രാവിലത്തെ കാപ്പിക്കൊപ്പം മിക്കവാറും ദിവസങ്ങളിൽ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് മുട്ടക്കറി. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി മുട്ടക്കറി പരിചയപ്പെട്ടാലോ. തികച്ചും വ്യത്യസ്തമായാണ് ഈ മുട്ടക്കറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ കോഴി മുട്ട പുഴുങ്ങി തൊലി കളഞ്ഞെടുക്കുക. ശേഷം മുട്ടയുടെ ചുറ്റും ഒന്ന് വരഞ്ഞു കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. എന്നിട്ട് ഓയിലിൽ ഒരു ടീസ്പൂൺ മുളക്പൊടി, രണ്ട് നുള്ള് മഞ്ഞൾപ്പൊടി, രണ്ട് നുള്ള് ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക.
ശേഷം വരഞ്ഞു വെച്ചിട്ടുള്ള മുട്ട ചേർത്ത് ഒരു മിനിറ്റോളം ലോ ഫ്ളൈമിൽ വരട്ടുക. ഇനി വരട്ടിയ മുട്ടയെ എണ്ണയിൽ നിന്നും മാറ്റുക. ശേഷം ഒരു സവാള പൊടിയായി അരിഞ്ഞത് ബാക്കിയുള്ള ഈ എണ്ണയിലേക്ക് ചേർത്ത് വഴറ്റുക. ശേഷം ഉള്ളിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ആറ് പീസ് നട്ട്സും ചേർത്ത് ഇളക്കുക. ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് ഇതെല്ലാം കൂടി നന്നായി വഴറ്റിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം മസാല അരച്ചെടുക്കുക. ഇനി ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ ഓയിലും, ഒരു ടേബിൾ സ്പൂൺ ബട്ടറും, ചേർത്ത് ചൂടാക്കുക. ഇനി രണ്ട് ഏലക്കായും, മൂന്ന് പീസ് ഗ്രാമ്പുവും, ഒരു പീസ് പട്ടയും കൂടി മൂപ്പിക്കുക. ഇനി അര ടീസ്പൂൺ ജീരകവും, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് ഇളക്കുക.
ഇനി മൂത്തു വന്ന പൊടിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചതും, മൂന്ന് പച്ചമുളകും, ചേർത്ത് മൂപ്പിക്കുക. ശേഷം നേരത്തെ അരച്ച് വെച്ചിട്ടുള്ള മസാല ചേർത്ത് ഇളക്കുക. ഇനി ഒന്നര കപ്പ് വെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ഗരം മസാലയും, കാൽ ടീസ്പൂൺ ഷുഗറും ചേർത്ത് തിളപ്പിക്കുക. ഇനി വറുത്തു വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കുക. ശേഷം കാൽ കപ്പ് ഫ്രഷ് ക്രീമും ചേർത്ത് ഇളക്കി കറി വേവിക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും, ഒരു ടീസ്പൂൺ കസൂരി മൈഥിയും ചേർത്ത് തിളപ്പിച്ച് ഫ്ളൈയിം ഓഫ് ചെയ്യുക.
അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ മുട്ടക്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മുട്ടക്കറി തയ്യാറാക്കി നോക്കണേ. വളരെ സ്പെഷ്യലായ ഒരു മുട്ടക്കറിയാണ് ഇത്. സ്പെഷ്യൽ ഡേയ്‌സിലൊക്കെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. ഒരുതവണ ഉണ്ടാക്കിയാൽ ആർക്കും ഇഷ്ടമാകും ഈ കറി. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
