ഈ ചേരുവ കൂടി ചേർത്തൊരു ഫിഷ് ഫ്രയുടെ രുചി അറിയേണ്ടത് തന്നെ

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. ഏത് മീനും ഈ രീതിയിൽ ഫ്രൈ ചെയ്തു എടുക്കാവുന്നതാണ്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു ടീസ്പൂൺ പെരിഞ്ജീരകവും, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകവും കൂടി മിക്സിയിൽ ഒന്ന് പൊടിച്ചെടുക്കുക. ശേഷം അതിലേക്ക് ഏഴ് അല്ലി വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു തണ്ട് കറിവേപ്പിലയും, ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മസാലയെ മീനിലേക്ക് ചേർത്ത് മിക്‌സാക്കുക. എന്നിട്ട് അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, അര ടേബിൾ സ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ അരിപ്പൊടി, അര മുറി നാരങ്ങയുടെ നീരും, കുറെച്ചെയായി വെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മുപ്പത് മിനിറ്റോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം എണ്ണയിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള മീൻ ചേർത്ത് ഫ്രൈ ചെയ്യുക. ഒരു സൈഡ് മൂത്തു വന്നാൽ മീൻ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കുക. എന്നിട്ട് മീൻ മൂത്തുവന്നാൽ എണ്ണയിൽ നിന്നും കോരിയെടുക്കുക.

ശേഷം മീനിനൊപ്പം കുറച്ചു സവാള അരിഞ്ഞതും കൂടി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ഫിഷ് ഫ്രൈ തയ്യാറായിട്ടുണ്ട്. ഏത് മീനും ഈ രീതിയിലാണ് തയ്യാറാക്കുന്നത് എങ്കിൽ വളരെ രുചികരമായിരിക്കും. എല്ലാവരും ഈ രീതിയിലൊരു ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു ഫിഷ് ഫ്രയാണിത്. ഒരിക്കൽ ഈ രീതിയിൽ ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കിയാൽ പിന്നെ എന്നും കഴിക്കാൻ തോന്നും.

Leave a Reply

You cannot copy content of this page