ഏത് പലഹാരത്തിനൊപ്പവും കഴിക്കാൻ പറ്റിയ കറിയാണ് മുട്ടക്കറി. എന്നാൽ പലരും പല രീതിയിലാണ് മുട്ടക്കറി തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ മുട്ട റോസ്റ്റ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി ലോ ഫ്ളൈമിലിട്ട ശേഷം അര ടീ സ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ചേർത്ത് ഇളക്കുക. ഇനി നാല് പുഴുങ്ങിയ മുട്ട ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം മുട്ടയെ ഒന്ന് ഫ്രൈ ചെയ്തു എടുക്കുക. ഇനി ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ രണ്ട് ബേ ലീഫും, മൂന്നു വറ്റൽമുളകും, അര ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് നന്നായി മൂപ്പിക്കുക. ഇനി രണ്ട് സവാള അരിഞ്ഞ ശേഷം അര ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് സവാള ഒന്ന് അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത സവാളയെ എണ്ണയിലേക്ക് ചേർത്ത് ഇളക്കുക.
ഇനി സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും, ഓരോ ടീസ്പൂൺ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് നന്നായി വഴറ്റുക. ശേഷം എല്ലാം കൂടി മൂപ്പിച്ച ശേഷം കാൽ കപ്പ് വെള്ളം ചേർത്ത് ഇളക്കി വേവിക്കുക. ഇനി ഒന്നര തക്കാളി മിക്സിയിലരച്ചു ചേർത്ത് കൊടുക്കുക. ശേഷം തിക്കായി വന്ന കറിയിലേക്ക് അര ടീസ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി കറി ഒന്ന് പാകമാക്കി എടുക്കുക.
ഇനി മസാലയിലേക്ക് ഒരു പച്ചമുളക് ചേർത്ത് കൊടുക്കുക. എന്നിട്ട് കറിയിലേക്ക് പൊരിച്ചു വെച്ചിട്ടുള്ള മുട്ട ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കറി തിളപ്പിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ കറി തീർച്ചയായും ട്രൈ ചെയ്തു നോക്കണേ. ചോറിനും ചപ്പാത്തിക്കുമെല്ലാം വളരെ ടേസ്റ്റിയാണ് ഈ കറി. ഒരുതവണ മുട്ടക്കറി ഈ രീതിയിൽ ഉണ്ടാക്കിയാൽ പിന്നെ ഇങ്ങനെ കറി വെക്കൂ. അത്രക്കും ടേസ്റ്റിയാണ് ഈ കറി.
