വെറും 3 ചേരുവകൾ കൊണ്ട് ആർക്കും സിമ്പിളായി ചെയ്തെടുക്കാം, ടേസ്റ്റ് പറഞ്ഞറീക്കാൻ കഴിയില്ല

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്സ് റെസിപ്പി തയ്യാറാക്കിയാലോ. വെറും മൂന്ന് ചേരുവകൾ കൊണ്ട് ചെയ്തെടുക്കാൻ കഴിയുന്ന ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി രണ്ട് കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിനൊപ്പം ഒരു കപ്പ് മൈദ കൂടി ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം അരകപ്പ് പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക.

ശേഷം ഈ മിക്സിലേക്ക് കുറെചെയായി വെള്ളം ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. കുറച്ചു കട്ടിയുള്ള ബാറ്ററായി വേണം ഇത് കലക്കി എടുക്കാൻ. കലക്കി എടുക്കുമ്പോൾ ഒരു റിബൺ പരുവത്തിൽ വീഴുന്ന ടൈപ്പിൽ വേണം മാവിനെ കലക്കി എടുക്കാൻ. എന്നിട്ട് കലക്കിയെടുത്ത മാവിനെ ഒരു ബോട്ടിലിലേക്ക് മാറ്റുക. ശേഷം ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിച്ചു കൊടുക്കുക.

എന്നിട്ട് എണ്ണ ചൂടായി വരുമ്പോൾ കുപ്പിയുടെ അടപ്പിൻറെ മുകളിലായി കുറച്ച് ഹോളുകൾ ഇട്ടു കൊടുക്കുക. എന്നിട്ട് ചൂടായ എണ്ണയിലേക്ക് മാവിനെ ഹോളിലൂടെ ചുറ്റിച്ച് വീഴ്ത്തുക. എന്നിട്ട് ഒരു സൈഡ് ഒന്ന് വെന്തുവരുമ്പോൾ രണ്ടായി മടക്കി കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഈ സ്‌നാക്കിനെ ഒരു ബ്രൗൺ കളർ ആകുന്നതുവരെ ഫ്രൈ ചെയ്യുക.

അപ്പോൾ അരിപ്പൊടിയും, മൈദയും കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു സ്നാക്കാണിത്. വളരെ സിമ്പിളായി നമുക്ക് ചെയ്തെടുക്കാൻ കഴിയും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വൈകുന്നേരങ്ങളിൽ ചായയ്ക്കൊപ്പം കഴിക്കാൻ ഇത് വളരെ നല്ലതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page