കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടമുള്ള ഒരു സാധനമാണ് ബൺ. അതിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ചിക്കെൻ നിറച്ചതാണ് ഈ ബൺ എങ്കിലോ രുചി പറഞ്ഞറീക്കേം വേണ്ട. അപ്പോൾ ഇന്ന് നമുക്കൊരു ചിക്കൻ നിറച്ച ബൺ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് ചെറു ചൂടുവെള്ളം അൽപ്പം ഒഴിച്ച് കൊടുക്കുക. അതിലേക്ക് ഒന്നര സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായിട്ട് മിക്‌സാക്കുക. ശേഷം ഒരു ടീസ്പൂൺ ഈസ്റ്റും ചേർത്ത് മിക്സ് ചെയ്യുക. ഇനി മറ്റൊരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തി അത് നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി ആറ് സ്പൂൺ ചെറു ചൂട് പാൽ ചേർത്ത് വീണ്ടും ബീറ്റാക്കുക.
ഇനി ആവശ്യത്തിന് ഉപ്പും ഈസ്റ്റും കൂടി ചേർത്ത് ഇളക്കി മാറ്റി വെക്കുക. ഇനി മറ്റൊരു ബൗളിലേക്ക് രണ്ട് കപ്പ് ഗോതമ്പ് മാവ് കുറെച്ചെയായി മുട്ടയുടെ മിക്സിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു സ്പൂൺ ഓയിലും ചേർത്ത് നാന്നായിട്ട് കുഴച്ചെടുക്കുക. ഇനി കുറച്ചു എണ്ണ തടവി രണ്ട് മണിക്കൂറോളം മാവ് പൊങ്ങാനായി വെക്കുക. ഇനി കുറച്ചു ചിക്കൻ പീസിലേക്ക് കുറച്ചു ഉപ്പ് ഒരു സ്പൂൺ കുരുമുളക്,അര ഗ്ലാസ് വെള്ളവും ചേർത്ത് മീഡിയം ഫ്ളൈമിൽ രണ്ട് ഫിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി ഒരു പാൻ ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ഇനി രണ്ട് സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. മൂന്നു വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് മൂപ്പിക്കുക.
ഇനി രണ്ട് സവാള നീളത്തിൽ അരിഞ്ഞത്,മൂന്നു പച്ചമുളക്,ആവശ്യത്തിന് ഉപ്പ്,ചേർത്ത് രണ്ട് മിനിറ്റോളം വഴറ്റുക. ശേഷം രണ്ട് സ്പൂൺ മൈദയും ചേർത്ത് മിക്‌സാക്കുക. ഇനി കാൽ ഗ്ലാസ്സ് പാലും ചേർത്ത് തിളപ്പിക്കുക. ഇനി നാല് സ്പൂൺ ചിക്കൻ സ്റ്റോക്കും ചേർത്ത് മിക്സ് ചെയുക. ഇനി വേവിച്ചെടുത്ത ചിക്കൻ മിക്സിയിൽ അടിച്ചു ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കാൽ ടീസ്പൂൺ കുരുമുളക് പൊടി, ഇനി നേരത്തെ കുഴച്ചു വെച്ച മാവിനെ ഒരു ബോൾ പോലെ എടുത്ത് അത് ഒന്ന് പരത്തി അതിന്റെ ഉള്ളിലേക്ക് ചിക്കൻ ഫില്ലിംഗ് വെച്ച ശേഷം മാവിനെ കവറാക്കി എടുക്കുക.
ഇനി എല്ലാം ഇങ്ങനെ ആക്കി എടുത്ത ശേഷം കുറച്ചു എള്ള് മുകളിലായി വിതറി എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ നിറച്ച ബൺ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഈ ബൺ കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നതായിരിക്കും. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ശാലിൻസ് കിച്ചൺ ആർട്ട് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
