നേന്ത്രപ്പഴം പായസം ഇത്ര രുചിയിൽ കഴിച്ചിട്ടുണ്ടോ

പായസം കഴിക്കാൻ ഇടക്കെങ്കിലും കൊതിക്കാത്തവർ കാണില്ല അല്ലെ. ഏത് വിശേഷ ദിവസങ്ങളിലും തയ്യാറാക്കാറുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് പായസം. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് നേന്ത്രപ്പഴം കൊണ്ട് നല്ല ടേസ്റ്റിയായ ഒരു പായസം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 400 ഗ്രാം ശർക്കര ഒരു സോസ് പാനിലേക്ക് മാറ്റുക. എന്നിട്ട് ശർക്കരയിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക.ശേഷം മെൽറ്റാക്കിയെടുത്ത ശർക്കരയെ അരിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് മാറ്റി വെക്കുക.

ഇനി 5 നേന്ത്രപ്പഴം പകുതിയായി മുറിച്ചു ആവിയിൽ വേവിച്ചെടുക്കുക. നല്ല പഴുത്ത പഴമാണ് ഈ പായസത്തിനായി വേണ്ടത്. നല്ലപോലെ വേവിച്ചെടുത്ത പഴം തൊലി കളഞ്ഞ ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് പഴത്തിനൊപ്പം ഒരു കപ്പ് പാലും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒഴിക്കുക. ഇനി നെയ്യിലേക്ക് 3 ടേബിൾ സ്പൂൺ തേങ്ങാ കൊത്തു ചേർത്ത് വറുക്കുക. എന്നിട്ട് കുറച്ചു നട്ട്സും കിസ്സ്മിസ്സും കൂടി നെയ്യിൽ വറുത്തു കോരുക.

 

 

ശേഷം ബാക്കിയുള്ള നെയ്യിലേക്ക് അടിച്ചെടുത്ത പഴം ചേർത്ത് നല്ലപോലെ ഇളക്കുക. ഇനി 8 മിനിറ്റോളം പഴം നെയ്യിൽ നല്ലപോലെ വഴറ്റി എടുക്കുക. ശേഷം വഴറ്റിയെടുത്ത പഴം മിക്സിലേക്ക് അരിച്ചു വെച്ചിട്ടുള്ള ശർക്കര പാനി കുറെച്ചെയായി ചേർത്ത് നല്ലപോലെ ഇളക്കുക. പഴം മിക്സ് ശർക്കര പാനിയുമായി യോജിച്ചു കിട്ടുന്നത് വരെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് അഞ്ചു മിനിറ്റോളം ശർക്കര പാനിയിൽ പഴം വേവിച്ചെടുക്കുക. എന്നിട്ട് കുറുകി വന്ന മിക്സിലേക്ക് കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് പാൽ ചേർത്ത് മിക്‌സാക്കുക.

ആദ്യം ഒരു കപ്പ് പാൽ ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി ലോ ഫ്ളൈമിൽ വെച്ച് പാൽ എല്ലാം ഇതിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് തിളച്ചുവന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ഇനി നേരത്തെ നെയ്യിൽ വറുത്തു മാറ്റി വെച്ച തേങ്ങയുടെയും, നെറ്റ്സിന്റെയും മിക്സ് പായസത്തിലേക്ക് ചേർത്തിളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ നേന്ത്രപ്പഴം പായസം തയ്യാറായിട്ടുണ്ട്. നല്ല ഹെൽത്തിയും, അതുപോലെ തന്നെ ടേസ്റ്റിയുമായ ഒരു പായസമാണിത്. എല്ലാവരും ഈ പായസം ട്രൈ ചെയ്തു നോക്കണേ.

Leave a Reply