രുദ്ര!!!!!!
ഭയന്ന് കൊണ്ടുള്ള സൂരജിന്റെ അലർച്ച കേട്ട് രുദ്രൻ അശ്വതിയിൽ നിന്ന് പിടുത്തം വിട്ട് സൂരജിന്റെ ഭാഗത്തേക്ക് ഒന്ന് നോക്കി…
മിത്രയുടെ കഴുത്തിൽ മൂർച്ചയേറിയ ഒരു കത്തി അമർത്തിവെച്ചുകൊണ്ട് തങ്ങളെ തന്നെ നോക്കി വിജയി ഭാവത്തിൽ നിൽക്കുന്ന ശ്രീദേവിയെ കണ്ടതും സൂരജിന് തന്റെ ദേഷ്യം നിയന്ത്രിക്കുവാൻ കൂടി സാധിച്ചില്ല…
അപ്പച്ചി!!!!!
അവന്റെ അലർച്ചയിൽ ആ ഗോഡൗൺ പോലും കിടുങ്ങി വിറച്ചു പോയി…
അപ്പോഴും ഒന്നും മിണ്ടാതെ ഭയത്തോടെ രുദ്രനെ തന്നെ നോക്കി
കണ്ണീർ പൊഴിച്ച് ശ്വാസം എടുക്കാൻ പോലും മറന്നു കൊണ്ട് നിൽക്കുന്ന മിത്രയെ തന്നെ നോക്കിനിൽക്കുകയായിരുന്നു രുദ്രൻ..
ഈ സമയം തലയ്ക്ക് വല്ലാത്ത ഭാരം തോന്നി കണ്ണുകൾ ആയാസപ്പെട്ട് തുറക്കുവാൻ ശ്രമിക്കുകയാണ് നന്ദന.. താനും മിത്രയും നേരത്തെ ഇരുന്ന് കളിച്ചിരികളുടെ സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്ന് ആരോ പുറകിൽ വന്നു നിൽക്കുന്നത് പോലെ തോന്നിയ താൻ തിരിഞ്ഞു നോക്കിയതും ശ്രീദേവി ആന്റി തന്റെ തലയിൽ എന്തോ ഒരു ഭാരമുള്ള വസ്തു കൊണ്ട് അടിച്ചത് മാത്രമേ നന്ദനയ്ക്ക് ഓർമ്മയുള്ളൂ..
ബോധം തെളിഞ്ഞതും അവൾ ആദ്യം നോക്കിയത് മിത്രയെയാണ് പക്ഷേ അവിടെയൊന്നും അവൾക്ക് മിത്രയെ കാണുവാൻ സാധിച്ചില്ല ഭയം മൂലം നന്ദനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
സൂരജിനെ വിളിച്ച് മൊബൈലിൽ കിട്ടാത്തത് കൊണ്ട് തന്നെ നന്ദന ആ കോവിലകം ആകെ മിത്രയെ തേടി പോകുവാൻ തന്നെ തീരുമാനിച്ചുകൊണ്ട് ആ മുറിവിട്ട് പുറത്തിറങ്ങി…
ഈ സമയം ആ ഗോഡൗണിൽ…
രുദ്ര മര്യാദയ്ക്ക് എന്റെ മോനെയും പെൺമക്കളെയും വിട്ടോ ഇല്ലെങ്കിൽ ഇത് കണ്ടോ നീ മൂർച്ചയേറിയ കത്തി നിന്റെ ഭാര്യയുടെ കഴുത്തിലേക്ക് ഒന്ന് അമർത്തിയാൽ അവിടെ തീരും അവളുടെ ജീവനും ജീവിതവും.. എന്നെക്കൊണ്ട് നീയത് ചെയ്യിപ്പിക്കരുത് രുദ്ര..
വിടാന് അല്ലേടാ പറഞ്ഞത് അവരെ!!
മുറുകിയ മുഖത്തോടെ ശ്രീദേവി രുദ്രനെ നോക്കി ആക്രോഷിച്ചതും സൂരജ് എന്ത് ചെയ്യണമെന്ന് അറിയാതെ രുദ്രനെ ഒന്ന് നോക്കി…
ഹാ.. ഹാ… അമ്മേ അമ്മ കറക്റ്റ് സമയത്ത് തന്നെയാണ് വന്നത് എനിക്കറിയാമായിരുന്നു ഇവൻ ഏതു വിധേയനേയും നമ്മുടെ കളികൾ ചിലപ്പോൾ കണ്ടുപിടിക്കുമെന്ന് അതുകൊണ്ടാണ് ഞാൻ പ്ലാൻ ബി തയ്യാറാക്കിയത്.. അതേതായാലും ഗുണം തന്നെ ആയല്ലോ അല്ലേ എവിടെ നമ്മുടെ ആൾക്കാർ..
