രുദ്രാക്ഷം 31

What!!!!!

രുദ്രന്റെ അലർച്ചയിൽ മിത്ര  ഒന്ന് ഞെട്ടിപ്പോയി..

എങ്കിലും അല്പം ഭയം ഉണ്ടെങ്കിലും അവൾ അവന്റെ മുഖത്തും നോക്കി വിറ പൂണ്ട ശബ്ദത്തോടെ പറഞ്ഞു..

ഞാനവിടെ കിടക്കില്ല എനിക്ക് പേടിയാകുന്നു അവിടെ ആ ജനവാതിലിന്റെ അപ്പുറത്തുനിന്ന് എല്ലാം എന്തൊക്കെയോ ശബ്ദം കേൾക്കുന്നു നിക്ക് പേടിയാ..
ഞാൻ…ഞാൻ ഇവിടെ തറയിൽ ഒരു തുണി വിരിച്ചിട്ട് കിടന്നോളാം പ്ലീസ്..

കണ്ണുകൾ ചുരുക്കി കൊണ്ട് കുഞ്ഞുകുട്ടികളെ പോലെ അവൾ അപേക്ഷ സ്വരത്തിൽ ചോദിച്ചതും അവന് എന്തുകൊണ്ടോ അവളോട് no എന്ന് പറയുവാൻ തോന്നിയില്ല..

എന്തെങ്കിലും ചെയ്തു തുലയ്ക്ക്.. അല്പം ഈർഷ്യതയോടെ അത്രയും പറഞ്ഞു രുദ്രൻ വീണ്ടും കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പുസ്തകം എടുത്ത് വായിക്കുവാൻ തുടങ്ങി..

പക്ഷേ ഇടയ്ക്കിടയ്ക്ക് അവന്റെ കണ്ണുകൾ വാതിലിന്റെ ഭാഗത്തേക്ക് പോകുന്നുണ്ടായിരുന്നു..

രുദ്രൻ നോക്കുമ്പോൾ മിത്ര വലിയൊരു പുതപ്പും എടുത്തുകൊണ്ടുവന്ന് നിലത്ത് വിരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്..

മിത്ര നിലത്ത് കിടക്കേണ്ട ഇത് കിംഗ് സൈസ് ബെഡ് ആണ് ആ മൂലയിലേക്ക് കയറി കിടന്നൊ..

രുദ്രൻ വളരെ സൗമ്യതയിൽ മിത്രയോട് അങ്ങനെ പറഞ്ഞതും മിത്ര ആദ്യമായി രുദ്രനെ കാണുന്ന പോലെ ഒന്ന് നോക്കി..

എന്താടി ഉണ്ടക്കണ്ണി എന്നെ നോക്കി പേടിപ്പിക്കുന്നത് നിനക്കെന്താ മലയാളം പറഞ്ഞ മനസ്സിലാകില്ലേ കയറി കിടക്കെടി അവിടെ…!!!

അവന്റെ അടുത്ത അലർച്ചയിൽ പെണ്ണ് ഞെട്ടിക്കൊണ്ടു ഓടി ആ ബെഡിലേക്ക് ചാടി കയറിക്കൊണ്ട് നേരെ ഒരു മൂലയിൽ ആയി പുതപ്പ് പുതച്ചു ചുരുണ്ടു കൂടി കിടന്നു..

ഹാ പിന്നെ താഴെ  തറയിൽ കിടന്നാലേ നാളത്തേക്ക് നിന്നെ ഞാൻ വല്ല അഗ്നികുണ്ടത്തിന്റെ അടുത്ത് കൊണ്ടുപോയി നിർത്തേണ്ടിവരും. കാരണം നീ മരവിച്ചു ഐസ് ആയി പോകും അതുകൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെ ഒരു പരിഗണന തന്നത് മനസ്സിലായല്ലോ.

മിത്ര തന്നെ ശ്രദ്ധിക്കുന്നില്ലെങ്കിലും താൻ പറയുന്നത് അവൾ കേൾക്കുന്നുണ്ടെന്ന് രുദ്രന്  തോന്നി..

