ചോറിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും ഇനി ഈ മുട്ടക്കറിയാകട്ടെ സ്പെഷ്യൽ

എന്നും ഒരേ രീതിയിൽ മുട്ട കറി തയ്യാറാക്കുന്നതിനേക്കാൾ കുറച്ചു വ്യത്യസ്തമായ രീതിയിൽ ഒരു കിടിലൻ ടേസ്റ്റിലുള്ള മുട്ട കറി തയ്യാറാക്കിയാലോ. ചോറിനും ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കും എല്ലാം ഈ കറി വളരെ ടേസ്റ്റിയായ ഒരു മുട്ടക്കറി ആയിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയായ ഈ മുട്ടക്കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു വലിയ കൈ പിടി തേങ്ങാ ചേർത്ത് കൊടുക്കുക. എന്നിട്ട് തേങ്ങാക്കൊപ്പം ഒരു ചെറിയ പിടി മല്ലിയിലയും, ഒരു വലിയ കഷ്ണം ഇഞ്ചിയും, ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക.

ഇനി നാല് പച്ചമുളകും, നാല് പീസ് വെളുത്തുള്ളിയും, ഒരു സവാളയും കൂടി പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് അരിഞ്ഞു വെച്ചിട്ടുള്ള വെളുത്തുള്ളിയും പച്ചമുളകും ചേർത്ത് മൂപ്പിക്കുക. ഇനി മൂത്തു വന്ന മിക്സിലേക്ക് സവാള ചേർത്ത് ഇളക്കുക. ഇനി സവാളയും മൂത്തു വന്നാൽ അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂൺ മുളക്പൊടി, ചേർത്ത് മൂപ്പിച്ച ശേഷം അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി ചേർത്ത് വഴറ്റുക.

ശേഷം അടച്ചു വെച്ച് തക്കാളി വേവിക്കുക. ശേഷം വെന്തുടഞ്ഞു വന്ന മസാലയിലേക്ക് അരച്ച് വെച്ചിട്ടുള്ള തേങ്ങാ പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം മിക്സിയുടെ ജാറിൽ കുറച്ചു വെള്ളം ചേർത്ത് അത് കറിയിലേക്ക് ചേർത്ത് ഇളക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം കറി വേവിച്ചെടുക്കാൻ. ശേഷം എണ്ണ തെളിഞ്ഞു വന്ന കറിയിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കുക. ശേഷം ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം കടുക് പൊട്ടി വരുമ്പോൾ വറ്റൽമുളക് ചേർത്ത് മൂപ്പിക്കുക. കുറച്ചു സവാള അരിഞ്ഞതും കുറച്ചു കറിവേപ്പിലയും,ഒരു നുള്ളു മഞ്ഞൾ പൊടിയും, ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം താളിച്ച കൂട്ടിനെ കറിയിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മുട്ടക്കറി തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും ചപ്പാത്തിക്ക് ഒപ്പവും എല്ലാം ഈ കറി വളരെ സ്വാദിഷ്ടമാണ്.

Leave a Reply