വൈഭവ് വായിൽ നിന്നും ഒഴുകി ഇറങ്ങുന്ന കട്ട ചോര പുറത്തേക്ക് തുപ്പി കൊണ്ട് ശ്രീദേവിയോട് ചോദിച്ചു..
അതിന് ശ്രീദേവി വൈഭവിനെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ വലതുവശത്തേക്ക് നോക്കിയപ്പോൾ കണ്ടു ഗുണ്ടകളും ആയി നിൽക്കുന്ന സുദേവനെ..
ഓഹോ കുടുംബം മൊത്തം ഇറങ്ങിയിരിക്കുകയാണ് അല്ലേ ചാവാൻ വേണ്ടി സൂരജ് സുദേവനെ നോക്കി പുച്ഛിച്ചുകൊണ്ട് ചോദിച്ചു..
അതേടാ മക്കളെ പക്ഷേ ഒരു തിരുത്തുണ്ട് നീയും രുദ്രൻ എന്ന് പറയുന്ന ഇവനുമാണ് ചാവാൻ പോകുന്നത് കൂട്ടത്തിൽ നിങ്ങളുടെ ഭാര്യമാരും..
അങ്ങനെയാകുമ്പോൾ ഈ സ്വത്തുക്കളുടെ എല്ലാം അവകാശി അശ്വതിയും കല്യാണിയും വൈഭവ് മോനും മാത്രമാകും..
പിന്നെയുള്ളത് അഭിയാണ് അവനെയും ഞങ്ങൾ പതിയെ അങ്ങ് തീർക്കും… ഈ കാണുന്ന കോവിലകത്തെ സ്വത്തുക്കൾ മുഴുവൻ എന്റെ മക്കൾക്ക് കിട്ടുക തന്നെ വേണം.. അതിന് എന്ത് ന**** കളികൾ കളിക്കുവാനും ഞങ്ങൾക്ക് യാതൊരു മടിയുമില്ല അല്ലേ ഭാര്യയെ സുദേവൻ അഭിമാനത്തോടെ ശ്രീദേവിയെ നോക്കി കൊണ്ട് ചോദിച്ചു …
അതെ അതെ സുദേട്ടാ അല്ലെങ്കിലും അച്ഛന് പണ്ടും പുത്രന്മാരോടും അവരുടെ മക്കളോടും ആണല്ലോ സ്നേഹക്കൂടുതൽ എപ്പോഴും.. എന്നെയും താരയെയും എന്റെ അച്ഛൻ എന്ന് പറയുന്ന കിളവന് പണ്ടേ ചതുർത്തിയാണ്… ആൺമക്കൾ എന്ന് പറയുമ്പോൾ അഭിമാനിക്കുകയാണ് കിളവൻ പണ്ടേ ചെയ്യുക..
ഇവറ്റകളെ എല്ലാം കൊന്നതിനുശേഷം എന്റെ ഈ കൈകൊണ്ട് ആ കിളവനെ കൂടി കൊല്ലണം എങ്കിൽ മാത്രമേ എനിക്ക് സമാധാനം കിട്ടുകയുള്ളൂ..പിന്നെ ഈ കാരണവരുടെ സ്ഥാനത്ത് ഈ കോവിലകത്ത് ഉണ്ടാവുക എന്റെ സുധേട്ടൻ ആയിരിക്കും..
കണ്ണുകൾ വിടർത്തി സന്തോഷത്തോടെ ശ്രീദേവി സുദേവനോട് പറഞ്ഞു..
തൃക്കോട്ടുകോവിലകത്തിന്റെ കാരണവർ അത് ആലോചിച്ചതും സുദേവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി..
എടോ മാർക്കോസേ ഒരൊറ്റ എണ്ണത്തിനെ പോലും വെറുതെ വിടരുത്..പാമ്പ് കൊത്തി ചത്തതാണെന്ന് വരുത്തി തീർക്കണം മനസ്സിലായല്ലോ..
പിറ്റേന്ന് തൃക്കോട്ട് കോവിലകവും നാട്ടുകാരും അറിയേണ്ടത് ഈ വാർത്തയാണ്..
