*പ്രണയാസുരം 39*
ഡെവി ആദത്തെ നോക്കുമ്പോൾ ആദം ഡെവിയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ കണ്ണുകൾ ചിമ്മി…
ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി തന്റെ ശരീരം ഒന്ന് സ്ട്രെച്ച് ചെയ്തതും അപ്പോഴും മുന്നിൽ നിൽക്കുന്ന മഹേഷും കാർത്തിക്കും അവനെ ഒരു പുച്ഛിച്ചിരിയാൽ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
ഇന്ന് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും ഡെവി മനസാൽ പറഞ്ഞുകൊണ്ട് അവനും പതിയെ പുറത്തേക്കിറങ്ങി നിന്നു..
ഡെവിയെ കണ്ടതും മഹേഷ് തന്റെ ഇടതു കയ്യിലേക്ക് ഒന്ന് നോക്കി.. മഹേഷിന്റെ ചുവന്ന മുഖത്തോടെയുള്ള നോട്ടം കണ്ടതും ഡെവി അവനെ ഒന്ന് പുച്ഛിച്ചു..
ചെമ്പകശ്ശേരി തറവാട്ടിലെ ഇളമുറ തമ്പുരാക്കന്മാർ എന്താണീ കാണിക്കുന്നത് നടുറോഡിൽ വണ്ടി ഇട്ട് കൊണ്ടാണോടാ നിന്റെ അഭ്യാസം വണ്ടിയെടുത്ത് മാറ്റ് മഹേഷേ ഡെവി തന്റെ കൈകൾ നെഞ്ചിൽ പിണച്ചു വച്ചുകൊണ്ട് മഹേഷിനോട് നോക്കി പറഞ്ഞു…
ഹാ ഒന്ന് അടങ്ങ് ഡെവി,. എടാ കാർത്തി നീ കണ്ടിട്ടില്ലല്ലോ കുരിശിങ്കലിലെ ആദത്തിന്റെ ട്വിൻ ബ്രദർ ദോ അവനാണ് ശരിക്കും നോക്കി വെച്ചോ…
കാർത്തിക് ഡെവിയെ ഒന്നും അടിമുതൽ മുടി വരെ ഒന്നു നോക്കി…
കാർത്തിക്കിന്റെ നോട്ടം കണ്ടതും ഡെവി പതിയെ പുഞ്ചിരിച്ചുകൊണ്ട് തല ഒന്ന് ആട്ടി…
അല്ല മഹേഷേ നീ ഹോസ്പിറ്റലിൽ ആയിരുന്നു എന്ന് അറിഞ്ഞല്ലോ എന്നതാ പറ്റിയത് എന്തായാലും എല്ലാം ഭേദമായല്ലോ നിന്റെ ശരീരം കണ്ടാൽ തന്നെ അറിയാം കൊഴുത്തു തടിച്ചു ഒരു ശീമപന്നിയെ പോലെ ഒരു സുന്ദരകുട്ടപ്പൻ ആയിട്ടുണ്ട് അല്ലേടാ ആദം … ഡെവിയുടെ വർത്തമാനം കേട്ടപ്പോൾ ആദം അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി …
ഡാ ഡാ വേണ്ട പറഞ്ഞു പറഞ്ഞു നീ ഇത് എങ്ങോട്ടേക്ക വെച്ചുപിടിക്കുന്നത്.. എന്തായാലും നിന്നെ ഞാൻ അങ്ങ് വെറുതെ വിടുമെന്ന് കരുതണ്ടടാ നിനക്കായിട്ട് ഞാനൊരു പ്രത്യേകം സമ്മാനം മാറ്റി വച്ചിട്ടുണ്ട്…
പോത്തുകളെ പോലെ അമറാതെ വണ്ടിയെടുത്ത് മാറ്റാടാ കോപ്പേ… ഡെവി ഒരു അടി മുന്നോട്ടു നിന്നുകൊണ്ട് മഹേഷിനോട് പറഞ്ഞു… അപ്പോൾ തന്നെ കാർത്തിക്ക് വന്ന് ഡേവിഡിന്റെ മുന്നിലായി വന്നുനിന്നു…
നോക്ക് കാർത്തിക് നീ ഈ കഥയിലില്ലാത്തവനാണ്.. വെറുതെ ഇടയിൽ കയറി പണി വാങ്ങാൻ നിൽക്കണ്ട… ഡെവി അല്പം ഗൗരവത്തോടെ കാർത്തിയോട് പറഞ്ഞു..
ആര് ആർക്ക് പണി കൊടുക്കും എന്ന് കാണാം ഡെവി…
അല്ല നിന്റെ ആദത്തിന് ഇത് എന്ത് പറ്റി ഞങ്ങളുടെ കയ്യിൽ നിന്നും ഒരു കുത്ത് കിട്ടിയപ്പോഴത്തേക്കും നിന്റെ ആദത്തിന്റെ നാവും പോയോ… അത്രയ്ക്കൊന്നും ഈ മഹേഷിനെ ഭയപ്പെടേണ്ട എന്ന് പറഞ്ഞേക്ക് നിന്റെ ആദത്തിനോട് അതും പറഞ്ഞ് മഹേഷ് തന്റെ കാറിന്റെ ബോണറ്റിന്റെ മേൽ ചാടി കയറിയിരുന്നു..
