ഇന്ന് നമുക്ക് ഷവർമ ടേസ്റ്റിലുള്ള ഒരു പിസ്സ തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായിട്ടുള്ളതും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതുമായ ഒരു പിസ്സയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 150 ഗ്രാം ബോൺലെസ് ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് ഒരു ടേബിൾസ്പൂൺ തൈരും, പാകത്തിനുള്ള ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും, രണ്ടു നുള്ള് ചെറിയ ജീരകത്തിൻ്റെ പൊടിയും ചേർത്ത് നല്ലപോലെ കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക.
ശേഷം 15 മിനിറ്റോളം ചിക്കനെ അടച്ചു മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് കുറച്ച് വെള്ളരിക്ക നീളത്തിൽ ചെറുതായി അരിഞ്ഞതും, കുറച്ച് കാരറ്റ് നീളത്തിൽ ചെറുതായി അരിഞ്ഞതും, കുറച്ച് ക്യാപ്സിക്കം ചെറുതായി അരിഞ്ഞതും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കി മാറ്റി വെക്കുക. ശേഷം 3 ടേബിൾ സ്പൂൺ
വിനാഗിരിയും 6 ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കി അടച്ചു മാറ്റി വയ്ക്കുക. ഇനി ഒരു പാത്രത്തിലേക്ക് 2 ടേബിൾ സ്പൂൺ ടോമാറ്റോ സോസ്, ഒന്നര ടേബിൾ സ്പൂൺ ചില്ലി സോസും, അര ടീസ്പൂൺ സോയാസോസും, അര ടീസ്പൂൺ ചില്ലി ഫ്‌ളെക്‌സും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.
ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് പാനിലേക്ക് ഒരു ടീസ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിലേക്ക് ഒരു അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ചേർത്ത് നല്ലപോലെ ഒന്ന് ചൂടാക്കുക. എന്നിട്ട് നേരത്തെ മിക്‌സാക്കി വെച്ചിട്ടുള്ള സോസുകൾ ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഫ്ലെയിം ഓഫ് ചെയ്യുക. ഇനി ഒരു പാനിലേക്ക് കുറച്ചു ഓയിൽ ചേർത്ത ശേഷം നേരത്തെ മസാല തേച്ചു വച്ചിട്ടുള്ള ചിക്കൻ ഫ്രൈ ചെയ്ത് മാറ്റിവെക്കുക. ഇനിയൊരു ബൗളിലേക്ക് 3 കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് പാൽ ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, കുറച്ചു ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം കുറച്ചു സ്ലൈസ് ബ്രെഡ് സൈഡ് ഭാഗം മുറിച്ചു മാറ്റിയ ശേഷം കോൺ ഷെയ്പ്പിൽ മുറിച്ചെടുക്കുക. 9 പീസ് ബ്രെഡാണ് ആവശ്യമായി വരുന്നത്. ഇനി ഒരു പാനെടുക്കുക. എന്നിട്ട് പാനിലേക്ക് കുറച്ചു ഓയിൽ എല്ലാ ഭാഗത്തേക്കും തേച്ചുപിടിപ്പിക്കുക. ശേഷം മുറിച്ചു വെച്ചിട്ടുള്ള ഓരോ ബ്രഡ് പീസും തയ്യാറാക്കി വെച്ചിട്ടുള്ള മുട്ട മിക്സിൽ നല്ലപോലെ കോട്ടാക്കി എടുക്കുക. എന്നിട്ട് പാനിന്റെ ഓരോ വശത്തേക്കും ചേർത്ത് വയ്ക്കുക. എന്നിട്ട് റൗണ്ട് ഷേപ്പിൽ ആക്കിയെടുക്കുക.
എന്നിട്ട് കുറച്ച് മുട്ട മിക്സ് കൂടി ബ്രെഡിൻറെ മുകൾഭാഗത്തായി ഒഴിച്ചുകൊടുക്കുക. ശേഷം ഫ്ലെയിം ഓണാക്കി ഇത് അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് ലോ ഫ്ളൈമിലേക്ക് മാറ്റുക. എന്നിട്ട് അടച്ചുവെച്ച് ബ്രെഡ് ഒന്ന് വേവിക്കുക. എന്നിട്ട് തിരിച്ചിട്ടു കൊടുക്കുക. ശേഷം ഇതു പോലെതന്നെ 9 പീസ് ബ്രെഡ് വെച്ചിട്ട് മുകളിലേക്ക് ആയിട്ടുള്ള ഒരു ഭാഗം കൂടി തയ്യാറാക്കി എടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി മുട്ട മിക്സ് ഒഴിച്ച് കൊടുക്കുക. എന്നിട്ട് അതും നല്ലപോലെ വേവിച്ചെടുക്കുക.
എന്നിട്ട് അതിൻറെ മുകളിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള സോസ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി കുറച്ച് മയണൈസ് കൂടി സ്പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിൽ നേരത്തെ വിനാഗിരിയിൽ ഇട്ടു വച്ചിട്ടുള്ള വെജിറ്റബിൾ മുകളിലായി നിരത്തി വച്ചു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി കുറച്ച് മൊസെറില്ല ചീസ് സ്പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിലായി നേരത്തെ ബ്രെഡ് കൊണ്ട് വച്ചിട്ടുള്ള ഒരു ലയർ ബ്രെഡ് പീസ് മുകളിലായി വച്ച് കൊടുക്കുക.
എന്നിട്ട് അതിൻറെ മുകളിലായി കുറച്ച് ചീസ് വിതറി ഇടുക. എന്നിട്ട് കുറച്ച് സോസും കൂടി മുകളിലായി വിതറിയിട്ട് കൊടുക്കുക. എന്നിട്ട് ലോ ഫ്ളൈമിലിട്ട് ഇത് വേവിച്ചെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഷവർമ പിസ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പിസ്സയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