ഹ്മ്മ്മ്മ് പിന്തിരിഞ്ഞു നോക്കാതെ മിത്ര അതിനൊന്നു മൂളി കൊണ്ട് വേഗം കണ്ണുകൾ അടച്ചു കിടന്നു നല്ല യാത്ര ക്ഷീണം ഉള്ളതുകൊണ്ട് തന്നെ അവൾ വൈകാതെ ഉറക്കത്തിലേക്ക് വഴുതി വീണു..

ഹ്മ്മ്മ്മ്… ഹ്മ്മ്മ്മ്…

മിത്ര അടുത്ത കിടക്കുന്നതു കൊണ്ട് തന്നെ രുദ്രനു ശരിക്കും ഉറങ്ങാൻ സാധിക്കുന്നില്ലായിരുന്നു. ആദ്യമായിട്ടാണ് ഒരു പെണ്ണ് തന്റെ കട്ടിലിൽ  കിടക്കുന്നത് അവൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ മിത്ര ചുമരിനോട് മുഖം ചേർത്ത് ആ ഭാഗത്തേക്ക് തിരിഞ്ഞു കിടക്കുന്നതാണ് അവൻ കാണുന്നത്..

മിത്രയേ നോക്കി ഒന്ന് നെടുവീർപ്പിട്ട് കൊണ്ട്  രുദ്രനും മറു സൈഡിലേക്ക് തിരിഞ്ഞു കിടന്ന് ഉറക്കത്തിലേക്ക് വഴുതിവീണു..

രാത്രിയിൽ ആരുടെയോ മുക്കലും മൂളലും കേട്ടാണ് രുദ്രൻ ഉറക്കത്തിൽ നിന്ന് പതിയെ ഞെട്ടി കൊണ്ട് പിന്തിരിഞ്ഞു നോക്കി. നോക്കുമ്പോൾ മിത്രയിൽ നിന്നും ആണ് ആ ശബ്ദം വരുന്നതെന്ന് മനസ്സിലായതും അവൻ ബെഡ്   ലാമ്പ് ഒന്ന് ഓണാക്കി നോക്കി…

രുദ്രൻ നോക്കുമ്പോൾ മിത്ര കിടന്ന് വിറക്കുന്നതാണ് അവൻ കാണുന്നത്…

ബ്ലാങ്കറ്റ് തന്റെ ശരീരത്തിലേക്ക് ചേർത്തുപിടിച്ചുകൊണ്ടാണ് അവൾ കിടക്കുന്നത് പക്ഷേ അപ്പോഴും അവൾ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു…

രുദ്രൻ തന്റെ ശരീരത്തിൽ നിന്നും ബ്ലാങ്കറ്റ് എടുത്തുമാറ്റി മിത്രയുടെ അടുക്കലേക്ക് നീങ്ങി ഇരുന്നുകൊണ്ട്  അവളെ തട്ടി ഉണർത്തുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..

എടോ മിത്ര കണ്ണ് തുറക്ക് കണ്ണ് തുറക്കാൻ അല്ലേ പറഞ്ഞത്..

അവളുടെ കവിളിൽ ആയി കൈകൾ വച്ച രുദ്രൻ തരിച്ചു പോയി  കാരണം മിത്രയുടെ ശരീരമെല്ലാം വല്ലാതെ തണുപ്പോടിയിട്ടുണ്ടായിരുന്നു…

എന്ത് ചെയ്യണമെന്ന് യാതൊരു ഐഡിയയും ഇല്ലായിരുന്നു അവനു…  പെട്ടെന്ന് എന്തോ ഓർത്ത് പോലെ തന്റെ കയ്യിൽ ഉണ്ടായിരുന്ന പുതപ്പും കൂടി എടുത്ത് അവൻ അവളെ പുതപ്പിച്ചു കൊടുത്തു എന്നിട്ടും ആ പാവം പെണ്ണിന്റെ വിറയൽ മാറുന്നില്ലായിരുന്നു…

ഹ്മ്മ്മ്മ്…. ഹ്മ്മ്മ്മ്…

ശേ!!! സ്വയം നെറ്റിയിൽ അടിച്ചു കൊണ്ട് രുദ്രൻ അല്പസമയം മിത്രയേ നോക്കി കൊണ്ട് അവിടെയിരുന്നു….

