ഇനി മീൻ വറുക്കുമ്പോൾ ഇങ്ങനെ ഒന്ന് ഫ്രൈ ആക്കി നോക്കൂ.

മീൻ കറി വെക്കുന്നതിനേക്കാൾ എല്ലാവർക്കും ഏറെ ഇഷ്ടം ഫിഷ് ഫ്രൈ ആകുന്നതാണ്. അപ്പോൾ ഇന്ന് നമുക്ക് നല്ലൊരു ഫിഷ് ഫ്രൈ പരിചയപ്പെട്ടാലോ. അതെ ഇങ്ങനെ ഒന്ന് ഫ്രൈ ആക്കി നോക്കൂ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ഫ്രൈ തയ്യാറാക്കുന്നത് എന്ന്. ആദ്യം ഏത് മീനാണ് ഫ്രൈ ആക്കുന്നത് അത് നല്ല പോലെ കഴുകി വൃത്തിയാക്കി മീൻ വരഞ്ഞെടുക്കുക. ശേഷം ഒരു പാത്രത്തിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒന്നേകാൽ ടേബിൾ സ്പൂൺ അളവിൽ മുളക്പൊടി, അര ടീസ്പൂൺ കുരുമുളക്പൊടി, അര ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത് ചേർത്ത് കൊടുക്കുക.

ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, അര ടേബിൾ സ്പൂൺ അളവിൽ അരിപ്പൊടി, ആവശ്യത്തിന് ഉപ്പും, കുറച്ചു കറിവേപ്പില ചെറുതായി അരിഞ്ഞതും, കാൽ ടീസ്പൂൺ പുളിവെള്ളവും ചേർത്ത് കൈ കൊണ്ട് മസാല മിക്‌സാക്കുക. ശേഷം മീനിലേക്ക് മസാല തേച്ചു പിടിപ്പിക്കുക. ഇനി ഫ്രിഡ്ജിലേക്ക് വച്ചു മസാല സെറ്റാക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ഇനി ചൂടായി വന്ന പാനിലേക്ക് ആവശ്യമായ എണ്ണ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന എണ്ണയിലേക്ക് ഈ മീൻ ചേർത്ത് ഫ്രൈ ആക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page