ഹോട്ടലിലെ കറികളിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കറിയാണ് മുട്ടക്കറി. എന്നാൽ ഈ കറി നമുക്ക് അതെ ടേസ്റ്റിൽ വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്നു സവാള നീളത്തിൽ അരിഞ്ഞെടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കുരുമുളക് ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം ഒരു ഗ്ലാസ് വെള്ളവും ചേർത്ത് കുരുമുളക് അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക. ഇനി ഒരു നാലു പീസ് വെളുത്തുള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും കൂടി ഒന്ന് ചതച്ചെടുക്കുക.
ഇനി സോഫ്റ്റായി വന്ന കുരുമുളകിനെ ഒരു മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ശേഷം ഒരു പിടി മല്ലിയില കൂടി അരച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള സവാള ചേർത്ത് ഇളക്കുക. ഇനി ചതച്ചു വെച്ചിട്ടുള്ള ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും, അരച്ച് വെച്ചിട്ടുള്ള മല്ലിയില മിക്സ് ചേർത്ത് മൂപ്പിക്കുക.
എന്നിട്ട് നേരത്തെ അരച്ച് വെച്ചിട്ടുള്ള കുരുമുളക് പേസ്റ്റും ചേർത്ത് ഇളക്കുക. ശേഷം ഡ്രൈ ആയി വന്ന മസാലയിലേക്ക് രണ്ട് തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി അര ടീ സ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ഗ്ലാസ് വെള്ളവും ചേർത്ത് അടച്ചു വെച്ച് മസാല വേവിക്കുക. ശേഷം വറ്റി എണ്ണ തെളിഞ്ഞു വന്ന കറിയിലേക്ക് പുഴുങ്ങി വെച്ചിട്ടുള്ള മുട്ട ചേർത്ത് കൊടുക്കുക. മുട്ടയുടെ പുറം ഭാഗം വരഞ്ഞു കൊടുക്കുവാൻ മറക്കരുത്. ശേഷം അഞ്ചു മിനിറ്റ് ലോ ഫ്ളൈമിൽ വറ്റിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക.
അപ്പോൾ വളരെ ടേസ്റ്റിയായ മുട്ടക്കറി റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു മുട്ടക്കറിയാണ് ഇത്. എല്ലാവരും ഈ കറി തയ്യാറാക്കി നോക്കണേ. വളരെ സ്പെഷ്യലായ ഒരു കറിയാണ് ഇത്. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
<iframe width=”1280″ height=”720″ src=”https://www.youtube.com/embed/bpdNSmWKLo0″ frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