പിന്നീട് എന്തോ മനസ്സിൽ ഉറപ്പിച്ചത് പോലെ പതിയെ അവളുടെ അടുക്കലേക്ക് നീങ്ങി ഇരുന്നു കൊണ്ട് അവളുടെ ദേഹത്തുനിന്നും ബ്ലാങ്കറ്റ് എല്ലാം എടുത്തുമാറ്റി രുദ്രൻ …

ബ്ലാങ്കറ്റ് ശരീരത്തിൽ നിന്ന് പോയതും മിത്ര കൂടുതൽ വിറയ്ക്കുവാൻ തുടങ്ങി അതിനുമുന്നേ തന്നെ രുദ്രൻ അവളെ എടുത്ത് തന്റെ നെഞ്ചിലേക്കായി  ചേർത്തു കിടത്തിയിരുന്നു…

കൂടാതെ ആ രണ്ട് ബ്ലാങ്കറ്റും എടുത്ത് ഇരുവരെയും നന്നായി മൂടി…

രുദ്രന്റെ ശരീര ഊഷ്മാവ് മിത്രയുടെ ശരീരത്തിലേക്ക് പ്രവേശിച്ചതും മിത്ര ഒന്നും കൂടെ  അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു… ഒപ്പം അവളുടെ മുഖം അവന്റെ കഴുത്തിടുക്കിലേക്ക് ചേർത്തുവക്കുകയും ചെയ്തു ..

അവളുടെ കാലുകൾ അവന്റെ കാൽപാദത്തിന്റെ അടിയിലേക്ക് ചേർത്തുവച്ചതും രുദ്രന്റെ കണ്ണുകൾ മിഴിഞ്ഞുവന്നു…

മിത്രയുടെ മുഖം ഇപ്പോൾ രുദ്രന്റെ കഴുത്തിടുക്കിലാണ് അവിടം മിത്രയുടെ നാസികയിൽ നിന്നും വരുന്ന ചുടുനിശ്വാസം വന്നേൽക്കുമ്പോൾ   രുദ്രന്റെ രക്തത്തെ ചൂടുപിടിപ്പിക്കാൻ ഉളവാക്കുന്നതായിരുന്നു അത് …

എത്രയൊക്കെ ശ്രമിച്ചിട്ടും രുദ്രന്റെ കൈകൾ അവൻ പോലും അറിയാതെ അവളുടെ ഇടുപ്പിനെ വരിഞ്ഞു മുറുക്കി..

കണ്ണുകൾ അടച്ചു കിടക്കുമ്പോഴും രുദ്രന്റെ ശരീരം മറ്റെന്തിനോക്കെയോ കൊതിക്കുന്നതുപോലെ രുദ്രന് തോന്നുന്നുണ്ടായിരുന്നു…

മിത്രയിൽ നിന്നും വമിക്കുന്ന ആ ചെമ്പകപ്പൂവിന്റെ മണം അവന്റെ നാസികയിലേക്ക് തുളച്ചുകയറിയതും  കണ്ണുകൾ അടച്ച് തന്നെ സ്വയം നിയന്ത്രിച്ചുകൊണ്ട്  രുദ്രൻ  കിടന്നു…

എപ്പോഴോ മിത്രയുടെ വിറയിൽ നിൽക്കുന്നതും അവൾ തന്റെ ദേഹത്തേക്ക് ഒന്നും കൂടെ ചേർന്ന് ഇറുകെ പുണർന്നുകൊണ്ട് കിടക്കുന്നതും ഉറക്കത്തിലേക്ക് വഴുതിവീഴുന്ന സമയത്ത് രുദ്രൻ അറിയുന്നുണ്ടായിരുന്നു..

അപ്പോഴും ഒരു പെൺകുട്ടിയുടെ  ജീവൻ രക്ഷിക്കുവാൻ വേണ്ടി താൻ ചെയ്ത ഒരു പ്രവർത്തിയായിട്ടാണ് രുദ്രൻ  ഈ ഒരു കാര്യത്തെ കണ്ടിരുന്നത്… അല്ലെങ്കിൽ അങ്ങനെയാണ് അവൻ അവന്റെ മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിച്ചത്…

പക്ഷേ എത്രയോ നാളുകൾ ശേഷം മിത്ര ഏതൊരു സുരക്ഷിതമായ വലയത്തിൽ കിടന്നുറങ്ങുന്നത് പോലെ ഗാഠമായ നിദ്രയിലേക്ക് വഴുതി വീണു….

