മലയാളിയുടെ ഇഷ്ട പലഹാരമാണ് പെറോട്ട. അതുകൊണ്ട് തന്നെ എത്ര കഴിച്ചാലും ഈ പലഹാരം മടുക്കില്ല എന്നതാണ് സത്യം. എന്നാൽ ഇന്ന് നമുക്ക് ലെയറുകളോട് കൂടിയ പെറോട്ട വളരെ സിമ്പിളായി തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര കിലോ മൈദ എടുക്കുക. ശേഷം ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ഇനി അര കപ്പ് പാലും കൂടി മുട്ടയിലേക്ക് ചേർത്ത് ഇളക്കുക. ഇനി രണ്ട് ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കി മിക്‌സാക്കുക.
ശേഷം ഈ മിക്സിലേക്ക് മൈദ കുറെച്ചെയായി ചേർത്ത് ഇളക്കുക, ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ശേഷം ഒന്ന് കുഴച്ചെടുത്ത മാവിനെ കൗണ്ടർ ടോപ്പിലിട്ട് പ്രസ് ചെയ്തു കുഴക്കുക. പത്തു മിനിറ്റോളം നല്ല പ്രസ് ചെയ്തു മാവിനെ കുഴക്കുക. ശേഷം നന്നായി കുഴച്ചെടുത്ത മാവിനെ ഒരു ബൗളിൽ കുറച്ചു ഓയിൽ തടകിയ ശേഷം മാവിനെ അതിലേക്ക് വെച്ച് കൊടുക്കുക. ശേഷം മാവിന്റെ മുകളിലും കുറച്ചു ഓയിൽ വീഴ്ത്തുക. ശേഷം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവറാക്കിയ ശേഷം ഒരു പ്ലേറ്റ് വെച്ച് അടച്ചു മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.
ശേഷം അഞ്ചു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി നല്ല സോഫ്റ്റായി കിട്ടിയ മാവിനെ രണ്ട് ഭാഗമാക്കി മുറിച്ചെടുക്കുക. ശേഷം മാവിനെ കുറച്ചു ഓയിൽ തടകിയ ശേഷം ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. എല്ലാം ഉരുട്ടിയ ശേഷം ഓരോ ബോളിലും ഓയിൽ തടകി വെക്കുക. ശേഷം ഒരു പ്ലാസ്റ്റിക് റാപ്പർ കൊണ്ട് കവർ ചെയ്തു വെക്കുക. എന്നിട്ട് പതിനഞ്ച് മിനിറ്റോളം ഇങ്ങനെ കവർ ചെയ്ത ശേഷം ഒരു ബോൾ പുറത്തെടുക്കുക. എന്നിട്ട് മാവിനെ കൗണ്ടർ ടോപ്പിൽ കുറച്ചു ഓയിൽ തടവുക. ശേഷം ബോളിനെ പരത്തുക. എന്നിട്ട് പരത്തിയ മാവിനെ വീശി അടിക്കുക.
ശേഷം മാവിനെ കൗണ്ടർ ടോപ്പിലിട്ട് നന്നായി പരത്തി എടുക്കുക. ഇനി കണ്ണാടി പോലെ പരത്തിയ മാവിനെ ഒരു റോൾ പോലെ ചുറ്റിച്ചെടുക്കുക. എല്ലാം ഇതുപോലെ പരത്തിയ ശേഷം റോളാക്കി ചുറ്റി വെക്കുക. ശേഷം പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം വീണ്ടും പരത്തി എടുക്കുക. ഇനി ഒരു ചപ്പാത്തി കല്ല് ചൂടാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ഓരോ പെറോട്ടയായി ഇട്ട് മൂപ്പിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പെറോട്ട തയ്യാറാക്കി നോക്കണേ.
