*പ്രണയാസുരം 32*
ഹോസ്പിറ്റലിന്റെ മുന്നിൽ എല്ലാം തകർന്നവളെ പോലെ ഇരിക്കുന്ന പാർവതിയെ കണ്ടതും കുരിശിങ്കൽ തറവാട്ടിൽ നിന്ന് വന്നവർക്ക് എല്ലാം എന്താണ് അവളോട് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു..
എല്ലാവരും ഒരു മരവിച്ച അവസ്ഥയിലാണ്.. ആർക്കും പരസ്പരം ആശ്വസിപ്പിക്കുവാൻ പോലും കഴിയാത്ത അവസ്ഥ..
ആദത്തിന് കുത്തേറ്റു എന്ന് കേട്ടപ്പോൾ ബോധം മറഞ്ഞു വീണതാണ് ആലിസ് അമ്മച്ചി.. അവരെ അപ്പുറത്തുള്ള മുറിയിൽ അബ്സർവേഷനിൽ കിടത്തിയിരിക്കുകയാണ്..
പാർവതിയാണെങ്കിൽ ഇതുവരെ ആരോടൊന്നും സംസാരിക്കുകയോ കരയുകയോ ചെയ്തിട്ടില്ല ഒരുതരം മരവിച്ച അവസ്ഥ..
കുരിശിങ്കലിൽ ഉള്ളവർക്ക് എല്ലാം അവളുടെ അവസ്ഥ കണ്ട് ഭയം തോന്നിപ്പോയി..
മോളെ പാർവതി നീ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ കൊച്ചേ എത്ര നേരമായി നീ ഇരിപ്പിയിരിക്കുന്നു.. വല്യമ്മച്ചിയുടെ കുട്ടി ഒന്ന് എഴുന്നേൽക്ക്.. എന്നിട്ട് പോയി ഈ ഡ്രസ്സ് എല്ലാം ഒന്ന് മാറ്റ്.. ഇതിൽ…. ഇതിൽ ആകെ…..എന്റെ….ആദത്തിന്റെ ….. ബാക്കി പറയുവാൻ കഴിയാതെ വല്യമ്മച്ചിയുടെ ചുണ്ടുകൾ വിതുമ്പി പോയി…
എന്നതാ വല്യമ്മച്ചി ഇങ്ങനെ വല്യമ്മച്ചി പാർവതിയെ ആശ്വസിപ്പിക്കാൻ വന്നിട്ട് ഇപ്പോൾ വല്യമ്മച്ചിയും കൂടി കരയുവാണോ… ടീന വന്ന് വല്യമ്മച്ചിയെ ആശ്വസിപ്പിച്ചു..
എന്തുകൊണ്ടൊ ആദ്യമായി വല്യമ്മച്ചിയെ ഇങ്ങനെ ഒരു തകർന്ന അവസ്ഥയിൽ കണ്ടതും ടീനക്കും വല്ലാതെ വിഷമമായി.. അവൾ മനസ്സിലാക്കുകയായിരുന്നു ആദം എന്ന വ്യക്തി കുരിശിങ്കൽ തറവാട്ടിലെ ആരാണെന്ന്…
വല്യമ്മച്ചിയെ അടുത്തുള്ള ബെഞ്ചിൽ ആയി കൊണ്ടിരുത്തിക്കൊണ്ട് ടീന പാർവതിയുടെ അടുക്കലേക്ക് നടന്നു ചെന്നു..
മോളെ പാറു..
ടീനയുടെ ശബ്ദം കേട്ടതും പാറു ഒന്ന് തന്റെ തല ഉയർത്തി അവളെ നോക്കി..
