നമ്മുടെ വീടുകളിൽ ഒരു ദിവസം പോലും മുടങ്ങാതെ തയ്യാറാക്കുന്ന ഒരു വിഭവമാണ് ചോറ്. അതുകൊണ്ട് തന്നെ എന്നും കുറച്ചു ച്ചോറെങ്കിലും ബാക്കി വരാറുണ്ട്. എന്നാൽ ഇനിമുതൽ ബാക്കിയാകുന്ന ചോറ് കളയല്ലേ. ഒരു ചെടി എങ്കിലും കാണാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഏത് ചോറും നമുക്ക് വളമായി എടുക്കാവുന്നതാണ്. എന്നാൽ ഇന്ന് നമുക്ക് ബാക്കിയുള്ള ചോറിനെ എങ്ങനെ കീടനാശിനിയായും വളമായും ഉപയോഗിക്കാം എന്ന് നോക്കാം.
ഈ ഒരു വളം നമ്മുടെ പച്ചക്കറികൾക്കും, പൂച്ചെടികൾക്കുമെല്ലാം വളരെ നല്ലതാണ്. ഇനി ചോറ് എങ്ങനെയാണ് ഫെർട്ടിലൈസറായി മാറ്റുന്നത് എന്ന് നോക്കാം. അതിനായി ഒരു പിടി ചോറ് എടുക്കുക. എന്നിട്ട് ഒരു കുപ്പിയിൽ നല്ല പുളിയുള്ള അര കപ്പ് തൈര് എടുക്കുക. എന്നിട്ട് ചോറിനെ അതിലേക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് നല്ലപോലെ ടൈറ്റായ അടപ്പ് കൊണ്ട് അടച്ചു വെക്കുക. ഈ കുപ്പി കുലുക്കാനോ തുറക്കാനോ പാടില്ല. 7 ദിവസം വരെ വെളിച്ചം കിട്ടാത്ത സ്ഥലത്തേക്ക് ഇത് മാറ്റി വെക്കുക.
https://youtu.be/1IWFasfIA9E
ശേഷം ഏഴു ദിവസമായപ്പോൾ ഈ മിക്സ് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. എന്നിട്ട് ഈ മിക്സിലേക്ക് ഒരു ലിറ്റർ വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം ഈ മിക്സ് ചെടികളിലും പച്ചക്കറികളിലും സ്പ്രേ ചെയ്യുക. കറിവേപ്പിലൊക്കെ കാണുന്ന പുഴുക്കളും, പ്രാണികളും ഇതോടെ തന്നെ നശിച്ചു പോകുന്നതാണ്.
ഈ ഫെർട്ടിലൈസർ ഉപയോഗിക്കുകയാണെങ്കിൽ നമ്മുടെ ചെടികളും, പച്ചക്കറികളും തഴച്ചു വളരുന്നതാണ്, ഇത് ആഴ്ചയിൽ രണ്ട് തവണയാണ് ഉപയോഗിക്കേണ്ട സമയം. ഇത് നമുക്ക് കീടനാശിനിയായും, വളമായും ഉപയോഗിക്കാവുന്നതാണ്. കീടനാശിനിയായി ഉപയോഗിക്കുകയാണെങ്കിൽ ചെടിയുടെ എല്ലാ ഭാഗത്തേക്കും ഈ ഫർട്ടിലൈസർ സ്പ്രേ ചെയ്യുക. അപ്പോൾ ഒരുരൂപ പോലും ചിലവില്ലാതെ തയ്യാറാക്കിയ ഫെർട്ടിലൈസർ നിങ്ങൾക്ക് ഇഷ്ടമായി എന്ന് കരുതുന്നു.
