ചൂട് കാലങ്ങളിൽ ശരീരം തണുപ്പിക്കാൻ ഈ ഡ്രിങ്ക് മതി.

സേമിയ കൊണ്ട് പായസം ഉണ്ടാക്കുന്നവരാണ് നമ്മൾ. എന്നാൽ സേമിയ കൊണ്ട് ഒരു കിടിലൻ ഡ്രിങ്ക് നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഡ്രിങ്ക് സേമിയ കൊണ്ട് തയ്യാറാക്കാൻ കഴിയും. വിശപ്പും ദാഹവും അടങ്ങാൻ വളരെ ടേസ്റ്റിയായ ഒരു ഡ്രിങ്കാണ് ഇത്. അപ്പോൾ നമുക്ക് ഈ കിടിലൻ ഡ്രിങ്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. എന്നിട്ട് നെയ്യ് ചൂടായി വരുമ്പോൾ കുറച്ചു നട്ട്സും കിസ്സ്മിസ്സും കടലയും കൂടി നെയ്യിൽ വറുത്തെടുക്കുക.

ഇനി ബാക്കിയുള്ള നെയ്യിൽ അഞ്ച് ടേബിൾ സ്പൂൺ സേമിയ ചേർത്ത് വറുക്കുക. ബ്രൗൺ കളർ ആകുന്നത് വരെ സേമിയ വറുത്തെടുക്കുക. ശേഷം ഇതിലേക്ക് അര ലിറ്റർ പാൽ ചേർത്ത് ഇളക്കുക. ഇനി തിളച്ചു വന്ന പാലിനെ ലോ ഫ്ളൈമിലിട്ടു രണ്ട് മിനിറ്റോളം വേവിച്ചെടുക്കുക. ഇനി കാൽ കപ്പ് പഞ്ചസാര ചേർത്ത് ഇളക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡറിൽ കാൽ കപ്പ് പാൽ ചേർത്ത് ഇളക്കുക. കട്ടയില്ലാതെ കലക്കിയ ശേഷം ഈ പാലിലേക്ക് ചേർത്ത് ഇളക്കുക. ശേഷം രണ്ട് മിനിറ്റോളം ലോ ഫ്ളൈമിലിട്ടു ഇളക്കി വേവിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക.

എന്നിട്ട് പാലിനെ നന്നായി തണുത്തു കിട്ടാനായി മാറ്റി വെക്കുക. ഇനി തണുത്തു വന്നപ്പോൾ സേമിയയും പാലും മിക്സ് തിക്കായി വന്നിട്ടുണ്ട്. ശേഷം ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഫ്രിഡ്ജിലേക്ക് വെക്കുക. മൂന്നു മണിക്കൂർ വെച്ച് സേമിയ നല്ല പോലെ തണുപ്പിക്കുക. ഇനി അര കപ്പോളം ചെറുപഴം അരിഞ്ഞതും, ഒരു മാതളം മുഴുവനായും ചേർക്കുക. ശേഷം എല്ലാം കൂടി നല്ല പോലെ ഇളക്കിയ ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. ഇനി ഇത്രയും കട്ടി വേണ്ട എങ്കിൽ കുറച്ചു തണുത്ത വെള്ളം ചേർത്ത് ഈ മിക്സ് ഇളക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ സേമിയ വെച്ചിട്ടുള്ള കിടിലൻ ഡ്രിങ്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ഡ്രിങ്ക് ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കണേ.

Leave a Reply