ഈ രീതിയിൽ ഒന്നു മത്തി പൊരിക്കാം..

മത്സ്യങ്ങളിൽ വെച്ച് ഏറ്റവും ഗുണകരവും ആരോഗ്യത്തിന് നല്ലതുമായ ഒരു മീനാണല്ലോ മത്തി അല്ലെങ്കിൽ ചാള എന്ന് പറയുന്നത്. നമ്മുടെ കേരളത്തിൽ ഈ മൽസ്യത്തിനെ പൊതുവെ ചാള അല്ലെങ്കിൽ മത്തി ഈ രണ്ടു പേരുകളിൽ ആണല്ലോ അറിയപ്പെടുന്നത്. മത്തി എന്ന് കേക്കുമ്പോൾ ഇന്ന് പലരും നെറ്റി ചുളിക്കുമെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് ഇന്ന് ആർക്കും തന്നെ അറിയില്ല. മത്തി വെച്ചിട്ടു അനേകം വെറൈറ്റി ഡിഷുകൾ നമ്മുടെ കേരളീയർ പാകം ചെയ്‌തു കഴിക്കാറുണ്ട്. ഇത്തരത്തിലൊരു വെറൈറ്റി ഡിഷ് ആയ ഫിഷ് ചില്ലി ഫ്രൈ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

തയ്യാറാക്കുവാൻ ആവശ്യമായിട്ടുള്ള ചേരുവകൾ.മത്തി- 500 kg,സവാള- 3 എണ്ണം. പെപ്പെർ പൌഡർ – 2 ടേബിൾ സ്പൂൺ,ഉപ്പ്- 3 ടേബിൾ സ്പൂൺ, കോൺ ഫ്ലവർ പൌഡർ- 3 ടേബിൾ സ്പൂൺ,ഗരം മസാല പൊടിച്ചത്‌ – 2 ടേബിൾ സ്പൂൺ, നാരങ്ങയുടെ നീര് – 1 എണ്ണം, മഞ്ഞൾ പൊടി- 2 ടേബിൾ സ്പൂൺ, മുളകുപൊടി – 3 ടേബിൾ സ്പൂൺ, കൊച്ചുള്ളി- 5 എണ്ണം,വെളുത്തുള്ളി- 3 എണ്ണം, കറിവേപ്പില- 2 ഇതൾ, മല്ലിപ്പൊടി- 2 ടേബിൾ സ്പൂൺ.

ആദ്യമായി എടുത്തു വെച്ചേക്കുന്ന കൊച്ചുള്ളിയും വെളുത്തുള്ളിയും നന്നായി ഒന്ന് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കുക. ശേഷം എടുത്തുവെച്ചേക്കുന്ന മീനിലേക്കു വെളുത്തുള്ളിയും കൊച്ചുള്ളിയും കൂടി അരച്ചത് ഇതിലേക്ക് ഇട്ടു നന്നായി മിക്സ് ചെയ്‌തു എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 ടേബിൾ സ്പൂൺ മുളകുപൊടിയും , 1 ടേബിൾ സ്പൂൺ മല്ലിപ്പൊടിയും, 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടിയും, 1 ടേബിൾ സ്പൂൺ കോൺ ഫ്ലവർ പൗഡറും, 1 ടേബിൾ സ്പൂൺ പേപ്പർ പൗഡറും, ഒരു നുള്ള് ഗരം മസാലയും എടുത്തു വെച്ചേക്കുന്ന നാരങ്ങയുടെ നീരും, കുറച്ചു കറിവേപ്പിലയും, 1 ടേബിൾ സ്പൂൺ ഉപ്പും കൂടി ഇട്ടു കൈ കൊണ്ട് നന്നായി ഇളക്കി എടുക്കുക.

മസാല എല്ലാം നന്നായി ചേർത്ത് മിക്സ് ചെയ്തെടുത്തതിന് ശേഷം കുറച്ചു നേരം ഇത് ഇതിലേക്ക് പിടിക്കുവാൻ വേണ്ടിയിട്ടു മാറ്റിവെക്കാം. മസാല എല്ലാം മീനിലേക്കു പിടിച്ചതിനു ശേഷം ഇത് നമുക്ക് ഫ്രൈ ചെയ്തെടുക്കാം. അതിനായി ഒരു ഫ്രൈപാൻ അടുപ്പിലേക്ക് വെക്കുക. പാൻ നന്നായി ചൂടായതിനു ശേഷം ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ഓയിൽ നന്നായി ചൂടായി വന്നതിനു ശേഷം മസാല എല്ലാം പുരട്ടി വെച്ചേക്കുന്ന മീൻ ഓരോന്നായി പാനിലേക്കു ഇട്ടു കൊടുക്കാം. ഒരു സൈഡ് നന്നായി വെന്തു വന്നതിനു ശേഷം മറു സൈഡിലേക്ക് മറിച്ചിട്ടു കൊടുക്കുക. ഫ്രൈ ആയി വന്നതിനു ശേഷം എടുത്തു വെച്ചേക്കുന്ന സവാളയിലേക്കു കുറച്ചു സവാള അരിഞ്ഞു അത് പേസ്റ്റ് രൂപത്തിലാക്കി ഇതിലേക്ക് ഇട്ടു കൊടുക്കുക.

എന്നിട്ടു കുറച്ചു കറിവേപ്പിലയും മുളക് പൊടിയും, ഒരു പിഞ്ച് ഉപ്പും, കുറച്ചു പേപ്പർ പൗഡറും, 1 ടേബിൾ സ്പൂൺ കോൺ ഫ്ലവർ പൗഡറും, ഒരു പിഞ്ചു മഞ്ഞപ്പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടി, കുറച്ചു നാരങ്ങയുടെ നീരും ചേർത്ത് നന്നായി ഇളക്കി മിക്സ് ചെയ്‌തു എടുക്കുക.

ശേഷം ഫ്രൈ ചെയ്യാൻ വേണ്ടി എടുത്ത പാനിലേക്കു കുറച്ചു എണ്ണയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മിക്സ് ചെയ്‌തു വെച്ചേക്കുന്ന സവാള ഇട്ടു കൊടുക്കുക.ശേഷം നന്നായി ഇളക്കി കൊടുക്കുക. സവാള നന്നായി ബ്രൗൺ കളർ ആയി വന്നതിനു ശേഷം നമ്മൾ നേരത്തെ തയ്യാറാക്കി ഫ്രൈ ചെയ്തെടുത്ത മത്തി മീൻ ഇതിലേക്ക് ഇട്ടു കൊടുക്കുക.ശേഷം മീൻ ഉടഞ്ഞു പോകാതെ തയാറാക്കി വെച്ചിരിക്കുന്ന സവാള ഇതിലേക്ക് ഇട്ടു മിക്സ് ചെയ്‌തു എടുക്കുക.ടേസ്റ്റി ആയിട്ടുള്ള ഫിഷ് ചില്ലി ഫ്രൈ റെഡി.

വീഡിയോ കാണാം

You cannot copy content of this page