എല്ലാ അസുഖവും പമ്പകടക്കാൻ ഈ ഒരു ഡ്രിങ്ക് മാത്രം മതി

മലയാളിയുടെ ഇഷ്ട പാനീയമാണ് നാരങ്ങാവെള്ളം. എന്നാൽ ഇന്ന് നമുക്ക് മസാല നാരങ്ങാ വെള്ളം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഹെൽത്തിയായ ഒരു ഡ്രിങ്കാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ടീസ്പൂൺ പെരിഞ്ജീരകവും, അര ടീസ്പൂൺ ചെറിയ ജീരകവും, 10 പീസ് കുരുമുളക് അല്ലിയും ചേർത്ത് ഒന്ന് ചൂടാക്കി എടുക്കുക.

ഇനി വറുത്തെടുത്ത മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം അതിനൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു പിടി മല്ലിയിലയും, മുക്കാൽ ടീസ്പൂൺ ഉപ്പും, നാല് പീസ് ഏലക്കായും, 3 ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് ചെറുനാരങ്ങയുടെ നീരും, അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. ശേഷം അരച്ചെടുത്ത ജ്യൂസിനെ ഒന്ന് അരിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത ജ്യൂസിനെ പകുതിയോളം ഒരു ഗ്ലാസ്സിലേക്ക് മാറ്റുക.

എന്നിട്ട് ആവശ്യത്തിനുള്ള സോഡയും ചേർത്ത് കൊടുക്കുക. എന്നിട്ട് മുകളിലായി ഒരു ടീസ്പൂൺ വീതം കസ്കസ് കുതിർത്തിയതും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ മസാല നാരങ്ങാ വെള്ളം തയ്യാറായിട്ടുണ്ട്, ഈ കൊറോണകാലത്തു ഇങ്ങനെ ഒരു നാരങ്ങാ വെള്ളം നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും. എല്ലാവരും ഈ രീതിയിൽ നാരങ്ങാ വെള്ളം തയ്യാറാക്കി കുടിക്കണേ. വളരെ ടേസ്റ്റിയും അതുപോലെ തന്നെ ഹെൽത്തിയുമായ ഒരു ഡ്രിങ്കാണിത്. ട്രൈ ചെയ്യാൻ മറക്കല്ലേ.

 

Leave a Reply

You cannot copy content of this page