ഇത്രയും ടേസ്റ്റിയായ കടായി ചിക്കൻ ആർക്കും സിമ്പിളായി ഉണ്ടാക്കാം.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ചിക്കൻ കറി ഉണ്ടാക്കിയാലോ. കടായി ചിക്കൻ എല്ലാവർക്കും ഏറെ ഇഷ്ടമാണ്. അപ്പോൾ നമുക്ക് ഇന്ന് റെസ്റ്റോറെന്റിലെ അതെ ടേസ്റ്റിലുള്ള കടായി ചിക്കൻ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കടായിലെക്ക് മൂന്നു ടേബിൾ സ്പൂൺ മല്ലി ചേർത്ത് കൊടുക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകവും, മുക്കാൽ ടേബിൾ സ്പൂൺ വലിയ ജീരകവും, ഒരു ടേബിൾ സ്പൂൺ കുരുമുളകും, നാല് വറ്റൽമുളകും, ചേർത്ത് നല്ല പോലെ ചൂടാക്കുക. ശേഷം മിക്സിയിൽ ഇട്ടു മസാലയെ പൊടിച്ചെടുക്കുക.

ഇനി ഒരു കാടായിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് സവാളയും പച്ചമുളകും ചേർത്ത് വഴറ്റുക. ശേഷം കോരി മാറ്റുക. എന്നിട്ട് ഒരു ടീസ്പൂൺ ജീരകവും, അര ടീസ്പൂൺ കുരുമുളകും, രണ്ട് വറ്റൽമുളകും, ഇനി ഒരു സവാള ചെറുതായി കൊത്തി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ഒരു വെളുത്തുള്ളി ചതച്ചതും, ഒരു പീസ് ഇഞ്ചി ചതച്ചതും, ചേർത്ത് ഇളക്കുക. ശേഷം മൂത്തു വന്ന ഉള്ളിയിലേക്ക് മുക്കാൽ ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മൂപ്പിക്കുക. ഇനി ഒന്നേകാൽ ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് മൂപ്പിക്കുക. ഇനി ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് മൂപ്പിക്കുക.

ശേഷം വൃത്തിയാക്കി വച്ചിട്ടുള്ള ഒന്നര കിലോ ചിക്കൻ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കുക. ശേഷം നാല് ടേബിൾ സ്പൂൺ ടൊമാറ്റോ പൂരി ചിക്കനിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി മീഡിയം ഫ്ളൈമിൽ ചിക്കൻ തുറന്നുവെച് വേവിക്കുക. ശേഷം പകുതി വെന്തു വന്ന ചിക്കനിലേക്ക് പൊടിച്ചു വെച്ച കടായി മസാല ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് ചിക്കൻ വേവിച്ചെടുക്കുക. എന്നിട്ട് കുറച്ചു കസൂർ മൈതി ചേർത്ത് മിക്‌സാക്കുക.

ശേഷം നല്ല പോലെ വെന്തു പാകമായി വന്ന ചിക്കനിലേക്ക് നേരത്തെ വഴറ്റി വെച്ച സവാളയും പച്ചമുളകും ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് മിക്‌സാക്കി ചിക്കൻ വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ കടായി ചിക്കനാണ് ഇത്. എല്ലാവരും ഈ കടായി ചിക്കൻ തയ്യാറാക്കി നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply