പല മാവുകൾ കൊണ്ടും നമ്മൾ പുട്ട് ഉണ്ടാക്കാറുണ്ട്. എന്നാൽ ഒരുപാട് ഗുണങ്ങളുള്ള, ഒരുപാട് പ്രോട്ടീൻ അടങ്ങിയ ഒരു ആഹാരമാണ് ഓട്സ്. എന്നാൽ ഇന്ന് നമുക്ക് ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഓട്സ് കൊണ്ട് പുട്ട് തയ്യാറാക്കുന്നത് എന്ന്. സാദാരണ മാവ് കൊണ്ട് പുട്ട് ഉണ്ടാക്കുന്നത് പോലെ ഓട്സ് കൊണ്ട് പുട്ട് ഉണ്ടാക്കാൻ കഴിയില്ല. ആദ്യം ഓട്സ് നന്നായി പൊടിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ഓട്സ് പൊടിച്ചെടുക്കുക.
നല്ല സോഫ്റ്റായി പൊടിച്ചെടുത്ത ഓട്സ് പൊടിയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ആവശ്യത്തിന് ഉപ്പ് കൂടി പൊടിയിലേക്ക് ചേർത്തു കൊടുക്കുക, എന്നിട്ട് കുറെച്ചെയായി വെള്ളം ചേർത്ത് സാധാരണ മാവ് കുഴക്കുന്ന രീതിയിൽ പൊടി നനച്ചെടുക്കുക. പൊടി നല്ല പോലെ പാകമായി എന്നറിയുവാൻ മാവിനെ ഒരു ബോള് പോലെ ഉരുട്ടി നോക്കുക. അപ്പോൾ ബോള് പോലെ ആകുന്നു എങ്കിൽ മാവ് നനഞ്ഞിട്ടുണ്ട് എന്നാണ്. എന്നിട്ട് മാവിനെ നല്ലപോലെ കൈകൊണ്ട് ഇളക്കി ഇടുക. എന്നിട്ട് ഒന്നും കൂടി മിക്സിയുടെ ചെറിയ ജാറിലിട്ടു പൊടിച്ചെടുക്കുക.
അപ്പോൾ നല്ല സോഫ്റ്റായ പുട്ടുപൊടി കിട്ടിയിട്ടുണ്ട്. ഓട്സ് പൊടി കൊണ്ട് നല്ല സോഫ്റ്റായ പുട്ട് തയ്യാറാക്കാവുന്നതാണ്. ശേഷം ഒരു പുട്ട് കുടത്തിൽ വെള്ളമൊഴിച്ച് തിളപ്പിക്കുക. ശേഷം കുറ്റിയിലേക്ക് ആദ്യം ഒരു ലെയർ തേങ്ങ ചേർത്തുകൊടുക്കുക. എന്നിട്ട് പകുതിയോളം ഓട്സ് പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് വീണ്ടും തേങ്ങാ ചേർക്കുക. ശേഷം മുഴുവനായും ഓട്സ് പൊടി ഇട്ട ശേഷം മുകളിലായി കുറച്ച് തേങ്ങയും വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
ആവി വന്നു കഴിഞ്ഞാലും ഒരു മൂന്ന് നാല് മിനിട്ട് കൂടി ആവിയിൽ തന്നെ പുട്ട് വേവിച്ചെടുക്കുക. ശേഷം എടുത്തുമാറ്റുക.അപ്പോൾ വളരെ സോഫ്റ്റായ പുട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുട്ട് തയ്യാറാക്കി നോക്കണേ. ഒരുപാട് പ്രോട്ടീൻ അടങ്ങിയ ഒരു ആഹാരമാണ് ഓട്സ്. അതുകൊണ്ട് തന്നെ ഓട്സ് പൊടി കൊണ്ട് പുട്ട് ഉണ്ടാക്കി കുട്ടികൾക്ക് കൊടുക്കുന്നത് ഏറെ നല്ലതായിരിക്കും. ഇനിമുതൽ എല്ലാവരും പുട്ട് ഉണ്ടാകുമ്പോൾ ഓട്സ് പൊടി കൊണ്ട് പുട്ട് ഉണ്ടാക്കാൻ മറക്കരുതേ.
