നേരം ഏതുമായാലും കഴിക്കാനിത് സൂപ്പറാണ്

ഇന്ന് നമുക്ക് ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്ക്സ് തയ്യാറാക്കിയാലോ. മുട്ട കൊണ്ട് തയ്യാറാക്കുന്ന ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഈ സ്‌നാക്കിന് വേണ്ടി മൂന്നു മുട്ട പുഴുങ്ങി എടുക്കുക. എന്നിട്ട് അതിനൊപ്പം കാൽ കപ്പ് ബീൻസ് ചെറുതായി അരിഞ്ഞതും, കാൽ കപ്പ് കാബേജ് ചെറുതായി അരിഞ്ഞത്, ഒരു ചെറിയ തക്കാളി ചെറുതായി അരിഞ്ഞതും, ഒരു ചെറിയ ക്യാരറ്റ് നീളത്തിൽ കനം കുറച്ച് അരിഞ്ഞതും എടുക്കുക.

ഇനി ഒരു പാത്രത്തിലേക്ക് അരക്കപ്പ് ഇളംചൂടുള്ള പാൽ ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒന്നര ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്സ്പൂൺ അളവിൽ ഈസ്റ്റും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. എന്നിട്ട് പൊങ്ങിവന്ന പാലിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക. ഇനി ഒരു കോഴിമുട്ട കൂടി പൊട്ടിച്ചു നല്ലപോലെ അടിച്ചെടുത്തത് കൂടി മൈദയിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം മൂന്ന് ടേബിൾ സ്പൂൺ ബട്ടർ മെൽറ്റാക്കിയത് ചേർക്കുക.

ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി കയ്യിൽ കുറച്ചു ഓയിൽ തടവിയ ശേഷം ഈ മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ഒന്നര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വയ്ക്കുക. ശേഷം ഒരുപാൻ അടുപ്പിൽ വയ്ക്കുക. അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഓയിൽ ചേർത്ത ശേഷം ഓയിലിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു സവാള നീളത്തിൽ അരിഞ്ഞതും ചേർത്ത് നല്ലപോലെ വഴറ്റുക.

ശേഷം അതിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള വെജിറ്റബിൾസ് ചേർത്ത് നല്ലപോലെ വഴറ്റുക. അതിനൊപ്പം ആവശ്യത്തിനുള്ള ഉപ്പും, മുക്കാൽ ടീസ്പൂൺ കുരുമുളകുപൊടിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം പകുതിയോളം വെന്തു വന്ന വെജിറ്റബിൾസിലേക്ക് മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, മുക്കാൽ ടീസ്പൂൺ ഗരംമസാലയും ചേർത്ത് നല്ലപോലെ മൂപ്പിക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ ടോമാറ്റോ കെച്ചപ്പ് ചേർത്ത് നല്ലപോലെ ഇളക്കിയ ശേഷം കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക.

എന്നിട്ട് വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിലേക്ക് മൂന്ന് ടീസ്പൂൺ മയോണൈസ് ചേർത്തിളക്കുക. റെസ്റ്റ് ചെയ്യാനായി വച്ചിരുന്ന മാവ് ഡബിൾ സൈസായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നു കൂടി കുഴച്ച ശേഷം കുറച്ചു മൈദ വിതറുക. ശേഷം മാവിനെ രണ്ട് ഭാഗമാക്കി മാറ്റുക. എന്നിട്ട് നല്ലപോലെ പരത്തുക. ശേഷം ചപ്പാത്തിപ്പലകയിൽ കുറച്ച് പൊടി വിതറിയ ശേഷം നല്ലപോലെ പരത്തിയെടുക്കുക. ശേഷം ഏത് ട്രെയിലാണ് ബേക്ക് ചെയ്യുന്നത് ആ ട്രേയിലേക്ക് ഒരു ബട്ടർ പേപ്പർ വെച്ച് കൊടുത്ത ശേഷം കുറച്ച് എണ്ണ തടവുക. അതിലേക്ക് പരത്തിയ മാവിനെ വെച്ചു കൊടുക്കുക.

എന്നിട്ട് നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് അതിൻറെ മുകളിലേക്ക് ചേർക്കുക. ശേഷം പുഴുങ്ങി എടുത്തിട്ടുള്ള മുട്ടയ മൂന്നു ഭാഗമാക്കിയ ശേഷം മുട്ടയെ മുകളിലായി നിരത്തി വച്ചു കൊടുക്കുക. എന്നിട്ട് മുകളിലത്തെ മാവിനെയും നല്ല പോലെ പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത മാവിനെ മുട്ടയുടെ മുകളിലായി വച്ച് കവർ ചെയ്യുക. എന്നിട്ട് സൈഡ് ഭാഗം അകത്തോട്ട് വച്ച് ഒട്ടിക്കുക. എന്നിട്ട് മുകൾഭാഗം ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കവർ ചെയ്ത ശേഷം 10 മിനിറ്റോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക.

അതിനുശേഷം മുകളിലായി ഒരു മുട്ട അടിച്ചെടുത്തത് കൂടി സ്പ്രെഡ് ആക്കി കൊടുക്കുക. എന്നിട്ട് ഓവനിൽ വച്ച് ബേക്കാക്കിയെടുക്കുക 25 മിനിറ്റ് കൊണ്ട് തന്നെ പലഹാരം നല്ലപോലെ വെന്ത് വന്നിട്ടുണ്ട്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം തയ്യാറായിട്ടുണ്ട്. മുട്ടയും വെജിറ്റബിൾസ് ചേർത്തിട്ടുള്ളത് കൊണ്ട് നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page