വളരെ എളുപ്പത്തിൽ പൂരിയും പൂരി മസാലയും. രണ്ടും കിടു കോമ്പിനേഷൻ തന്നെ.

പലഹാരങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പൂരി. പൂരിയുടെ കൂടെ ബൂരി മസാല ആണെങ്കിലോ ടേസ്റ്റിൻറെ കാര്യത്തിൽ ഒരു രക്ഷയുമില്ല. വളരെ സ്വാദിഷ്ടമായ പൂരിയും പൂരി മസാലയും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മസാലക്ക് വേണ്ടീട്ടുള്ള മൂന്നു ഉരുളകിഴങ്ങ് വേവിച്ചു തൊലി കളഞ്ഞെടുക്കുക. ഇനി തൊലി കളഞ്ഞെടുത്ത ഉരുളകിഴങ്ങ് കൈ കൊണ്ട് നല്ല പോലെ ഉടച്ചെടുക്കുക. ഇനി വേറൊരു പാൻ ചൂടാക്കുക. അതിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന ഓയിലിലേക്ക് ഒരു ടേബിൾ സ്പൂൺ കടുക്, ഒരു സ്പൂൺ ഉഴുന്ന്, ഒരു ടേബിൾ സ്പൂൺ കടല പരിപ്പ്, ഇത്രയും കൂടി നല്ല പോലെ മൂപ്പിച്ചെടുക്കുക. ശേഷം നാലോ അഞ്ചോ പച്ചമുളക്,കുറച്ചു ഇഞ്ചി ചതച്ചെടുത്തത്, ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കുക. ഇനി മൂന്നു വലിയ സവാള ചേർത്ത് നല്ല പോലെ വഴറ്റുക. കുറച്ചു കറിവേപ്പില കുറച്ചു ഓയിലും ചേർക്കുക. ഇനി ഒരു പിടി ഗ്രീൻപീസും കൂടി ചേർത്ത് വഴറ്റുക. ഇനി ഉടച്ചെടുത്ത ഉരുളകിഴങ്ങ് ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും കൂടി ചേർത്ത് കൊടുക്കുക.

ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് മികസാക്കി അടച്ചു വെക്കുക. ഏഴ് മിനിട്ടിനു ശേഷം കുറച്ചു മല്ലിയിലയും രണ്ട് പിഞ്ച് ഉപ്പും ചേർത്ത് ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. ഇനി പൂരിക്ക് വേണ്ടി രണ്ട് കപ്പ് അളവിൽ ആട്ട മാവ് എടുക്കുക. രണ്ട് ടേബിൾ സ്പൂൺ റവ, ആവിശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് മാവ് കുഴച്ചെടുക്കുക. ഇനി നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക. ഇനി പരത്തിയെടുത്ത മാവിനെ നല്ല ചൂടായി വന്ന എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി രണ്ട് സൈഡും പൊങ്ങി മൂത്തു വന്ന പൂരി എണ്ണയിൽ നിന്ന് കോരി മാറ്റുക. നല്ല സോഫ്‌റ്റും അതുപോലെ തന്നെ പപ്പടം പോലെ പൊള്ളി വന്ന പൂരിയും ഇവിടെ റെഡിയായി വന്നിട്ടുണ്ട്. പൂരിയും പൂരി മസാലയും കഴിക്കാൻ നല്ല ടേസ്റ്റാണ്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പമാണ് ഇത് തയ്യാറാക്കാൻ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page