തണ്ണിമത്തൻ കൊണ്ട് ഒന്നൊന്നര രുചിയിലൊരു ഫലൂദ.

ഇപ്പോൾ വേനൽക്കാലം ആയതു കൊണ്ട് തന്നെ നല്ല ചൂടാണ് അല്ലെ. അപ്പോൾ ശരീരം തണുപ്പിക്കേണ്ടത് വളരെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ്. അപ്പോൾ ഇന്ന് നമുക്ക് ഈ ചൂട് കാലത്തു കുടിക്കാൻ പറ്റിയ ഒന്നൊന്നര ടേസ്റ്റിലൊരു തണ്ണിമത്തൻ കൊണ്ട് ഫലൂദ ഉണ്ടാക്കിയാലോ. അതെ ഈ ഡ്രിങ്ക് നമ്മുടെ ശരീരം തണുപ്പിക്കാൻ ഏറെ സഹായിക്കുന്നതായിരിക്കും. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണു ഈ ഡ്രിങ്ക് ഉണ്ടാക്കുന്നത് എന്ന്. അതിനായി രണ്ട് കപ്പോളം തണ്ണിമത്തൻ ചെറിയ പീസുകളായി മുറിച്ചെടുക്കുക.

കുരു കളഞ്ഞു വേണം തണ്ണിമത്തൻ അരിഞ്ഞെടുക്കാൻ. ശേഷം അരിഞ്ഞെടുത്ത തണ്ണിമത്തൻ ഒരു സ്പൂൺ കൊണ്ട് ഉടച്ചെടുക്കുക. തണ്ണിമത്തനിൽ നിന്നും ജ്യൂസ് ഇറങ്ങി വരത്തക്ക വിധം വേണം നന്നായി ഇത് ഉടച്ചെടുക്കുവാൻ. ശേഷം ഒരു കപ്പോളം പാൽ ഫ്രീസറിൽ വെച്ച് ഐസാക്കി എടുക്കുക. ശേഷം പാലിനെ ഒരു ജ്യൂസറിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം രണ്ട് തവി ഉടച്ചെടുത്ത തണ്ണിമത്തൻ ഇതിലേക്ക് വീഴ്ത്തുക. ഇനി ഇതിനൊപ്പം ഏഴു ടേബിൾ സ്പൂൺ ഷുഗർ കൂടി ചേർക്കുക.

ശേഷം അടിച്ചെടുത്ത ജ്യൂസിനെ നേരത്തെ തവി കൊണ്ട് ഉടച്ചെടുത്ത ബാക്കി തണ്ണിമത്തനിലേക്ക് വീഴ്ത്തുക. എന്നിട്ട് എല്ലാം കൂടി നന്നായി മിക്‌സാക്കുക. ശേഷം ഈ ഡ്രിങ്കിനെ രണ്ട് ഗ്ലാസ്സിലേക്ക് മുക്കാൽ ഭാഗത്തോളം വീഴ്ത്തുക. ശേഷം രണ്ട് ജ്യൂസിന്റെയും മുകളിൽ ഓരോ സ്‌കൂപ്പ് വീതം വാനില ഐസ്ക്രീം വെച്ച് കൊടുക്കുക. ശേഷം മുകളിലായി കുറച്ചു ഷിയാ സീഡ്‌സ് കുതിർത്തിയതും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ തണ്ണിമത്തൻ ഫലൂദ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ഫലൂദ തയ്യാറാക്കി നോക്കണേ. ചൂട് കാലങ്ങളിൽ ശരീരം തണുപ്പിക്കാൻ ഏറ്റവും നല്ലൊരു ഡ്രിങ്കാണ് ഇത്.

Leave a Reply

You cannot copy content of this page