രാവിലെ ആദ്യം രുദ്രനാണ് ഉണർന്നത്…

കണ്ണ് തുറക്കുമ്പോൾ അവനിപ്പോൾ ചെരിഞ്ഞാണ് കിടക്കുന്നത്..

നേരെ മുൻപിലേക്ക് നോക്കിയതും കണ്ടു മറുവശത്തേക്ക് ചരിഞ്ഞു കൊണ്ട് ബെഡിൽ കിടക്കുന്ന മിത്രയെ..

താൻ ചെരിഞ്ഞു കിടന്നപ്പോൾ അറിയാതെ തന്നെ അവൾ തന്റെ ദേഹത്തുനിന്നും ഊർന്നു ബെഡിലേക്ക് വീണിട്ടുണ്ടാകാം എന്ന നിഗമനത്തിൽ എത്തി രുദ്രൻ…

രുദ്രൻ തന്റെ ബോഡി എല്ലാം സ്ട്രെച്ച് ചെയ്ത് എഴുന്നേറ്റ് നിന്നുകൊണ്ട് മിത്രയെ ഒന്ന് നോക്കി ..

ഇപ്പോഴും നല്ല ഉറക്കമാണ് പെണ്ണ് ഭാഗ്യം ഇന്നലത്തെ രാത്രിയിലത്തെ പൊസിഷനിൽ ആണ് കിടക്കുന്നതെങ്കിൽ ആകെ നാണം കെട്ടനെ..

അത്രയും സ്വയം മനസ്സിൽ  പറഞ്ഞ് അവൻ തന്റെ തല ഒന്ന് കുടഞ്ഞ്കൊണ്ടു വേഗം പുറത്തേക്ക് ഇറങ്ങിപ്പോയി…

മാതാ മിഷൻ ഹോസ്പിറ്റൽ:

എടാ വർക്കി നീ എന്നാത്തിനാടാ ഈ അതിരാവിലെ തന്നെ എന്നോട് ഈ ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞത്.. സെബാസ്റ്റ്യൻ മാതാ മിഷൻ  ഹോസ്പിറ്റലിന്റെ മുന്നിൽ ആയി നിൽക്കുന്ന വർക്കിയേ നോക്കിക്കൊണ്ട് ചോദിച്ചു…

അതൊക്കെ ഞാൻ പറയാം ഇച്ചായ ഇച്ചായൻ വേഗം അകത്തോട്ട് വാ..

പതിവിൽ നിന്ന് വ്യത്യസ്തമായി വർക്കി അല്പം ഗൗരവത്തോടെ സെബാസ്റ്റ്യനോട് പറഞ്ഞു നേരെ ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറിപ്പോയി…

വർക്കിയുടെ മുഖത്തെ ഗൗരവം നോക്കിക്കൊണ്ട് തന്നെ സെബാസ്റ്റ്യൻ അവന്റെ കൂടെ അകത്തേക്ക് കയറിയതും നേരെ അവർ പോയത് ജനറൽ വാർഡിലേക്ക് ആയിരുന്നു..

എന്താണ് കാര്യം എന്ന് സെബാസ്റ്റിന് മനസ്സിലായില്ലെങ്കിലും വർക്കി നോക്കിയ ഭാഗത്തേക്ക് സെബാസ്റ്റ്യൻ നോക്കിയപ്പോൾ അവിടെ കിടക്കുന്നവന്മാരെ കണ്ട് സെബാസ്റ്റ്യൻ ഒന്ന് ഞെട്ടിപ്പോയി..

ഡോ… ഡൊമിനിക്കെ നീ… സെബാസ്റ്റ്യന്റെ കണ്ണുകൾ മിഴിഞ്ഞുപോയി  ഡൊമിനിക്കിന്റെ അവസ്ഥ കണ്ടു..

ദേഹമാസകലം തുണികൊണ്ടു വലിഞ്ഞു മുറുക്കി കെട്ടിയിട്ടുണ്ട് കാലുകൾ രണ്ടും കയറിട്ട് ഉയർത്തി കെട്ടിയിട്ടുണ്ട്.. തലയിലും ഉണ്ട് വലിയൊരു കെട്ട്..

