ഊണിന് എന്തെങ്കിലും തൊട്ടുകൂട്ടാൻ വേണം എന്നത് മലയാളിയുടെ ഒരു ആഗ്രഹം തന്നെയാണ്. എന്നാൽ ഊണിനൊപ്പം നാരങ്ങാ ഉപ്പിലിട്ടത് കൂടി ഉണ്ടെങ്കിലോ ഊണിന് രണ്ടിരട്ടി രുചിയേറും. അപ്പോൾ നല്ലൊരു നാരങ്ങാ ഉപ്പിലിട്ടത് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി വേണ്ട ചേരുവകൾ
. ചെറു നാരങ്ങാ
. ഉപ്പ്
. വിനാഗിരി
. പച്ചമുളക്
.കരിഞ്ജീരകം
ഇനി ഉപ്പിലിടുന്ന വിധം നോക്കാം. ആദ്യം നാരങ്ങാ നന്നായി കഴുകി തുടക്കുക. വെള്ളം ഈർപ്പം ഒട്ടുമില്ലാതെ തുടക്കുവാൻ ശ്രെദ്ധിക്കുക. ശേഷം നാരങ്ങയെ നാല് കഷ്ണങ്ങളാക്കി മുറിക്കുക. എന്നിട്ട് നരങ്ങുടെ ഉള്ളിലെ കുരു നീക്കം ചെയ്യാൻ മറക്കരുത്. ഇനി ഒരു പാത്രത്തിലേക്ക് വിനാഗിരി ചേർത്ത് കൊടുക്കുക. ശേഷം വിനാഗിരിക്ക് ഒപ്പം ആവശ്യമായ ഉപ്പും ചേർത്ത് യോജിപ്പിക്കുക. ഇനി ഒരു ഗ്ലാസ് കുപ്പിയിൽ നാരങ്ങാ മുറിച്ചത് ഇട്ടു വെക്കുക. എന്നിട്ട് അതിനൊപ്പം എരിവിനാവശ്യമായ പച്ചമുളക് അരിഞ്ഞതും കൂടി ചേർത്ത് കൊടുക്കുക.
എന്നിട്ട് കുറച്ചു കരിഞ്ജീരകവും, നേരത്തെ തയ്യാറാക്കിയ വിനാഗിരി ഉപ്പും ചേർത്ത് ഇളക്കിയ മിക്സ് നാരങ്ങയിലേക്ക് ചേർത്ത് കൊടുക്കുക. മുക്കാൽ ഭാഗത്തോളം ഒഴിച്ചാൽ മതിയാകും. ശേഷം ഇളക്കി അടച്ചു മാറ്റി വെക്കുക. ഇനി എന്നും ഒരു നേരമെങ്കിലും ഒട്ടും തന്നെ ഈർപ്പമില്ലാത്ത സ്പൂൺ ഇളക്കി മിക്‌സാക്കി സൂക്ഷിക്കുക. ഏകദേശം രണ്ടാഴ്ച ആകുമ്പോൾ നാരങ്ങാ പാകമായി കിട്ടുന്നതാണ്. അപ്പോൾ സ്വാദിഷ്ടമായ ചെറുനാരങ്ങാ ഉപ്പിലിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ. വളരെ ടേസ്റ്റിയായ നാരങ്ങാ ഉപ്പിലിട്ടത് വേണമെങ്കിൽ ഷംനാസ് ട്രിക്സ് ആൻഡ് ടിപ്സ് എന്ന യൂട്യൂബ് ചാനൽ ലൈക്ക് ചെയ്തു വെച്ചോളൂ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ അമർത്താനും മറക്കരുതേ.
