പെണ്ണ് കാണാൻ പോയ കാളിദാസൻ ഉണ്ണിയപ്പ രുചി ഇഷ്ടം കൊണ്ട് വീട്ടുവേലക്കാരനായ ബാബുവിനെ പെണ്ണിന് പകരം കൊണ്ട് പോകുന്ന സാൾട്ട് ആൻഡ് പെപ്പർ ചിത്രത്തിലെ രംഗം ആർക്കും മറക്കാൻ സാധിക്കില്ല .ആ രംഗത്തിലെ നായകൻ ഉണ്ണിയപ്പവും അതിന്റെ രുചിയും ആണ്..ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്.കാലങ്ങളായി ഉണ്ണിയപ്പത്തെ കുറിച്ചുള്ള നിരവധി കഥകളും നമ്മൾ കേൾക്കാറുണ്ട്.പല ദേവാലയങ്ങളിലെയും വിഭവങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം.ജാതി മത ഭേദമന്യേ ആ രുചി എല്ലാവരും ഇഷ്ടപെടാറും ഉണ്ട്.ഉണ്ണിയപ്പ രുചിക്ക് പേര് കേട്ട നാടുകളും നിരവധി ആണ്.കൊട്ടാരക്കര ഇത്തരത്തിൽ ഉണ്ണിയപ്പത്തിന് പേരുകേട്ട ഒരു നാടാണ്.വ്യത്യസ്തമായ രുചി കൊണ്ട് ആളുകളുടെ മനം കവരുന്ന ശബരിമലയിലെ ഉണ്ണിയപ്പവും മറ്റൊരു ഉദാഹരണം ആണ്.എന്നാൽ പതിവിൽ നിന്നും വ്യത്യസ്തവുമായ രീതിയിൽ വളരെ മൃദുവും രുചികരവുമായ ഉണ്ണിയപ്പം എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ഉണ്ണിയപ്പം ഉണ്ടാക്കാനായുള്ള ആവശ്യ സാധനങ്ങൾ പച്ചരി – 1 കപ്പ് ,ഉണക്ക മുന്തിരി – 25 എണ്ണം ,ശര്ക്കര – 200 ഗ്രാം , പാളേങ്കോഡാൻ (പൂവൻ) പഴം – 1 എള്ള് -1 റ്റി സ്പൂൺ ,ഏലക്ക പൊടിച്ചത്- 1/2 ടി സ്പൂൺ ,വെളിച്ചെണ്ണ, തേങ്ങ എന്നിവയാണ്. നാടൻ ഉണ്ണിയപ്പം തയാറാക്കാനായി ഒരു കപ്പ് പച്ചരി നന്നായി കഴുകി വെള്ളത്തിൽ 5 മണിക്കൂർ കുതിർത്തു വെക്കുക.അപ്പത്തിനും ദോശക്കും മറ്റും ഉപയോഗിക്കുക സാധാരണ പച്ചരി ആണ് ഇതിനായി ഉപയോഗിക്കേണ്ടത് .ഉണക്ക മുന്തിരി അര മണിക്കൂർ മുന്നേ വെള്ളത്തിൽ കുതിർത്തു വെക്കുക.നന്നായി അരഞ്ഞു കിട്ടാൻ കുതിർത്തു വെക്കുന്നത് സഹായകം ആണ്.ശര്ക്കര പാനി ആയി തയാറാക്കിയത് .പാനി തയാറാക്കാനായി 200 ഗ്രാം ശർക്കര അര കപ്പു വെള്ളം ഒഴിച്ച് തിളപ്പിച്ച് ഉരുക്കി എടുക്കുക.ശേഷം അത് അരിച്ചെടുക്കേണ്ടതുണ്ട്.അതിലെ പൊടികൾ പോകാൻ അരിച്ചു വെക്കുന്നത് സഹായകം ആണ്.
മാവിൽ ചേർക്കാനായുള്ള തേങ്ങയും എള്ളും വറുത്തെടുക്കേണ്ടതുണ്ട്.വറുക്കാനായി വെളിച്ചെണ്ണയോ നെയ്യോ ഉപയോഗിക്കുക.വേറൊരു എണ്ണയും ഉപയോഗിക്കാൻ പാടുള്ളതല്ല.ഒരു പാനിലേക്കു വെളിച്ചെണ്ണ അല്ലെങ്കിൽ നെയ്യ് ഒഴിക്കുക.ചൂടാകുമ്പോ കുറച്ചു തേങ്ങാക്കൊത്തു ചേർക്കുക.നിറം മാറുന്ന സമയത്തു എള്ള് ഇട്ടു കൊടുക്കാം.തേങ്ങയും എള്ളും നിരബന്ധമുള്ളതല്ല.അല്പം മൂത്തു സ്വർണ നിറം ആകുമ്പോൾ ഇറക്കി വെക്കാം.മിക്സി ഉപയോഗിച്ച് പച്ചരി ,പഴം ,ഉണക്ക മുന്തിരി,ശര്ക്കര പാനി,ഏലക്ക പൊടിച്ചത് ഇവയെല്ലാം ചേർത്ത് അരക്കുക.ആവശ്യമെങ്കിൽ മാത്രം അല്പം വെള്ളം ഒഴിച്ചു കൊടുക്കുക.ഇഡ്ഡലി മാവിന്റെ ഒക്കെ ഫീൽ ചെയ്യുന്ന തരി പോലെ അരച്ച് എടുക്കുക.അരച്ച് എടുത്ത ശേഷം അല്പം വെള്ളം ഒഴിച്ച് ദോശമാവിന്റെ പരുവം പോലെ മിക്സ് ചെയ്തു എടുക്കുക.
ഇതിലേക്ക് തേങ്ങാകൊത്തും,എള്ളും,അല്പം ഉപ്പും ചേർത്ത് നന്നായി ഇളക്കി5 മണിക്കൂർ വെച്ചേക്കുക. ചെറിയ ചൂടുള്ള സ്ഥലത്തു വെക്കുന്നതാണ് നല്ലതു.ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം മാവ് ഒഴിച്ച് കൊടുക്കുക.മാവ് ഒഴിച്ച ശേഷം തീ കുറച്ചു വെക്കുക.പുറവും അകവും ഒരു പോലെ പാകമാകാൻ വേണ്ടി അത് ഇത്.ഒരു വശം ബ്രൗൺ നിറം ആകുമ്പോൾ ഉണ്ണിയപ്പം തിരിച്ചിടുക.പുറം വശവും ബ്രൗൺ നിറം ആകുമ്പോൾ ഉണ്ണിയപ്പം പാകമായി എന്നർത്ഥം.രുചികരമായ സോഫ്റ്റ് ഉണ്ണിയപ്പം കഴിക്കാം.ഇഷ്ടപ്പെട്ടു എങ്കിൽ പോസ്റ്റ് ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും രുചി എത്തിയ്ക്കുക.വീട്ടിൽ പരീക്ഷിച്ചു നോക്കിയ ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായം പങ്കു വെക്കാൻ മറക്കല്ലേ .
വീഡിയോ കണ്ടു മനസിലാക്കാം