മോളെ ചേച്ചി പറയുന്നത് ഒന്ന് കേൾക്ക് നീ വാ ഇവിടെ തന്നെ നമ്മുടെ ഒരു പ്രൈവറ്റ് റൂം ഉണ്ട് അവിടെ ചെന്ന് ഈ വേഷമൊക്കെ മാറ് .. ചേട്ടായി മയക്കം വിട്ടുണരുമ്പോൾ നിനക്ക് ചെന്നൊന്ന് കാണണ്ടേ.. അതുകൊണ്ടാണ് ചേച്ചി പറയുന്നത്..
എഴുന്നേൽക്ക് വാ…
ടീന അവളെ നോക്കി അങ്ങനെ പറഞ്ഞതും പാർവതി ഒരു പൊട്ടിക്കരച്ചിലൂടെ അവളുടെ വയറിലേക്ക് തന്റെ മുഖംപൂഴ്ത്തി വെച്ച് അലറി അലറി കരഞ്ഞു…
കുരിശിങ്കലിലെ ആർക്കും പാർവതിയുടെ കരച്ചിൽ കണ്ടു നിൽക്കുവാനുള്ള ത്രാണി ഇല്ലായിരുന്നു…
ടീന തന്റെ വലതു കൈ ഉയർത്തി പാർവതിയുടെ മുടിയഴകളിൽ തഴുകുമ്പോഴും ടീനയുടെ ഇരു കണ്ണുകളും സങ്കടത്താൽ നിറയുന്നുണ്ടായിരുന്നു..
ചേച്ചി എന്റെ ഇച്ചായൻ എനിക്ക് എനിക്ക് വേറെ ആരും ഇല്ല… ഞാൻ…. എന്റെ..
ശു…. ഒന്നും പറയല്ലേ മോളെ.. ചേട്ടായിക്ക് ഒന്നും സംഭവിക്കില്ല കർത്താവ് നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കില്ല…
അത്രയും പറഞ്ഞു ടീന പാർവതിയുടെ നിറഞ്ഞ കണ്ണുകൾ തന്റെ കൈകളാൽ തുടച്ചുകൊണ്ട് അവളോട് പറഞ്ഞു എഴുന്നേൽക്കു മോളെ ഞാൻ പറയുന്നത് കേൾക്ക്…
ടീനയുടെയും ബാക്കിയുള്ള കുരിശിങ്കൽ തറവാട്ടിലെ അംഗങ്ങളുടെയും നിർബന്ധപ്രകാരം പാർവതി ഫ്രഷ് ആകുവാൻ വേണ്ടി അവർക്കായി ഒരുക്കിയ പ്രൈവറ്റ് മുറിയിലേക്ക് കയറിപ്പോയി…
വീണ്ടും സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടേയിരുന്നു.. വല്യപ്പച്ചൻ ആയിരിപ്പിരിക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി വല്യമ്മച്ചിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു..
ഡെവിയുടെ നിർബന്ധപ്രകാരം വല്യമ്മച്ചി അവർക്കായി അനുവദിച്ചിട്ടുള്ള മുറിയിൽ പോയി കിടന്നു കൂട്ടിന് ടീനയെയും പറഞ്ഞുവിട്ടു..
ഐസിയുവിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടതും അവരെല്ലാവരും വേഗം അവിടേക്ക് നടന്നു ചെന്നു.
പുറത്തേക്ക് വരുന്ന ഡോക്ടർ കുരിശിങ്കൽ തറവാട്ടിൽ ഉള്ളവരെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു..
ഡോക്ടർ എങ്ങനെയുണ്ട് എന്റെ കൊച്ചിന് വല്യപ്പച്ചൻ ഡോക്ടറോട് ചോദിച്ചു..
ആരും ഭയപ്പെടേണ്ട… ആദം ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്.. എന്തായാലും 24 മണിക്കൂർ കഴിഞ്ഞിട്ട് നമുക്ക് ഒന്ന് കൂടെ നോക്കാം എന്നിട്ട് മാത്രമേ മുറിയിലേക്ക് മാറ്റുകയുള്ളൂ..
