയ്യാറാക്കി നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ കറി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page