കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കേക്കാണ് കപ്പ് കേക്ക്. വളരെ കുറച്ചു ചേരുവകൾ കൊണ്ടും വളരെ ഈസിയായിട്ടും തയ്യാറാക്കി എടുക്കാൻ പറ്റിയ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ക്‌ളീനായ ഒരു മിക്സിയുടെ ജാറിലേക്ക് മൂന്നു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക. അര കപ്പ് അളവിൽ പഞ്ചസാര, ഒരു സ്പൂൺ വാനില എസെൻസ്,ഒരു ചെറിയ നാരങ്ങയുടെ പീസ് പുറം തോടില്ലാതെ ഈ മിക്സിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി നാല് ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിലും ചേർത്ത് നന്നായിട്ട് ബ്ലെണ്ടാക്കി എടുക്കുക.
അടിച്ചെടുത്ത മിക്സിനെ ഇതൊരു ബൗളിലേക്ക് മാറ്റിയ ശേഷം ഒരു നാരങ്ങയുടെ നീര് ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇനി മുക്കാൽ കപ്പ് മൈദാ അരിച്ചു ബാറ്ററിലേക്ക് ചേർത്ത് കൊടുക്കുക, ഇനി അര ടീസ്പൂൺ ബേക്കിങ് പൗഡറും കാൽ ടീസ്പൂൺ ബേക്കിങ് സോഡയും,കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് അരിച്ചു ചേർത്ത് എല്ലാം കൂടി നല്ല പോലെ ബ്ലെണ്ടാക്കി എടുക്കുക. ഇനി കപ്പ് കേക്കിനു വേണ്ടീട്ടുള്ള കപ്പ് എടുക്കുക. അതിലേക്ക് മുക്കാൽ ഭാഗത്തോളം കേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക.
ഇനി ഒരു സോസ് പാൻ ചൂടാക്കി എടുത്ത ശേഷം അതിലേക്ക് ഒരു സ്റ്റീൽ പ്ലേറ്റ് ഇറക്കി വെച്ച് എല്ലാ കപ്പ് കേക്കിനെയും ഒരു ട്രേയിലേക്ക് ഇറക്കി വെച്ച് ലോ ഫ്ളൈമിൽ അര മണിക്കൂറോളം കേക്ക് ബേക്കാക്കി എടുക്കുക. ഇനി ബെക്കായി വന്ന കേക്കിന്റെ നടുവിലായി ഒരു ഹോൾ ഇട്ടു കൊടുത്ത ശേഷം കുറച്ചു ജാം മുകളിലായി സ്പ്രെഡ്ടാക്കി കൊടുത്തു സെർവ് ചെയ്യാവുന്നതാണ്.
അപ്പോൾ വളരെ ടേസ്റ്റിയായ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള കപ്പ്കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