കുറച്ച് അധികം ബ്ലഡ് ലസ് ആയിട്ടുണ്ട് ശരീരത്തിൽ നിന്നും.. പിന്നെ പിന്നിലാണ് കുത്തിയത് പക്ഷേ അത്ര ആഴത്തിൽ അല്ല അതുകൊണ്ടാണ് ആള് രക്ഷപ്പെട്ടത് ഇല്ലെങ്കിൽ ഞങ്ങൾക്ക് പോലും രക്ഷിക്കുവാൻ സാധിക്കില്ലായിരുന്നു.. എന്തായാലും നിങ്ങളുടെ എല്ലാം പ്രാർത്ഥന ദൈവം കേട്ടു എന്ന് പറയാം.. അത്രയും പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് ഡോക്ടർ നടന്നു നീങ്ങുവാൻ ഒരുങ്ങിയതും ഡെവി അദ്ദേഹത്തെ പുറകിൽ നിന്ന് വിളിച്ചു..
ഡോക്ടർ ഞങ്ങൾക്ക് കയറി കാണുവാൻ..
ഇന്ന് വേണ്ട നാളെ മോണിംഗ് എന്തായാലും മുറിയിലേക്ക് മാറ്റുമല്ലോ എന്നിട്ട് കയറി കാണാം..
ഡോക്ടർ അങ്ങനെ പറഞ്ഞതും ഡെവി അയാളെ നോക്കി സമ്മതം മൂളി..
ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെയാണ് എല്ലാവർക്കും തോന്നിയത് രാത്രിയിൽ നിന്നും പകലാകുവാൻ ഇത്രയും ദൈർഘ്യം ഉണ്ടെന്ന് അവർ മനസ്സിലാക്കിയത് അന്നാണ്..
ഒരുപോളാ കണ്ണടയ്ക്കാതെ പാർവതി ആ ICU വിന്റെ മുന്നിൽ തന്നെ ഇരുന്നു നേരം വെളുപ്പിച്ചു.
പിറ്റേന്ന് രാവിലെ ഡോക്ടർ വന്ന് ആദത്തിനെ പരിശോധിച്ചശേഷമാണ് റൂമിലേക്ക് മാറ്റിയത്… പിറകിൽ ആയിട്ട് കുത്ത് കിട്ടിയത് കൊണ്ട് തന്നെ അവൻ ഒരുവശം ചരിഞ്ഞാണ് കിടക്കുന്നത്..
എല്ലാവരും മുറിയിലേക്ക് വന്നപ്പോൾ അവന്റെ കണ്ണുകൾ പാർവതിക്ക് വേണ്ടി അലഞ്ഞു നടന്നു….
മോനെ ആദം അമ്മച്ചിയുടെ കുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട് ആലിസിന്റെ കണ്ണ് നിറച്ചുള്ള ചോദ്യം കേട്ടതും അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ആദം പറഞ്ഞു എനിക്കൊരു കുഴപ്പവുമില്ല ആലീസ് കൊച്ചേ അപ്പച്ചാ ഇങ്ങനെ കരഞ്ഞു പിഴിയാൻ ആണെങ്കിൽ അമ്മച്ചിയെയും കൊണ്ട് വേഗം വീട്ടിലേക്ക് പോയെ കണ്ടോ ആ മുഖം ക്ഷീണം കൊണ്ട് ആകെ അവശയായി മാറിയിട്ടുണ്ട്..
എന്നാലും എന്റെ വല്യമ്മച്ചി എനിക്ക് ചെറുതായി ഒരു മുറിവ് പറ്റിയപ്പോഴേക്കും വല്യമ്മച്ചിയും ആകെ തകർന്നുപോയോ so sad…
അടി തെമ്മാടി ചെറുക്കാ ആദ്യം നീ ഒന്ന് ഇവിടുന്ന് എഴുന്നേൽക്ക് ഇത് കഴിഞ്ഞിട്ട് വേണം എനിക്ക് ചില കാര്യങ്ങൾ ചെയ്തു തീർക്കുവാൻ അങ്ങനെ പറയുമ്പോൾ വല്യമ്മച്ചിയുടെ മുഖം ആകെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..
