കോളിഫ്ളവർ കൊണ്ട് ഒരു അടിപൊളി കറി ആയാലോ. വളരെ ടേസ്റ്റിയായ ഈ കറി ഏത് ആഹാരത്തിനൊപ്പം കഴിക്കാനും ഏറെ രുചികരമാണ്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടീസ്പൂൺ ഉലുവ,ഒരു ടീസ്പൂൺ കടുകും, ഒരു ടീസ്പൂൺ ചെറിയ ജീരകം, രണ്ട് വറ്റൽമുളക്, കുറച്ചു കറിവേപ്പില ചേർത്ത് മൂപ്പിച്ച ശേഷം ഒരു കഷ്ണം ഇഞ്ചി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റിയ ശേഷം രണ്ട് സവാള സ്ലൈസാക്കിയ ശേഷം അതും ഇതിലേക്ക് ചേർത്ത് വഴറ്റുക.
ശേഷം ഒരു കോളിഫ്‌ളവർ ചെറിയ ഇതളുകളായി ഇളക്കി നല്ല പോലെ കഴുകിയ ശേഷം ഈ ഉള്ളിയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെ വാടി വന്നാൽ ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാലയും, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, രണ്ട് ടീപോൺ കാശ്മീരി മുളക്പൊടിയും, അര ടീസ്പൂൺ കായപ്പൊടിയും, പാകത്തിന് ഉപ്പും, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ചെറുതായി മുറിച്ചെടുത്ത തക്കാളി കൂടി ഈ സമയം സവാളക്കൊപ്പം ചേർത്ത് വഴറ്റുക.
ശേഷം ഈ മസാല നല്ല പോലെ ഇളക്കി വേവിക്കുക. എന്നിട്ട് ഗ്രേവി വേണം എന്ന് തോന്നിയാൽ ഒരു കപ്പ് ചൂടുള്ള വെള്ളം ചേർത്ത് തിളപ്പിക്കുക. ശേഷം കറിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി കുറച്ചു ചൂട് വെള്ളത്തിൽ കലക്കി എടുക്കുക. ശേഷം കറിയിലേക്ക് ഈ മിക്സ് ഒഴിക്കുക. എന്നിട്ട് കറി നല്ല പോലെ തിളപ്പിക്കുക. ശേഷം കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ കോളിഫ്‌ളവർ കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കോളിഫ്‌ളവർ കറി തയ്യാറാക്കി നോക്കണേ. ചോറിനും ചപ്പാത്തിക്കും, അപ്പത്തിനും, പുട്ടിനും അങ്ങനെ എല്ലാത്തിനൊപ്പവും കഴിക്കാൻ ഏറെ രുചിയാണ് ഈ കറി. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