അല്ല ടോമിനിക്കെ ഇത് എന്നതാ നിങ്ങൾക്ക് എല്ലാവർക്കും പറ്റിയത്..

കൂടെ അടുത്തടുത്തായി   ബെഡിൽ കിടക്കുന്ന എല്ലാ ഗുണ്ടകളെയും നോക്കിക്കൊണ്ട് സെബാസ്റ്റ്യൻ താടിക്ക് കയൂന്നിക്കൊണ്ട് ചോദിച്ചു..

ഒരു നിമിഷം സെബാസ്റ്റ്യനെ കൊല്ലുവാൻ ഉള്ള ദേഷ്യത്തിൽ ഡൊമനിക്കും പിള്ളേരും അയാളെ തന്നെ നോക്കി നിന്നു..

എടൊ ഇച്ചായാ താൻ ഒരാൾ കാരണമാണ് ഇവരെല്ലാവരും ഇങ്ങനെയായി കിടക്കുന്നത് വർക്കി സെബാസ്റ്റ്യന്റെ മുഖത്തുനോക്കി പറഞ്ഞതും അയാൾ ഞെട്ടിക്കൊണ്ടു വര്‍ക്കിയേ നോക്കി കൊണ്ട് ചോദിച്ചു..

ഹേ ഞാനോ!!!

അതെ താൻ തന്നെ.  ഇന്നലെ നമ്മൾ ആ പെണ്ണിനെ  പൊക്കാൻ വേണ്ടി പറഞ്ഞില്ലായിരുന്നോ ഇവന്മാരോട് അവളുടെ കൂടെയുണ്ടായിരുന്നവന്നാണ് ഇവന്മാരുടെ ഈ അവസ്ഥക്ക് കാരണം…

ഇതൊക്കെ നീ എങ്ങനെ അറിഞ്ഞത് സെബാസ്റ്റ്യൻ ഞെട്ടിക്കൊണ്ട് വർക്കിയോട് ചോദിച്ചു..

ആ അറ്റത്ത് കിടക്കുന്നവന്  മാത്രം സംസാരിക്കാം അവനാ എന്നോട് ഇതെല്ലാം പറഞ്ഞത്  ബാക്കിയുള്ള എല്ലാവന്മാരുടെയും തലയും കഴുത്തും കവിളും ഒന്നും അനക്കാൻ പറ്റില്ല…

ഹാ…പിന്നെ ഇച്ചായാ ഞാനേ വീട് പിടിക്കുകയാണ്.. എന്നെ ഇനി ഇതിലേക്ക് പ്രതീക്ഷിക്കേണ്ട.. ഇത്രയും പറഞ്ഞു വർക്കി അയാളെ നോക്കി കൈകൂപ്പി കൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി..

എടാ വർക്കി ഒന്ന് നിൽക്കടാ നിൽക്ക്…. സെബാസ്റ്റ്യൻ വർക്കിയേ വിളിച്ചു എങ്കിലും അവൻ അത് കേൾക്കാത്ത പോലെ വേഗം ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്കിറങ്ങി പോയി..

ഷോ!!! ഇനിയിപ്പോൾ എന്തു ചെയ്യും എന്തായാലും രാകേഷ് സാറിനെ വിളിച്ച് കാര്യങ്ങളെല്ലാം പറയാം..

ഉടഞ്ഞു ഇഞ്ച പരുവമായി കിടക്കുന്ന ടോമിനിക്കിനെയും പിള്ളേരെയും ഒന്നു നോക്കിക്കൊണ്ട് സെബാസ്റ്റ്യൻ ഹോസ്പിറ്റലിൽ നിന്നും പുറത്തേക്കിറങ്ങിപോയി .

രാവിലെ ഉണർന്നപ്പോൾ തൊട്ട് മിത്രയ്ക്ക് വല്ലാത്തൊരു ഉന്മേഷമായിരുന്നു അതിന്റെ കാരണം മാത്രം മനസ്സിലായില്ല..

