ഇത്തിരി മധുരം കഴിക്കാൻ തോന്നുമ്പോൾ ഇതൊന്നു ട്രൈ ചെയ്യൂ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ളവയാണ് ഡെസേർട്ടുകൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി സ്വീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. ആദ്യം ഒരു ബൗളിലേക്ക് മൂന്നു ടേബിൾ സ്പൂൺ ഗോതമ്പ് മാവ് എടുക്കുക. ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് മിക്‌സാക്കുക. എന്നിട്ട് അര കപ്പ് വെള്ളവും ചേർത്ത് ഗോതമ്പ് പൊടിയും പാൽപ്പൊടിയും നന്നായി മിക്‌സാക്കുക. ഒട്ടും കട്ടയില്ലാതെ കലക്കി എടുക്കുക. ഇനി ഒരു സോസ് പാനിലേക്ക് അര ലിറ്റർ പാൽ എടുക്കുക. ശേഷം പാലിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് മിക്‌സാക്കി എടുക്കുക.

ശേഷം നേരത്തെ കലക്കി വെച്ച ഗോതമ്പമാവ് മിക്സ് പാലിലേക്ക് ചേർത്ത് ഇളക്കുക. ഇനി കാൽ കപ്പ് ഷുഗർ കൂടി ആഡ് ആക്കുക. ശേഷം നല്ല പോലെ ഇളക്കി മീഡിയം ടു ലോ ഫ്ളൈമിലിട്ടു നന്നായി ഇളക്കി ഗോതമ്പ് മാവ് നല്ല പോലെ വേവിച്ചെടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ കണ്ടെൻസ്ഡ് മിൽക്കും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി കൈ വിടാതെ ഇളക്കുവാൻ ശ്രദ്ധിക്കുക. ഇനി ഒരു ബൗളിലേക്ക് ഒന്നര ടീസ്പൂൺ കോൺഫ്ലോർ പൗഡറും, രണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് കലക്കി ഈ മിക്സിലേക്ക് ചേർക്കുക. ശേഷം അഞ്ചു മിനിറ്റും കൂടി ഇളക്കി ഈമിക്സ് ഒന്ന് കുറുക്കി എടുക്കുക.

ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിയും, ചേർത്ത് ഇളക്കി ചെറുതായി കുറുകി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു ടീസ്പൂൺ വാനില എസ്സൻസും, രണ്ട് നുള്ളു ഉപ്പും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം ചൂടാറാനായി ഒരു പരന്ന പാത്രത്തിലേക്ക് ഈ മിക്സ് ഒഴിക്കുക. ഇനി നല്ല പോലെ ചൂടാറി വന്നാൽ അടച്ചു ഫ്രിഡ്ജിലേക്ക് വെച്ച് മൂന്നു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഇതിലേക്ക് വേണ്ടീട്ടുള്ള ഫ്രൂട്സ് അരിഞ്ഞെടുക്കുക. ശേഷം വളരെ ചെറിയ പീസായി വേണം ഫ്രൂട്സിനെ അരിഞ്ഞെടുക്കുവാൻ.

ഇനി ഫ്രൂട്സിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഷുഗറും, ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസും, ചേർത്ത് മിക്‌സാക്കുക. ശേഷം ഫ്രൂട്സിനെയും ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ഇനി തണുത്തു വന്ന ഗോതമ്പ് മിക്സിനെ ഒരു വിസ്‌ക്ക് കൊണ്ട് ഇളക്കുക. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള ഫ്രൂട്സും ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഫ്രൂട്സ് ഡെസേർട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഡെസേർട്ട് ട്രൈ ചെയ്തു നോക്കണേ. കുട്ടികൾക്കൊക്കെ ഇങ്ങനെ തയ്യാറാക്കി കൊടുക്കുന്നത് ഏറെ നല്ല തായിരിക്കും.

Leave a Reply

You cannot copy content of this page