ബീഫ് ഒന്ന് ഇതുപോലെ ചെയ്തു നോക്കൂ.

ബീഫ് കഴിക്കാൻ ഇഷ്ടമില്ലാത്തത് ആർക്കാ അല്ലെ. ബീഫ് വെച്ചിട്ട് രുചിയകരമായ റെസിപ്പികൾ നമുക്ക് തയ്യാറാക്കാൻ കഴിയും. അതിൽ ഒരു അടിപൊളി വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇവിടെ ഒരു ഒന്നര കിലോ ബീഫാണ് ഈ റെസിപ്പി തയ്യാറാക്കാനായി എടുത്തിട്ടുള്ളത്. ഇനി ഇതിലേക്ക് അര റ്റീസ്പൂണോളം മഞ്ഞൾപ്പൊടി,രണ്ട് ടേബിൾ സ്പൂൺ അളവിൽ മല്ലിപ്പൊടി ചേർത്ത് കൊടുക്കുക.

ശേഷം ഒരു ടേബിൾ സ്പൂൺ മുളക്പൊടി,അര ടേബിൾ സ്പൂൺ അളവിൽ കുരുമുളക്പൊടി, മുക്കാൽ ടീസ്പൂൺ ഗരം മസാല, ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്‌സാക്കി യോജിപ്പിക്കുക. ഇനി ഒരു കുക്കറിൽ ഇരുപത് മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് ബീഫിനെ നന്നായിട്ട് വേവിച്ചെടുക്കുക. ശേഷം മറ്റൊരു ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ, ഒരു ടീസ്പൂൺ പെരിഞ്ജീരകവും ചേർത്ത് ഒന്ന് മൂപ്പിക്കുക.

ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും കുറച്ചു കറിവേപ്പിലയും മൂന്ന് സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി മൂത്തു വന്ന സവാളയിലേക്ക് അര ടേബിൾ സ്പൂൺ കുരുമുളക് പൊടി,അര ടീസ്പൂൺ ഗരം മസാല, അര ടേബിൾ സ്പൂൺ മല്ലിപ്പൊടി, ചേർത്ത് മൂപ്പിക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള ബീഫ് ഈ ചട്ടിയിലേക്ക് ചേർത്ത് ഇളക്കി വറ്റിച്ചെടുക്കുക.

ഇനി നല്ല പോലെ വറ്റിച്ചു കുഴമ്പ് രൂപത്തിൽ ബീഫിനെ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. ഇനിയും ഈ റെസിപ്പിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ. ഈ റെസിപ്പി ഇഷ്ടമായാൽ ഉപ്പും മുളകും എന്ന ഫേസ്ബുക്ക് പേജ് ഫോള്ളോ ചെയ്യാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page