ഇനി ചപ്പാത്തിക്കും ചോറിനുമൊപ്പം ഈ കറി തന്നെയാ ബെസ്റ്റ്

പുതുരുചിയിലുള്ള റെസിപ്പികൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. എന്നാൽ ഇന്ന് നമുക്ക് ചപ്പാത്തിക്കൊപ്പവും അപ്പത്തിന് ഒപ്പവുമെല്ലാം കഴിക്കാൻ പറ്റിയ നല്ലൊരു ചിക്കൻ റെസിപ്പി പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായ ഈ റെസിപ്പി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 300 ഗ്രാം ബോൺലെസ്സ് ചിക്കൻ നല്ല പോലെ കഴുകിയ ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് അര മുറി നാരങ്ങയുടെ നീര് ചേർത്തിളക്കുക.

ശേഷം ചിക്കനിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു കോഴിമുട്ട, എന്നിവ ചേർത്ത് നല്ല പോലെ ഇളക്കി ചിക്കനുമായി ചേർത്ത് നല്ല പോലെ മിക്‌സാക്കുക. എന്നിട്ട് ചിക്കൻ 10 മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ഒരു പാനിലിട്ട് ശാലോ ഫ്രൈ ചെയ്തെടുക്കുക. ശേഷം ഫ്രൈ ആയി വന്ന ചിക്കൻ എണ്ണയിൽ നിന്നും കോരി മാറ്റുക. എന്നിട്ട് മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നല്ല പോലെ വഴറ്റുക.

ശേഷം വഴറ്റിയെടുത്ത മിക്സിലേക്ക് 3 സവാള പൊടിയായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം സവാളയും ഒരു ഗോൾഡൻ കളർ ആയി വന്നാൽ ഒരു വലിയ തക്കാളി പൊടിയായി അരിഞ്ഞതും, എരിവിനാവശ്യമായ പച്ചമുളകും ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം മസാലയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒന്നര ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ ഗരം മസാലപ്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്ന് ടീസ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് നല്ല പോലെ വഴറ്റുക.

ശേഷം മസാലയിലേക്ക് ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസും, ചേർത്തു ഇളക്കിയ ശേഷം ഫ്രൈ ചെയ്തു വെച്ചിട്ടുളള ചിക്കൻ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം 2 ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്തിളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ റെസിപ്പി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മസാല തയ്യാറാക്കി ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page