സേമിയ പായസം എന്ന് കേട്ടാൽ വായിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് സേമിയ പായസം കുറച്ചു വ്യത്യസ്തമായ രീതിയിൽ തയ്യറാക്കിയാലോ. സേമിയയും ചോറും കൊണ്ടാണ് ഇന്ന് സേമിയ പായസം തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കുക്കർ എടുക്കുക. ശേഷം കുക്കറിലേക്ക് അര കപ്പ് ജീരകശാല അരി ചേർക്കുക. ശേഷം അരിയെ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് അരി മുങ്ങിക്കിടക്കുന്നതിനേക്കാൾ കുറച്ചു കൂടുതൽ വെള്ളം അരിയിലേക്ക് ചേർക്കുക.
ഇനി കുക്കർ അടച്ചു വെച്ച് രണ്ട് ഫിസിൽ വരുന്നത് വരെ ചോറ് വേവിക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. എന്നിട്ട് ചൂടായി വന്ന നെയ്യിലേക്ക് ഒരു കപ്പ് സേമിയ ചേർത്ത് ഇളക്കുക. ഒരു ഗോൾഡൻ കളർ ആകുന്നത് വരെ സേമിയ വറുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് അടുപ്പിലേക്ക് വെക്കുക. ഇനി പാലിലേക്ക് അര ലിറ്റർ വെള്ളം കൂടി ചേർക്കുക. ശേഷം നല്ല പോലെ ഇളക്കി ഇത് തിളപ്പിക്കുക. ശേഷം തിളച്ചു വരാറായ പാലിലേക്ക് വറുത്തു വെച്ചിട്ടുള്ള സേമിയ ചേർത്ത് ഇളക്കി വേവിക്കുക.
ഇനി വെന്തു വന്ന സേമിയയിലേക്ക് മധുരത്തിനാവശ്യമായ അര കപ്പ് ഷുഗർ ആഡ് ചെയ്യുക. ശേഷം ഇതിലേക്ക് മുക്കാൽ കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കി പായസം വേവിക്കുക. ശേഷം നേരത്തെ വേവാനായി വെച്ചിരുന്ന അരി വെന്തു കിട്ടിയിട്ടുണ്ട്. അത് ഈ സമയം പായസത്തിലേക്ക് ചേർത്ത് ഇളക്കുക. ശേഷം പത്തു മിനിറ്റോളം ലോ ഫ്ളൈമിൽ പായസം വേവിച്ചെടുക്കുക. നല്ല പോലെ തിളച്ചു വരുമ്പോൾ അര ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് ഇളക്കുക.
ശേഷം എല്ലാം നല്ല പോലെ വെന്തു കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് പായസത്തിലേക്ക് കുറച്ചു നട്ട്സും കിസ്മിസും വറുത്തത് ചേർത്ത് ഇളക്കുക. ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും കിസ്സ്മിസ്സും വറുത്തു ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സേമിയയും ചോറും ചേർത്തിട്ട് ഉണ്ടാക്കിയ പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പായസം ഉണ്ടാക്കി നോക്കണേ.