രുദ്രന്റെ ടീഷർട്ട് അവൾക്ക് വലിപ്പം കൂടുതൽ ആയതുകൊണ്ട് തന്നെ ഇടയ്ക്കിടയ്ക്ക് അത് തെന്നി ഷോൾഡറിൽ നിന്നും  അകന്നു പോകുന്നുണ്ടായിരുന്നു അതിനനുസരിച്ച് അവൾ അത് കയറ്റിയിടുവാനും ശ്രമിക്കുന്നുണ്ട്..

രുദ്രനെ നോക്കിയപ്പോൾ അവിടെയൊന്നും കാണുവാൻ സാധിച്ചില്ല അതുകൊണ്ടുതന്നെ മിത്ര ഓടിപ്പോയി ബാത്റൂമിൽ കയറി ഒന്ന് കുളിച്ച് ഇന്നലെ ഉണങ്ങുവാനിട്ട ദാവണിഎടുത്തുടുത്തു..

രുദ്രൻ ഏകദേശം അരമണിക്കൂർ കഴിഞ്ഞിട്ടാണ് വന്നത് വരുമ്പോള്‍ അവന്റെ കൈയിൽ രാവിലെ മിത്രക്ക് കഴിക്കുവാനുള്ള ഭക്ഷണവും ഉണ്ടായിരുന്നു..

മിത്രയെ ഒന്ന് നോക്കി അവൾക്കുള്ള ഭക്ഷണം മേശയുടെ മേൽ വച്ചുകൊണ്ട് അവൻ അകത്തേക്ക് കയറിപ്പോയി.. പക്ഷേ പിന്നീട് പുറത്തേക്ക് തന്നെ വന്ന് മിത്രയെ നോക്കി കൊണ്ട് അവൻ പറഞ്ഞു..

വേഗം കഴിച്ചോ നമുക്ക് ഇറങ്ങേണ്ട സമയമായി..

ഗൗരവത്തിൽ അവളുടെ മുഖത്ത് നോക്കി അത്രയും പറഞ്ഞു അവൻ വീണ്ടും അകത്തേക്ക് തന്നെ പോയി..

താറിൽ വീണ്ടും വനത്തിലേക്ക് യാത്ര തിരിക്കുമ്പോൾ മിത്ര ചുറ്റുപാടും നോക്കി കാണുകയായിരുന്നു..

ഭയമുണ്ടോ വനത്തിലേക്ക് കയറുവാൻ🔥…

പെട്ടെന്നുള്ള ചോദ്യത്തിൽ മിത്രയൊന്നു ഞെട്ടെങ്കിലും പിന്നെ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു..

ഇല്ല…

അവനോട് അങ്ങനെ പറഞ്ഞെങ്കിലും മിത്രയ്ക്ക് നന്നായി ഭയം ഉണ്ടായിരുന്നു എങ്കിലും രുദ്രൻ കൂടെയുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു അവളിൽ മുന്നിട്ടു നിന്നത്..

അവരുടെ താർ വന്നുനിന്നത് ഒരു ആദിവാസി ഊരിന്റെ മുന്നിലായിരുന്നു..

രണ്ട് പേരും ഇറങ്ങിയതും കണ്ടു തങ്ങളെ തന്നെ കാത്തുനിൽക്കുന്ന മൂപ്പനെയും കൂട്ടരെയും..

രുദ്രനെ കണ്ടതും മൂപ്പൻ കൈകൂപ്പി അവനെ വണങ്ങി..

തമ്പ്രാ നേരം വൈകിയോ?

ഹാ…അല്പം നേരം വൈകി പോയി മൂപ്പാ….എന്നാൽ വൈകികണ്ട നമുക്ക് കാട് കയറാം അല്ലേ.. രുദ്രൻ തന്റെ മുന്നിലായി കാണുന്ന ആ നിബിഡ വനത്തിലേക്ക് നോക്കിക്കൊണ്ട് മൂപ്പനോട് ചോദിച്ചു..