വല്യമ്മച്ചി പറഞ്ഞതിന്റെ അർത്ഥം മനസ്സിലായത് പോലെ കുരിശിങ്കലിലെ ഓരോരുത്തരുടെയും മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുക്കി…
ഈ സമയം ഏറ്റവും പിറകിലായി നിൽക്കുന്ന പാർവതിയെ അപ്പോഴാണ് ആദം ശ്രദ്ധിച്ചത്..
പാർവതിയും അവനെത്തന്നെ നോക്കിക്കാണുകയായിരുന്നു… ചെരിഞ്ഞു കിടക്കുകയാണെങ്കിലും ഇടയ്ക്കിടയ്ക്ക് അവന്റെ മുഖം വേദനയാൽ ചുളുങ്ങുന്നുണ്ടായിരുന്നു.. അത് കാണുമ്പോൾ ആ പാവം പെണ്ണിന്റെ കണ്ണുകൾ നിറയുന്നുണ്ട്..
ഇവരുടെ കളികളെല്ലാം കണ്ടപ്പോൾ ഡെവിക്ക് അവരെക്കുറച്ച് സമയത്തേക്ക് തനിച്ച് വിടണം എന്ന് തോന്നി.. അതുകൊണ്ടുതന്നെ അവൻ എല്ലാവരോടുമായി പറഞ്ഞു” അതെ ഇന്നലെ മുതൽ ഒരേ ഇരിപ്പ് ഇരിക്കുന്നതല്ലേ നമുക്കെല്ലാവർക്കും തറവാട്ടിലേക്ക് പോകാം ഒന്ന് ഫ്രഷ് ആയിട്ട് വരാം അതുവരെ പാർവതി ആദത്തിന്റെ അടുത്ത് നിൽക്കട്ടെ… അപ്പോഴാണ് തറവാട്ടിലുള്ളവർ പാർവതിയെ കുറിച്ച് ആലോചിച്ചത്..
അവർക്ക് പരസ്പരം മനസ്സിലാക്കാനും സമയം പങ്കിടുവാനും വേണ്ടി കുരിശിങ്കൽ തറവാട്ടിൽ ഉള്ളവർ എല്ലാവരും കൂടെ തറവാട്ടിലേക്ക് തിരിച്ചു പോയി…
പാറുക്കൊച്ചെ ആ കതക്ക് അങ്ങ് അടച്ചേര്? ആദം പാർവതിയോടായി പറഞ്ഞു…
ഹ്മ്മ്മ്മ്മ് അതിനവൾ ഒന്നും മൂളി കൊണ്ട് പോയി കതകടച്ച് തിരിച്ച് അവന്റെ അടുക്കൽ തന്നെ വന്നു നിന്നു..
കരഞ്ഞുകൊണ്ടുള്ള തന്റെ പെണ്ണിന്റെ നിൽപ്പ് കണ്ടതും അവനും വല്ലാതെ സങ്കടമായി.. അവൻ ഓർക്കുകയായിരുന്നു രാധിക തന്നെ കത്തികൊണ്ട് കുത്തുമ്പോൾ പാറുവിന്റെ അലറി കരച്ചിൽ താൻ കേട്ടതാണ്.. പേടിച്ചു പോയിട്ടുണ്ടാകും പാവം..
ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വിതുമ്പി നിൽക്കുന്നവളുടെ കൈകളിൽ ആദം തന്റെ കൈകൾ ചേർത്ത് പിടിച്ചതും… പാർവതി അവനെ നോവിക്കാതെ അവന്റെ കഴുത്തിലേക്ക് തന്റെ മുഖം ചേർത്തുവെച്ചു വിങ്ങിപ്പൊട്ടി കരഞ്ഞു പോയി…
ഇച്ചായ ഞാൻ എനിക്ക്… ഇച്ചായനെ.. വിങ്ങിപ്പൊട്ടി കരയുന്ന പാർവതിക്ക് സംസാരിക്കുവാൻ കൂടി സാധിക്കുന്നില്ലായിരുന്നു…
പേടിച്ചുപോയി അല്ലെ എന്റെ പാറുക്കുട്ടി.. ഒന്നുമില്ലടാ ഒന്നുമില്ല ദേ നോക്കിയേ നിന്റെ ഇച്ചായൻ പെർഫെക്റ്റ് ആണ്… അവളുടെ നിറഞ്ഞ കണ്ണുകൾ തന്റെ കൈവിരലുകളാൽ തുടച്ചുകൊണ്ട് ആദം അവളെ നോക്കി പുഞ്ചിരിച്ചു…
പാർവതി അവന്റെ വിരിഞ്ഞ നെറ്റിയിലായി ഒരു നനുത്ത ചുംബനം നൽകി.. ഇത്തവണ ആ ചുംബനത്തിന് പ്രണയത്തിന്റെയും വിരഹത്തിന്റെയും പേരായിരുന്നു…
ഹാളിൽ ഇരുന്നു ടിവി കാണുകയായിരുന്നു രാധിക..അപ്പോഴാണ് അങ്ങോട്ടേക്ക് മഹേഷ് ഓടിപ്പാഞ്ഞ് വന്നത്..
രാധിക മോളെ നീ അറിഞ്ഞോ..
എന്താ ഏട്ടാ കാര്യം..
മോളെ ആ ആദം അവൻ രക്ഷപ്പെട്ടു..
What!!! ഒരു അലറലോടെ അധിക ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പോയി.. എങ്ങനെ ഏട്ടാ എങ്ങനെ? ഞാൻ..അവൻ എന്റെ ഈ കൈകൾ കൊണ്ടല്ലേ പിറകിൽ നിന്നും കുത്തി വീഴ്ത്തിയത് എന്നിട്ടും അവൻ രക്ഷപ്പെട്ടോ shit… അങ്ങനെ അവൻ പാർവതിയുടെ കൂടെ സുഖിച്ചു ജീവിക്കേണ്ട.. എനിക്ക് കിട്ടാത്തത് ഒന്നും ഞാൻ മറ്റ് ആർക്കും കൊടുക്കില്ല അതാണ് ഈ രാധിക.. പക്ഷേ അവൻ എങ്ങനെ രക്ഷപ്പെട്ടു. ആ ഭാഗങ്ങളിൽ കൂടെ ഒരു വാഹനം പോകില്ല എന്ന് നമ്മൾ ഉറപ്പുവരുത്തിയതല്ലേ..
അതൊന്നും എനിക്കറിയില്ല മോളെ മുറിച്ചാൽ മുറികൂടി വരുന്നവൻ ആണ് ആദം.. ഇനിയിപ്പോൾ അവൻ വെറുതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.. ആദമാണവൻ കുരിശിങ്കലിലെ ആദം.. മഹേഷ് രാധികയുടെ മുഖത്തുനോക്കി പറഞ്ഞു..
അതിനെന്താ ഏട്ടാ ഏട്ടന് ഭയമുണ്ടോ അവനെ ..
എനിക്കോ അതിനീ മഹേഷ് വേറെ ജനിക്കണം..
