പൈനാപ്പിളും റവയും കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും കിടിലൻ കേസരി

പലതരത്തിലുള്ള കേസരികൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ആരും ഇതുവരെ കഴിച്ചിട്ടില്ലാത്ത ഒരു അടിപൊളി കേസരി ഉണ്ടാക്കിയാലോ. എന്നാൽ ഇന്ന് നമുക്ക് ഒരു സ്പെഷ്യൽ കേസരി റവ വെച്ച് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർത്തുകൊടുക്കുക. ശേഷം ചൂടായി വന്ന നെയ്യിലേക്ക് കുറച്ചു നട്സും കിസ്മിസും നെയ്യിൽ വറുത്തെടുക്കുക.

ശേഷം ബാക്കിയുള്ള നെയ്യിലേക്ക് ഒരു കപ്പ് വറുത്ത റവ ചേർക്കുക. ശേഷം നല്ലപോലെ ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ട് മൂന്ന് നാല് മിനിറ്റോളം റവ വറുത്തെടുക്കുക. ശേഷം വറുത്ത റവയിലേക്ക് രണ്ടര കപ്പ് വെള്ളം ചേർത്തു കൊടുക്കുക. റവ എടുത്ത അതേ കപ്പിൽ തന്നെ വെള്ളവും എടുക്കാം. ശേഷം നല്ലപോലെ ഇളക്കി റവ നന്നായി വേവിച്ചെടുക്കുക. റവ ഇടയ്ക്കിടയ്ക്ക് ഇളക്കി ഒന്നു കുറുകിവരുമ്പോൾ അര കപ്പ് അളവിൽ പൈനാപ്പിൾ പേസ്റ്റ് ആക്കിയത് കൂടി ചേർത്തു കൊടുക്കുക. പൈനാപ്പിൽ പേസ്റ്റിന് പകരം മാങ്ങാ പേസ്റ്റ് എടുത്താലും മതിയാകും.

ശേഷം നല്ലപോലെ ഇളക്കുക. റവ നല്ലപോലെ ഇളക്കി ഒന്നു തിക്കായി വരുമ്പോൾ ആവശ്യത്തിനുള്ള ഷുഗർ ചേർത്തുകൊടുക്കാം. അതിനായി ഒരു കപ്പ് പഞ്ചസാര ചേർത്ത് നല്ല പോലെ ഇളക്കുക. പഞ്ചസാര ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ ഒന്ന് ലൂസായി കിട്ടുന്നതായിരിക്കും. ശേഷം വീണ്ടും നല്ലപോലെ ഇളക്കി ഇളക്കി ഒന്നുകൂടി കുറുക്കിയെടുക്കുക. ശേഷം പാകത്തിന് കുറുകി വന്നുകഴിഞ്ഞാൽ നേരത്തെ നെയ്യിൽ വറുത്തെടുത്ത നട്ട്സും കിസ്സ്മിസ്സും കേസരിയിലേക്ക് ചേർത്തു കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ പൈനാപ്പിൾ റവ കൊണ്ട് തയ്യാറാക്കിയ കേസരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സ്പെഷ്യലായി തയ്യാറാക്കിയ കേസരി തയ്യാറാക്കി നോക്കണേ. പൈനാപ്പിൾ പേസ്റ്റ് ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ ഒരു പ്രത്യേക ടേസ്റ്റാണ് ഈ കേസരിക്ക്. പൈനാപ്പിൾ
പേസ്റ്റിന് പകരം മാങ്ങാ പേസ്റ്റ് വേണമെങ്കിൽ നമുക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. അപ്പോൾ എല്ലാവരും ഉറപ്പായും ഈ കേസരി തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page