കുടംപുളി ഇട്ടു വെച്ച തൃശൂർ മീൻകറി. ഇനി ഇതാകട്ടെ ഇനിയുള്ള ദിവസങ്ങളിൽ

ഓരോ നാട്ടിലെയും കറികൾ ഓരോ രീതിയിലാണ് അല്ലെ. അതിൽ എടുത്ത് പറയേണ്ടത് മീൻ കറിയെ കുറിച്ചാണ്. പല തരത്തിലുള്ള ഫിഷ് കറി ആയിരിക്കും ഓരോ നാടുകളിലും നമുക്ക് കാണാൻ കഴിയുക. എന്നാൽ ഇന്ന് നമുക്ക് തൃശൂർ സൈഡിലെ മീൻകറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഏത് ചട്ടിയിലാണ് മീൻകറി വെക്കുന്നത് അത് എടുക്കുക. ശേഷം ആ ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം അതിലേക്ക് ഒരു നാല് ചെറിയ ഉള്ളി, ഒരു ചെറിയ പീസ് ഇഞ്ചി നന്നായി ചതച്ചത്, ഒരു മൂന്നു പച്ചമുളക് നീളത്തിൽ കീറിയത്, ഇനി കറിവേപ്പില മുറിച്ചു ചേർത്ത് കൊടുക്കുക. ഇനി അര ടീസ്പൂൺ മഞ്ഞൾപൊടി, രണ്ട് ടേബിൾ സ്പൂൺ സാദാ മുളക്പൊടി, അര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഇനി ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ.

ഇനി ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു വലിയ പീസ് പെണം പുളി ഇനി ഇതത്രയും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി കൈ കൊണ്ട് നല്ല പോലെ ഉടച്ചെടുത്ത ശേഷം രണ്ടു ഗ്ലാസ് സാദാരണ വെള്ളം കൂടി ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി ഇത്രയും ചേർത്ത് നല്ല പോലെ യോജിപ്പിച്ച ശേഷം ഏത് മീനാണോ ഉള്ളത് അത് നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇവിടെ എടുത്തിട്ടുള്ളത് അര കിലോ നെയ്മീനാണ്. ഇനി ഈ മീൻകറി അടുപ്പിലേക്ക് വെച്ച് ഫ്ളയിം ഓണാക്കുക. ശേഷം നല്ല പോലെ തിളച്ചു വന്ന മീൻകറി ചട്ടിയോടെ എടുത്ത് ചുറ്റിച്ചു കൊടുക്കുക.

ഇനി വീണ്ടും അടച്ചു വെച്ച് വേവിച്ചെടുക്കുക. ശേഷം നല്ല പോലെ വെന്തു വന്ന മീൻകറി ഇനി തുറന്നു വെച്ച് ഒന്ന് കുഴമ്പു രൂപത്തിൽ ആക്കി എടുക്കുക. ഇനി വറ്റി വന്ന മീൻകറിയിലേക്ക് രണ്ടു പച്ചമുളകും കറിവേപ്പിലയും കൂടി ചേർത്ത് ഒന്ന് ചുറ്റിച്ചു കൊടുക്കാം. ഇനി ഒരു തേങ്ങാ നല്ല പോലെ അടിച്ചെടുത്ത ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ഇനി ഇത് ചേർത്ത ശേഷം അടുപ്പിൽ വെച്ച് ലോ ഫ്ളൈമിലിട്ട് മീൻകറി ഒന്നും കൂടി വറ്റിച്ചെടുക്കാം. ഇനി വേറൊരു പാനിലേക്ക് കുറച്ചു വെളിച്ചെണ്ണ ചേർത്ത് ഉള്ളിയും കടുകും വറ്റൽമുളകും തളിച്ച് മീൻകറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു അഞ്ചു മിനിറ്റോളം മീൻകറി ഒന്നും കൂടി വേവിച്ചെടുക്കാം.

അപ്പോൾ നമ്മുടെ മീൻകറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. പൊളി ടേസ്റ് തന്നെയാണ് ഈ മീൻകറിക്ക്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page