വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു അടിപൊളി സ്നാക്സ്.

നമ്മുടെ എല്ലാവരുടെയും വീട്ടിൽ സേവനാഴി ഉണ്ടായിരിക്കും.കൂടുതലായും ഇത് ഉപയോഗിക്കുന്നത് ഇടിയപ്പം ഉണ്ടാക്കാൻ വേണ്ടിയാണ്.മറ്റൊന്നും ഉണ്ടാക്കാനായി ഇത് ഉപയോഗിക്കുന്നതായി നമ്മൾ കണ്ടിട്ടുമില്ല.അതിനെ പറ്റി അറിവുമില്ല.എന്നാൽ ഇന്ന് സേവനാഴി കൊണ്ടൊരു കിടിലൻ സ്നാക്സ് ഉണ്ടാക്കുന്നതെങ്ങനെയെന്ന് കണ്ടു നോക്കാം.ഇത് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും,ഇതെങ്ങനെ ഉണ്ടാക്കാം എന്നും,മറ്റു കൊടുത്താൽ വിവരങ്ങൾക്കും തുടർന്ന് വായിക്കുക അല്ലെങ്കിൽ ത്താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടു മനസ്സിലാക്കാം.ഇതിനായി ആദ്യം വേണ്ടത് ഒരു ബൗൾ ആണ് .ബൗൾ എടുത്തതിന് ശേഷമേ അതിലേക്ക് കുറച്ചു കടലമാവ് ചേർക്കുക.കടലമാവ് ഇട്ടതിന് ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക് പൊടി കൂടി ഇടുക.ശേഷം കാൽ ടി സ്പൂൺ മഞ്ഞപ്പൊടിയും അര ടി സ്പൂൺ ഏകായപ്പൊടിയും ചേർത്ത് കൊടുക്കുക.ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ഇട്ട് കൊടുത്തിട്ട് നന്നായി മിക്സ് ചെയ്യുക.ഇനി ചെയ്യേണ്ടത് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കുന്നത് പോലെ കുഴച്ചെടുക്കുക.

ഇനി ഈ കുഴച്ച മാവ് സേവനാഴിയിലേക്ക് ഇടുക.മുഴുവൻ മാവും ഇടാൻ ആകില്ല.കുറച്ചൊക്കെ പാത്രത്തിൽ പറ്റിപ്പിടിച്ചിട്ടുണ്ടാകും.അത് കുറച്ച് വെള്ളമൊഴിച്ചു മിക്സ് ചെയ്ത് അതിലേക്ക് ഒഴിക്കുക.ഒരുപാട് വെള്ളം കൂടി പോകാതെ സൂക്ഷിക്കുക.ഇനി സേവനാഴിയിലേക്ക് ഉള്ളതിൽ ചെറിയ ചില്ല് നോക്കി ഇടുക.അതാകുമ്പോൾ നേരിയ പോലെ എടുക്കാനാകും.ഇനി ഒരു പാത്രത്തിൽ നമ്മൾ എണ്ണ എടുത്ത് ചൂടാക്കാൻ വെക്കുക.എണ്ണ നന്നായി ചൂടായി കഴിഞ്ഞാൽ സേവനയിലെ മാവ് കറക്കി കുറച്ചു ഇതിലേക്ക് ഇട്ടു കൊടുക്കുക.വേറെ സ്നാക്സ് ഒക്കെ ചെയ്യുന്നത് പോലെ കുറച്ചു കഴിയുമ്പോൾ ഇതൊന്ന് മറിച്ചു ഇട്ടു കൊടുക്കുക.നന്നായി ഫ്രൈ ആയതിന് ശേഷം അത് എടുക്കുക.എടുക്കുമ്പോൾ കഴിയുന്ന അത്രെയും എണ്ണ അതിലേക്ക് തന്നെ ഇറ്റി ഇടാൻ നോക്കുക.ഇത് പോലെ കുറച്ചു മാവ് വീതം എണ്ണയിലേക്ക് കറക്കി ഒഴിച്ചു പൊരിക്കുക.ഇനി മിക്സ്ചർ പൊരിച്ചു കഴിഞ്ഞ ശേഷം നമ്മൾ നേരത്തെ ബൗൾ കഴുകിയെടുത്ത് ഒരു ഊട്ടയുള്ള ചട്ടുകം പോലത്തെ അരിപ്പയിലൂടെ എണ്ണയിലേക്ക് ഒഴിച്ചു കൊടുക്കുക.

അതും എണ്ണയിൽ പിരിഞ്ഞതിന് ശേഷം അതും കൂറി മാറ്റുക.ഇനി ഇതേ എണ്ണയിലേക്ക് വെളുത്തുള്ളി തൊലി കളയാതെ ഇട്ട് പൊരിച്ചെടുക്കുക.ശേഷം ഇതിലേക്ക് രണ്ടു ഫ്രൈ ചെയ്താ വറ്റൽ മുളക് കൂടി ചേർക്കേണ്ടതുണ്ട്.അതും ഫ്രൈ ചെയ്തതിന് ശേഷം അതെ എണ്ണയിലിട്ട് തന്നെ കറിവേപ്പില കൂടി ഫ്രൈ ചെയ്തെടുക്കുക.ഇനി ആദ്യം ഫ്രൈ ചെയ്തെടുത്ത റൌണ്ട് ഷാപ്പിലുള്ള മിക്സ്ചർ നന്നായി പൊടിച്ചെടുക്കുക.എന്നിട്ട് നല്ല അവസാനം പൊരിച്ച വെളുത്തുള്ളിയും വറ്റൽ മുളകും കറിവേപ്പിലയും ഇടുക.അതിന്റെ കൂടെ തന്നെ കുറച്ചു വറുത്ത കപ്പലണ്ടി കൂടെ ഇടുക.ഇപ്പോൾ നമ്മുടെ മിക്സ്ചർ ഏകദേശം റെഡി ആയിട്ടുണ്ട്.ഇനി ഇതിലേക്ക് കുറച്ചു കായ പൊടി കൂടെ ഇട്ടിട്ട് നന്നയി മിക്സ് ചെയ്യുക.ഇപ്പോൾ നല്ല നാടൻ വെളിച്ചെണ്ണയിൽ മായം ഒന്നും ചേർക്കാതെ നമ്മുക്ക് വീട്ടിൽ തന്നെ നല്ല കിടിലൻ മിക്സ്ചർ ഉണ്ടാക്കിയെടുക്കാം.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടാൽ കൂടുതൽ നന്നായി മനസ്സിലാക്കാൻ സാധിക്കും.

You cannot copy content of this page