ഇനി രാവിലെ എന്തെളുപ്പം. കുട്ടികൾ ഈ പലഹാരം ചോദിച്ചു വാങ്ങി കഴിക്കും.

ഇന്ന് നമുക്ക് വെറും രണ്ട് മിനിറ്റിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് റെസിപ്പി പരിചയപെട്ടാലോ. അതെ വീട്ടിൽ മിക്കവാറും കാണുന്ന ബൺ കൊണ്ടാണ് ഈ പലഹാരം തയ്യാറാക്കി ഇരിക്കുന്നത്. അതിനായി മൂന്നു ബൺ ആണ് എടുത്തിട്ടുള്ളത്. ശേഷം ഈ ബണ്ണിനെ ത്രികോണ ആകൃതിയിൽ മുറിച്ചെടുക്കുക. ശേഷം അതിനെ നടുവിലായി മുറിച്ചു വീണ്ടും മുറിച്ചെടുക്കുക. ഇനി വേറൊരു പാത്രത്തിലേക്ക് നാല് മുട്ട പൊട്ടിച്ചു വീഴ്ത്തുക.

എന്നിട്ട് മുട്ടയിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടി ചേർക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ചേർത്ത് മിക്‌സാക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കി എടുക്കുക. ശേഷം കുറച്ചു ഓയിൽ ചേർത്ത് ചൂടാക്കുക. എന്നിട്ട് കലക്കി വെച്ചിട്ടുള്ള മുട്ട മിക്സ് ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം മുറിച്ചു വെച്ചിട്ടുള്ള ഓരോ ബണ്ണും മുട്ടയുടെ മുകളിൽ നിരത്തി വെച്ച് കൊടുക്കുക. ഇനി ഒരു മിനിറ്റോളം ഇങ്ങനെ വെച്ച് വേവിച്ച ശേഷം പാനിൽ നിന്നും വിട്ടു വരാൻ തുടങ്ങും.

ആ സമയം ഈ പലഹാരം മറിച്ചിട്ട് കൊടുക്കുക. ഇനി മറ്റൊരു പാനിൽ കുറച്ചു എണ്ണ വീഴ്ത്തിയ ശേഷം ഈ പലഹാരം ആ പാനിലേക്ക് തിരിച്ചു ഇട്ടു കൊടുക്കുക. ശേഷം മൊരിച്ചെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കൊക്കെ നല്ല പോലെ ഇഷ്ടമുള്ള ഒരു പലഹാരം തന്നെ ആയിരിക്കും ഇത്. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവര്ക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page