പായസം കഴിക്കാൻ ആരാ ഇഷ്ടപ്പെടാത്തത് അല്ലെ. എന്നാൽ ഇന്ന് നമുക്ക് എന്നും ഒരേ പായസം കഴിക്കുന്നതിനേക്കാൾ ഒരു പുതുമയുള്ള പായസം ഇന്ന് പരിചയപ്പെട്ടാലോ. അതിനായി ഗോതമ്പാണ് എടുത്തിട്ടുള്ളത്. ശേഷം അര കപ്പ് ഗോതമ്പ് എടുക്കുക. തൊലി കളഞ്ഞു വരുന്ന ഗോതമ്പാണ് ഇങ്ങനെ പായസം തയ്യാറാക്കാനായി നല്ലത്. ശേഷം ഗോതമ്പിനെ നല്ല പോലെ കഴുകി എടുക്കുക. എന്നിട്ട് ഗോതമ്പിനെ കുക്കറിലേക്ക് മാറ്റുക. ശേഷം ഗോതമ്പിലേക്ക് നാല് കപ്പ് വെള്ളം കൂടി ചേർക്കുക. ശേഷം അടച്ചു വെച്ച് മീഡിയം ഫ്ളൈമിൽ ഗോതമ്പിനെ വേവിച്ചെടുക്കുക.
ശേഷം ഇരുപത്തിയഞ്ച് മിനിറ്റോളം ഗോതമ്പിനെ ലോ ഫ്ളൈമിൽ വെച്ച് വേവിക്കുക. ഇരുപത്തിയഞ്ച് മിനിറ്റായപ്പോൾ ഗോതമ്പ് നല്ലപോലെ വെന്തു വന്നിട്ടുണ്ട്. ശേഷം ഒരു പാനിൽ അര കപ്പ് പഞ്ചസാര എടുക്കുക. ശേഷം ഷുഗറിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിൽ പഞ്ചസാര കാരമലൈസ് ചെയ്തു എടുക്കുക. ശേഷം കാരമലൈസായി വന്ന ഷുഗറിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ഇളക്കുക. ഈ സമയം ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം നേരത്തെ വേവിച്ചു വെച്ച ഗോതമ്പ് വെള്ളത്തോടൊപ്പം ഈ കാരമലൈസ് ചെയ്ത ഷുഗറിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം ഫ്ളയിം ഓണാക്കി ഇളക്കി മിക്‌സാക്കുക. ശേഷം കാൽ കപ്പ് ചവ്വരി കൂടി വേവിച്ച ശേഷം ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി തിളച്ചു ഒന്ന് കുറുകി വരുമ്പോൾ അര ലിറ്ററോളം പശുവിൻ പാൽ ചേർത്ത് ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ നല്ല പോലെ വേവിച്ചു പായസം കുറുക്കി എടുക്കുക. ശേഷം അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പായസം കുറച്ചു തിക്കായി വരാനായി കാൽ കപ്പ് പച്ചരി വെള്ളത്തിൽ കുതിർത്തിയ ശേഷം കുറച്ചു വെള്ളവും ചേർത്ത് നല്ല പോലെ അരച്ച് പായസത്തിലേക്ക് ചേർക്കുക.
ശേഷം ലോ ഫ്ളൈമിൽ പായസം നല്ല പോലെ ഇളക്കി ചെറിയ തീയിൽ വേവിക്കുക. ഇനി കുറച്ചു ഏലക്ക പൊടിച്ചതും, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ നെയ്യ് ഒരു പാനിൽ വെച്ച് ചൂടാക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു തേങ്ങാ കൊത്തു വറുത്തതും, നട്ട്സും കിസ്സ്മിസ്സും വറുത്തു പായസത്തിലേക്ക് ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഗോതമ്പ് പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഗോതമ്പ് പായസം തയ്യാറാക്കി നോക്കണേ.
