ഇടയ്ക്കെങ്കിലും മധുരം കഴിക്കാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇന്ന് നമുക്ക് റേഷൻ കടയിൽ നിന്ന് കിട്ടുന്ന പുഴുക്കലരി കൊണ്ട് നല്ലൊരു സ്വീറ്റ് റെസിപ്പി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് കണ്ടാൽതന്നെ കഴിക്കാൻ തോന്നുന്ന ഒരു റെസിപ്പിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് വെള്ള പുഴുക്കലരി നല്ലപോലെ കഴുകിയശേഷം നല്ലപോലെ തിളച്ച വെള്ളത്തിൽ നാലുമണിക്കൂറോളം കുതിർത്തി വെക്കുക.
ശേഷം കുതിർന്നു കിട്ടിയ അരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നല്ലപോലെ അരച്ചെടുക്കുക. ശേഷം നല്ലപോലെ അരച്ചെടുത്ത മിക്സിനെ അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. രണ്ടുമൂന്നു തവണ അരിച്ചെടുക്കുന്നതു നല്ലതായിരിക്കും. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് അര കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളം തിളച്ച് വരാനായി തുടങ്ങുമ്പോൾ നാല് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാര വെള്ളത്തിൽ നല്ലപോലെ മെൽറ്റ് ആക്കി എടുക്കുക. ശേഷം നല്ല പോലെ തിളച്ചു വന്ന വെള്ളത്തിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, രണ്ട് പിഞ്ച് ഉപ്പും ചേർക്കുക.
എന്നിട്ട് നേരത്തെ അരച്ച് അരിച്ചെടുത്ത വൈറ്റ് റൈസ് മിക്സ് ഈ മേൽറ്റാക്കി എടുത്ത പഞ്ചസാര മിക്സിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ലോ ഫ്ളൈമിൽ ഇട്ട് വേണം ഈ മിക്സ് കുറുക്കി എടുക്കാൻ. ഒന്നു കുറുകി വരുമ്പോൾ ഒരു ടീസ്പൂൺ നെയ്യ് ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇതുമായി മിക്സാക്കുക. 15 മിനിട്ടോളം മതിയാകും ഇത് കുറുകി കിട്ടാൻ. കൈവിടാതെ ഇളക്കി വേണം ഇത് കുറുക്കി എടുക്കാൻ. ശേഷം പാനിൽ നിന്നും വിട്ടുവരുന്ന ഒരു പരുവം വരെ ഇളക്കി ഇളക്കി കൊടുക്കുക. ശേഷം ഒരു ടീസ്പൂൺ നെയ്യും ചേർത്ത് പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക.
ശേഷം കുറച്ച് ചെറുതായി അരിഞ്ഞ കാഷ്യൂ കൂടി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ശേഷം ഒരു ട്രേയിലേക്ക് കുറച്ച് നെയ്യ് തടകുക. അതിലേക്ക് ഈ മിക്സ് വച്ച് നല്ലപോലെ മുകൾഭാഗം ഒരു സ്പൂൺ കൊണ്ട് സെറ്റ് ആക്കി കൊടുക്കുക. ശേഷം രണ്ട് മണിക്കൂറോളം വെളിയിൽ വെച്ച് സെറ്റാക്കി എടുക്കുക. എന്നിട്ട് തണുപ്പ് വേണമെന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ വച്ച് നല്ലപോലെ തണുപ്പിച്ച് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടെസ്റ്റ് ആയിട്ടുള്ള സ്വീറ്റ് തയ്യാറായിട്ടുണ്ട്. നമ്മുടെ എല്ലാവരുടെ വീട്ടിലും കാണുന്ന റേഷനരി വെച്ചിട്ടാണ് ഈ റെസിപ്പി തയ്യാറാക്കിയിരിക്കുന്നത്. എല്ലാവരും ഉറപ്പായും ഈ റെസിപി ട്രൈ ചെയ്തു നോക്കണേ.
