ഇനി മുതൽ ബാക്കി വന്ന ചോറ് കളയല്ലേ.

പണ്ടുകാലം മുതൽക്കേ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് മുറുക്ക്. എന്നാൽ ഇന്ന് നമുക്ക് വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടും കുറഞ്ഞ സമയത്തിനുള്ളിലും ചെയ്തെടുക്കാൻ പറ്റുന്ന ഈ മുറുക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ചോറ് എടുക്കുക. ഏത് ചോറാണ് വീട്ടിൽ ഉള്ളത് ആ ചോറ് മതിയാകും. ശേഷം ചോറിനെ മിക്സിയുടെ ജാറിലേക്ക് ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം ചോറ് അടിച്ചെടുക്കുവാൻ. ശേഷം അരച്ചെടുത്ത ചോറിന്റെ പേസ്റ്റിലേക്ക് കാൽ ടീസ്പൂൺ ചെറിയ ജീരകം ചേർത്ത് കൊടുക്കുക.

ഇനി കാൽ ടീസ്പൂൺ കായപ്പൊടിയും, അര ടീസ്പൂൺ മുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, കുറച്ചു കറിവേപ്പില പൊടിയായി അരിഞ്ഞത്, അര ടീസ്പൂൺ കറുത്ത എള്ള്, പിന്നെ കുറെച്ചെയായി അരിപ്പൊടി ചേർത്ത് മാവിനെ ടൈറ്റാക്കി എടുക്കുക. ശേഷം മാവും ചേർത്ത് പത്തിരിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി വേണം മാവിനെ കുഴച്ചെടുക്കാൻ. ശേഷം ഒരു സേവനാഴിയിൽ കുറച്ചു എണ്ണ തടവുക. എന്നിട്ട് മാവിനെ അതിലേക്ക് ഇറക്കി വെക്കുക.

ഇനി ഒരു പ്ലേറ്റിലേക്ക് കുറച്ചു എണ്ണ തടകിയ ശേഷം മുറുക്ക് പ്ലേറ്റിലേക്ക് ചുറ്റിച്ചു വീഴ്ത്തുക. എല്ലാ മാവിനേയും ഇതുപോലെ മുറുക്ക് തയ്യാറാക്കിയ ശേഷം ഒരു ചട്ടിയിൽ എണ്ണ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് ഓരോ മുറുക്കായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുറുക്ക് ഇവിടെ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന മുറുക്ക് ട്രൈ ചെയ്തു നോക്കണേ. നല്ല ക്രിസ്പിയും അതുപോലെ തന്നെ വളരെ ടേസ്റ്റിയുമായ ഒരു മുറുക്കാണ് ഇത്. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ ഈ മുറുക്കും കൂടി തയ്യാറാക്കി നോക്കണേ.

Leave a Reply