കോവിലകത്തിന്റെ പഴയ പുരാതനമായി കിടക്കുന്ന ആൾ പാർപ്പില്ലാത്ത സ്ഥലത്ത് പാമ്പുകടിയേറ്റ് മരിച്ച നിലയിൽ അവിടത്തെ ഇളംമുറ തമ്പുരാക്കന്മാരെയും തമ്പുരാട്ടികളെയും കണ്ടെത്തിയെന്ന്…
ചിലപ്പോൾ ആ ഷോക്കിൽ കിളവൻ തമ്പുരാൻ അങ്ങ് ചത്തു പോകും.. അധികം വൈകാതെ ഇവറ്റകളുടെ എല്ലാം അച്ഛന്മാരെയും അമ്മമാരെയും ഞാൻ ഇഹലോകത്തേക്ക് അയക്കുന്നതായിരിക്കും…സുദേവൻ രുദ്രനെയും സൂരജിനെയും നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു..
ഈ സമയം കൊണ്ട് തന്നെ മാർക്കോസിന്റെ ഒരു ഗുണ്ടയിൽ ഒരുവൻ വന്ന് മിത്രയുടെ നെറ്റിയിലേക്ക് ഗൺ ചേർത്ത് വെച്ച് നിന്നിരുന്നു.. അതിനോടൊപ്പം തന്നെ അയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു രണ്ടു ഗുണ്ടകൾ രുദ്രനും സൂരജിനും നേർക്ക് ഗൺ എയിം ചെയ്തു നിന്നു..
ഹാ… ഹാ… ഹാ …
തങ്ങളുടെ കൈകൾ കെട്ടിയ കയർ മാർക്കോസിന്റെ സഹായികൾ വന്നഴിച്ചു കൊടുത്തതും വിജയി ഭാവത്തോടെ കല്യാണിയും അശ്വതിയും ബൈബിളും ചേയറിൽ നിന്നും എഴുന്നേറ്റ് രുദ്രനെയും മിത്രയേയും സൂരജിനെയും ഒന്നും നോക്കി..
രുദ്രനെ നോക്കുംതോറും അശ്വതിയുടെ കണ്ണുകളിൽ പകയാളി അവൾ ഓടിവന്ന് മിത്രയെ ആ ഗുണ്ടയിൽ നിന്നും വിടിവിച്ച് ഇരു കവിളിലും ആയി മാറിമാറി അടിച്ചു..
എടി!!!
തീക്കട്ട ജ്വാലിക്കും പോലെയുള്ള രുദ്രന്റെ മുഖം കണ്ടതും അശ്വതി ഒന്ന് പതറിയെങ്കിലും പക്ഷേ നേരത്തെ സൂരജും രുദ്രനും എല്ലാം തന്റെ ഇരു കവിളിലുമായി അടിച്ചത് ഓർമ്മയിൽ വന്നതും അശ്വതി തന്റെ ഉള്ള ശക്തിയെല്ലാം എടുത്ത് മിത്രയുടെ കവിളുകളിൽ മാറിമാറി അടിച്ചു..
അവളുടെ വായിൽ നിന്നും പുറത്തേക്ക് തെറിച്ച് കട്ട ചോര സൂരജിന്റെ ഷർട്ടിലായി വന്നു പതിഞ്ഞത് കണ്ടതും രുദ്രന്റെ മുഖം ദേഷ്യം കൊണ്ട് വിറ പൂണ്ടു..
എടി!!!!!!
അവൻ തന്നെ പിടിച്ചിരുന്ന ഗുണ്ടയുടെ കൈകൾ തട്ടിമാറ്റി അവന്റെ കഴുത്ത് തിരിച്ചുഒടിച്ചുകൊണ്ട് അശ്വതിയുടെ നേർക്ക് ഓടിയടുത്തു..
ഒരു നിമിഷത്തെ രുദ്രന്റെ ആ പ്രവർത്തിയിൽ ശ്രീദേവിയും സുദേവനും വൈഭവും കല്യാണിയും അശ്വതിയും എല്ലാം പകച്ചു നിന്നുപോയി..
ഗുണ്ടകൾ കൂടെ ഉണ്ടല്ലോ എന്ന ഒരൊറ്റ ബലത്തിൽ ആയിരുന്നു അവർ അഹങ്കരിച്ചു കൊണ്ട് രുദ്രന്റെയും സൂരജിന്റെയും മുന്നിൽ നിന്നത് പോലും..
പക്ഷേ കാര്യങ്ങളെല്ലാം കൈവിട്ടു പോകുന്നത് പോലെയാണ് പിന്നീട് അവർക്ക് അവിടെ കണ്ട കാഴ്ചയിൽ നിന്നും മനസ്സിലായത്..
അശ്വതിയുടെ മുടി കുത്തിൽ പ്പിടിച്ച് ചുമരിലേക്ക് അവളുടെ തല ആഞ്ഞടിച്ചു രുദ്രൻ..