അപ്പോൾ പിന്നെ പ്രശ്നമില്ല അവനെന്നല്ല അവന്റെ വല്യപ്പച്ചൻ കുരിശിങ്കൽ തറവാട്ടിലെ ഉലഹന്നാൻ വിചാരിച്ചാൽ പോലും നമ്മളെ ഒന്നും ചെയ്യുവാൻ സാധിക്കില്ല പിന്നെയാണ് ഒരു ആദം .. എന്തായാലും അവൻ ആയുസ്സ് ഒടുങ്ങാതെ തിരിച്ചു വന്നല്ലോ. അപ്പോൾ പിന്നെ ഇനി ആദം അവിടെ നിൽക്കട്ടെ അവന്റെ ജീവൻ ചിലപ്പോൾ ഈശ്വരൻ നിലനിർത്തിയത് ഈ രാധികയുടെ ഭർത്താവ് ആകുവാൻ വേണ്ടി ആയിരിക്കും
. എന്നാൽ പിന്നെ ആ പാർവതിയെ അങ്ങ് തീർക്കാം.. എന്ത് പറയുന്നു ഏട്ടാ..
വേണ്ട മോളെ എടുത്തുചാടി ഒന്നും ചെയ്യേണ്ട നീ പറഞ്ഞില്ലേ ഒരു അരവിന്ദൻ അവൻ എന്തായാലും ഹോസ്പിറ്റലിൽ നിന്നും ഒന്ന് എഴുന്നേൽക്കട്ടെ എന്നിട്ട് ബാക്കി ചെയ്യാം..
എന്തുകൊണ്ടോ മഹേഷ് പറഞ്ഞത് ശരിയാണെന്ന് രാധികക്കും തോന്നി.. അവൾ സമ്മതം എന്നോണം തലയാട്ടിക്കൊണ്ട് എന്തോ ആലോചിച്ചു നിന്നു…
ഏകദേശം ഒരാഴ്ച ആദം ഹോസ്പിറ്റലിൽ കിടന്നു..
ആ സമയമെല്ലാം അവന്റെ കാര്യങ്ങൾ എല്ലാം ചെയ്തു നൽകിയത് പാർവതി തന്നെയായിരുന്നു..
ബാത്റൂമിൽ മറ്റും പോകുവാൻ മാത്രം മറ്റനുജന്മാരും അവനെ സഹായിക്കും…
ഏട്ടത്തി ഞാൻ കാന്റീനിൽ പോവുകയാ ഇച്ചായന് എന്തെങ്കിലും വാങ്ങാൻ ഉണ്ടോ മെൽവിൻ അവളോട് ചോദിച്ചു..
അത് പിന്നെ രാത്രിത്തേക്കുള്ള കഞ്ഞി വാങ്ങി വരുമോ..
ഹാ.. ആൽബിൻ അവിടെ നിന്നും ഒരു പാത്രവും എടുത്ത് നേരെ കാന്റീലേക്ക് നടന്നു.. ഈ സമയമാണ് അവന്റെ മൊബൈൽ റിങ് ചെയ്തത്.. നടന്നുകൊണ്ടുതന്നെ ആൽബിൻ ഫോൺ അറ്റൻഡ് ചെയ്തതും ആരെയോ ചെന്നിടിച്ചു അവൻ..
എന്റെ അമ്മച്ചിയെ എന്റെ നടു!!!!!!!!
സ്വബോധത്തിലേക്ക് വന്ന ആൽബിൻ കാണുന്നത് രണ്ടു കരിനീല മിഴികൾ ആണ്..
പാർവതി ബാത്റൂമിലേക്ക് പോയി എന്ന് ഉറപ്പുവരുത്തിക്കൊണ്ട് ഡവിയോടായി ആദം ചോദിച്ചു എന്തായി ഡെവി നീ കാര്യങ്ങൾ അന്വേഷിച്ചോ ആ പന്ന മോളും മോനും എവിടെയാണുള്ളത് ..
അ…അത് പിന്നീട് എടാ…
ഡെവി എന്തോ പറയുവാൻ വന്നതും ആദത്തിന്റെ മുഖത്തേക്ക് നോക്കിയതും വലിഞ്ഞു മുറുകിയ ആദത്തിന്റെ മുഖത്തേക്ക് നോക്കുവാൻ ഡെവിക്ക് ഭയം തോന്നി…
തുടരും
