നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും കാണുന്ന ഒരു ഫ്രൂട്ട് ആണ് നേന്ത്രപ്പഴം. ചിലർക്ക് നേന്ത്രപ്പഴം അങ്ങനെതന്നെ കഴിക്കുന്നതിൽ വളരെ താല്പര്യക്കുറവ് ഉണ്ടാവും. എന്നാൽ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് ഒരു അടിപൊളി സ്വീറ്റ് ഉണ്ടാക്കിയാലോ. എത്ര കഴിച്ചാലും മതിവരാത്ത ഒരു അടിപൊളി ഹൽവയാണ് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഈ സ്വീറ്റ് റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. നമ്മുടെയെല്ലാം വീടുകളിൽ നല്ല പഴുത്ത നേന്ത്രപ്പഴം എപ്പോഴും ഉണ്ടാകാറുണ്ട്. എന്നാൽ അങ്ങനെയുള്ള പഴങ്ങൾ കൊണ്ടായിരിക്കും ഈ സീറ്റ് ഉണ്ടാക്കാൻ ഏറെ നല്ലത്. ആദ്യം 4 നേന്ത്രപ്പഴം തൊലി കളഞ്ഞു ചെറിയ പീസുകളായി മുറിച്ചെടുക്കുക.
ശേഷം മുറിച്ചെടുത്ത പഴം മിക്സിയുടെ ജാറിലിട്ട് വെള്ളം ചേർക്കാതെ നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഒരു പാത്രത്തിലേക്ക് മൂന്ന് ടേബിൾ സ്പൂൺ കോൺഫ്ലവർ എടുക്കുക. ശേഷം കോൺഫ്ലോറിലേക്ക് കാൽ കപ്പ് വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ശേഷം ഒരു പാനിലേക്ക് 200 ഗ്രാം ശർക്കര കാൽ കപ്പ് വെള്ളവും ചേർത്ത് മെൽറ്റാക്കി എടുക്കുക. ശേഷം ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യ് ചേർക്കുക. എന്നിട്ട് നേരത്തെ അരച്ചെടുത്ത പഴം മിക്സ് നെയ്യിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.
ശേഷം പഴം നല്ലപോലെ തിക്കായി വരുമ്പോൾ നേരത്തെ മെൽറ്റാക്കി എടുത്ത ശർക്കരപ്പാനി ചേർത്ത് കൊടുക്കുക. ശേഷം നാല് മിനിട്ടോളം മീഡിയം ഫ്ളൈമിൽ വെച്ച് ശർക്കരയും പഴവും നല്ലപോലെ ഇളക്കി മിക്സ് ആക്കി എടുക്കുക. ശേഷം ഈ മിക്സ് നല്ലപോലെ കുറുകിവരുമ്പോൾ നേരത്തെ കലക്കി വെച്ചിട്ടുള്ള കോൺഫ്ലവർ മിക്സ് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം നല്ലപോലെ കുറുകി വന്ന മിക്സിലേക്ക് രണ്ട് ഏലക്ക പൊടിച്ചതും കുറച്ച് പൊടിയായി അരിഞ്ഞ കാഷ്യൂവും ചേർത്ത് ഇളക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കി പാനിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം നല്ലപോലെ തണുത്തു വരുമ്പോൾ വേറൊരു പത്രത്തിലേക്ക് മാറ്റി സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പഴം ഹൽവ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പഴം കൊണ്ട് ഹൽവ തയ്യാറാക്കി നോക്കണേ. നല്ല പഴുത്ത നേന്ത്രപ്പഴം വീട്ടിൽ ഇരിപ്പുണ്ടെങ്കിൽ ഇതുപോലെ ഹൽവ തയ്യാറാക്കി നോക്കണേ. ഈ റെസിപ്പിയെ കുറിച്ച് കൂടുതൽ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടു നോക്കൂ. ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.