നെറ്റി പൊട്ടി ചോരയൊലിച്ച് ഇറങ്ങിയിട്ടും അവന്റെ ദേഷ്യം അടങ്ങുന്നില്ലായിരുന്നു..
ഇതുകണ്ടാ വൈഭവ് ഓടിവന്ന് രുദ്രന്റെ കഴുത്തിലൂടെ തന്റെ കൈകൾ ചേർത്ത് അവനെ ബലമായി അശ്വതിയിൽ നിന്നും വിടുവിക്കുവാൻ ഒരു ശ്രമം നടത്തി നോക്കി..
പിറകിൽ നിൽക്കുന്ന വൈഭവിന്റെ കഴുത്തിലൂടെ കൈകൾ ചേർത്ത് പിടിച്ച് മറുകൈകൊണ്ട് അശ്വതിയെ നിലത്തേക്ക് പിടിച്ച് തള്ളി വൈഭവിനെ ചുമരിലേക്ക് ചേർത്ത് നിർത്തി അവന്റെ നാഭി നോക്കി ഒരൊറ്റ ചവിട്ടായിരുന്നു രുദ്രൻ..
ആാാാാ!!!!
ഒരു അലർച്ചായോടെ പുഴു ഇഴയുന്നതുപോലെ വൈഭവ് നിലത്തേക്ക് ഊർന്നിരുന്നു പോയി എന്നിട്ടും ദേഷ്യം തീരാതെ വൈഭവിനെ പിടിച്ച് എഴുന്നേൽപ്പിച്ച് രുദ്രൻ അവന്റെ ഇരു കവിളുകളും മാറിമാറി അടിച്ചു…
പഴം തുണിക്കെട്ട് പോലെ നിലത്തേക്ക് വീണ വൈഭവിന്റെ നട്ടെല്ല് നോക്കി ഒരു ആഞ്ഞു ചവിട്ടു കൂടി കൊടുത്തതും… ഒരു നേരിയ ശ്വാസം എടുത്തു കൊണ്ട് വൈഭവിന്റെ ബോധം എന്നന്നേക്കുമായി പോയി..
അയ്യോ മോനേ!!!!
അലറി കരഞ്ഞുകൊണ്ട് ശ്രീദേവി വൈഭവവിന്റെ അടുക്കലേക്ക് ഓടുവാൻ ഒരുങ്ങിയതും അതിനെ തടഞ്ഞുകൊണ്ട് രുദ്രൻ അവരെ തന്റെ വലതു കൈകൊണ്ട് പിടിച്ചുവെച്ച് മാർക്കോസിനെ നോക്കിക്കൊണ്ട് പറഞ്ഞു..
മാർക്കോസേ ഞാൻ പറയുന്നതുപോലെ ചെയ്താൽ നിന്റെ ജീവനെങ്കിലും നിനക്ക് തിരിച്ചു കിട്ടും കണ്ടല്ലോ ഇവന്റെ കിടപ്പ് ഇതുപോലെ കിടക്കയിൽ എന്നെന്നേക്കുമായി കിടക്കണ്ടെങ്കിൽ ഞാൻ പറയുന്നത് കേട്ടോ ഇല്ലെങ്കിൽ ചത്തു മലച്ചു ഇവിടെ കിടക്കും ഒരു കുഞ്ഞു പോലും പുറത്ത് അറിയില്ല..
രുദ്രന്റെ തീക്ഷ്ണതേറിയ നോട്ടവും സംസാരം കൂടി കേട്ടതും ഇതുവരെ കാണാത്ത നട്ടെല്ലുള്ള ഒരു ആണൊരുത്തനാണ് തന്റെ മുന്നിൽ നിൽക്കുന്നത് എന്ന് മാർക്കോസിന് മനസ്സിലായി.. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യും എന്ന് തോന്നിയതും മാർക്കോസ് ഉമിനിർ നീ ഇറക്കിക്കൊണ്ട് പറഞ്ഞു
ഞങ്ങളെ ഞങ്ങളെ ഒന്നും ചെയ്യരുത് സർ…
അപ്പോഴേക്കും സൂരജിന്റെ അടി കൊണ്ട് മാർക്കോസ് വല്ലാത്തൊരു അവസ്ഥയിൽ ആയിപ്പോയിരുന്നു സുദേവന്റെ വാക്കും കേട്ട് ഇരുവരെയും കൊല്ലുവാൻ വേണ്ടി ഒരുങ്ങിയ തന്റെ ദുർവിധിയോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..
തുടരും..