ഉവ്വ്‌ തമ്പ്രാ അതിനു മുന്നേ ഞങ്ങളുടെ കുല സ്വാമിയെ  ഒന്ന് പ്രാർത്ഥിച്ചിട്ട് വണങ്ങി വേണം ഈ കാട് കയറുവാൻ…

അതിനെന്താ മുപ്പ ആവാലോ അത്രയും പറഞ്ഞും മിത്രയേ ഒന്ന് നോക്കി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ രുദ്രനും മിത്രയും അവരുടെ കുലദൈവമായ കാളിയമ്മയുടെ മുന്നിൽ വന്നു നിന്ന് തൊഴുത് കൈകൾ കൂപ്പി പ്രാർത്ഥിച്ചു..

തമ്പ്രാ ഇവർ നിങ്ങളുടെ കൂടെ വഴികാട്ടിയായി വരുന്നതായിരിക്കും.. ഒന്നും കൊണ്ടും ഭയപ്പെടേണ്ട ദേവി നിങ്ങൾക്ക് തുണയായി എപ്പോഴും കൂടെയുണ്ടാകും.. എങ്കിലും ശ്രദ്ധിക്കണം, വനമാണ്  വന്യമൃഗങ്ങൾ കൂടുതലുള്ള ഇടമാണ്.. ഇവർ പറയുന്ന വഴിയിലൂടെ മാത്രമേ അവിടെക്ക്‌ പോകുവാൻ പാടുള്ളൂ..ഒരു മുന്നറിയിപ്പു പോലെ മൂപ്പൻ രുദ്രനോട്  പറഞ്ഞു ..

മൂപ്പൻ   കൈ ചൂണ്ടിയ  ഭാഗത്തേക്ക് രുദ്രൻ നോക്കിയപ്പോൾ കണ്ടു തങൾക്കായി മൂപ്പൻ നിയോഗിച്ച നാല് ആദിവാസി യുവാക്കളെ അവരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് രുദ്രൻ  നടന്നതും അവർക്ക് മുന്നേയായി അവരും നടന്നു നീങ്ങിയിരുന്നു..

കാടിന്റെ അകത്തേക്ക് കയറുമ്പോൾ തന്നെ മിത്രയ്ക്ക് മനസ്സിലായി വെളിച്ചം കുറഞ്ഞു വരുന്നുണ്ടെന്ന്..

മുകളിലേക്ക് നോക്കി കാടിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് മിത്ര നടന്നതും പെട്ടതാണ് ഒരു വള്ളിയിൽ തട്ടി അവൾ മലർന്നടിച്ചു വീഴുവാൻ പോയത്..

അതിനു മുന്നേ രുദ്രന്റെ കൈ  അവളുടെ നഗ്നമായ ഇടുപ്പിലേക്ക് ചേർന്നിരുന്നു..

സൂക്ഷിച്ച്..

രുദ്രൻ മിത്രയുടെ മുഖത്തുനോക്കി പറഞ്ഞപ്പോൾ മിത്ര അതിനൊന്ന് തലയാട്ടിക്കൊണ്ട് വീണ്ടും നടക്കുവാൻ ഒരുങ്ങിയതും രുദ്രൻ വേഗം അവരുടെ വലത് കയ്യിൽ തന്റെ ഇടതു കൈ ചേർത്ത് പിടിച്ചു..

ഒരു നിമിഷം മിത്ര രുദ്രൻ പിടിച്ച് തന്റെ കയ്യിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കി…

എവിടെ അവൻ അതൊന്നും ശ്രദ്ധിക്കാതെ മുൻപോട്ടേക്ക് നടക്കുകയാണ് പിന്നെ  മിത്രയും അതൊന്നും അത്ര കാര്യമാക്കിയില്ല..

പെട്ടന്നാണ് കാട്ടാനയുടെ അലർച്ച എവിടെനിന്നോ കേട്ടത്..

കാട്ടാനയുടെ അലർച്ചയുടെ ശബ്ദം  താങൾ നൽകുന്ന ഭാഗത്തേക്കാണ് അടുത്തടുത്ത് വരുന്നതെന്ന് കണ്ടതും മിത്ര പേടിച്ചു അറിയാതെ രുദ്രനെ കെട്ടിപ്പുണർന്നുകൊണ്ട് നിന്ന് പോയി അപ്പോഴും രുദ്രന്റെ മുഖത്ത് യാതൊരു ഭാവ വ്യത്യാസവും ഇല്ലായിരുന്നു…

തുടരും

 

Leave a Reply

You cannot copy content of this page