ഹാ… ഹാ… ഹാ…
പെട്ടെന്നാണ് അവിടെ ആദത്തിന്റെ പൊട്ടിച്ചിരി കേട്ടത് അത് കണ്ടതും ഡെവിയും അവനെ നോക്കി നിന്നു…
എടാ മഹേഷേ നീ എന്നതാ കരുതിയത് നിന്റെ സഹോദരി എന്ന് പറയുന്ന ആ ധൂമകേതവും നീയും കൂടി എന്നെ ഒന്ന് കുത്തി എന്നുള്ളത് ശരിയാണ് പക്ഷേ അതൊന്നും ഈ ആദത്തിന്റെ രോമത്തിൽ പോലും തട്ടിയിട്ടില്ല… ഞാനേ കുരിശിങ്കിൽ ആദം ആണ്.. അപ്പോൾ പിന്നെ നീ കരുതും എന്തുകൊണ്ടാണ് നിന്നെയും മറ്റവളെയും ഞാൻ ഒന്നും ചെയ്യാതിരുന്നത് എന്ന്..
സത്യത്തിൽ ഞാൻ ഒന്ന് ശരിക്കും ഒന്ന് തുനിഞ്ഞിറങ്ങി പുറപ്പെട്ടാൽ ചെമ്പകശ്ശേരി തറവാടിന്റെ അടിത്തറ വരെ ഇളക്കിയിരിക്കും ഈ ആദം… പക്ഷേ ഞാൻ അത് ചെയ്യാഞ്ഞത് എന്റെ പിള്ളേരും ദോ ഇവനും കൂടി നിന്റെ മേൽ ഒന്ന് കയറി ഇറങ്ങി കാര്യമെല്ലാം ഞാൻ അറിഞ്ഞു. അപ്പോൾ പിന്നെ നിന്നെ ഞാൻ ഒന്ന് വിട്ടു വെച്ചതാണ് നീ എന്തായാലും എഴുന്നേറ്റ് നടന്നതല്ലേ ഉള്ളൂ..സമയം ഇനിയും കിടക്കുകയല്ലേ… ആദത്തിന്റെ പരിഹാസ ചിരിയോടെയുള്ള സംസാരം കേട്ടതും മഹേഷിന് മുഖം ആകെ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ടായിരുന്നു..
ഡാാാാാ!!!! അവൻ കാറിന്റെ ബോണറ്റിൽ നിന്നും ചാടി ഇറങ്ങി ആദത്തിന്റെ നേർക്ക് ഓടിയെടുത്തതും
…..
ആദത്തിന്റെ കയ്യിൽ നിന്ന് കിട്ടിയ ചവിട്ടിൽ മഹേഷ് കാറിന്റെ ബോണറ്റിൽ ഇടിച്ച് തെറിച്ചുനിലത്തെക്കിരുന്നു പോയി…
ആാാാാ തന്റെ നട്ടെല്ലിലൂടെ എന്തോ ഒന്ന് പാഞ്ഞ് കയറിയത് പോലെ തോന്നി അവന് . ഇരുന്നിടത്തുനിന്ന് അനങ്ങാൻ പോലും മഹേഷിന് സാധിക്കുന്നില്ലായിരുന്നു..
അയ്യോ ഏട്ടാ എടാ നീ എന്റെ ഏട്ടനെ കാർത്തിക്ക് ആദത്തിന്റെ അടുത്തേക്ക് വരുവാൻ ഒരുങ്ങിയതും ഡെവി അവന്റെ ഇടയിൽ കയറി നിന്ന് കൊണ്ട് അവനോട് പറഞ്ഞു..
അടങ്ങ് ചള്ള് ചെക്കാ… നിന്റെ ഏട്ടൻ ചോദിച്ചു എന്റെ ആദം കൈനിറയെ കൊടുത്തു.. ഞങ്ങളെല്ലാവരും പട്ടിയെ തല്ലുന്ന പോലെ തല്ലിയതാണ് നിന്റെ ആ ക******മോനെ. ഒന്ന് എഴുന്നേറ്റ് നിൽക്കാം എന്ന് കണ്ടതും അവൻ വീണ്ടും വരുന്നു ഇരന്നു വാങ്ങാൻ വേണ്ടി …
ഏതായാലും വന്നതല്ലേ അതുകൊണ്ട് തന്നെ വിശാലമനസ്കനായ ഞങ്ങളുടെ ആദം അവന് കൈനിറയെ കൊടുക്കുകയും ചെയ്തു…
ഇപ്പോൾ നീ അവന്റെ അടുക്കലേക്ക് പോയാൽ നിന്റെ എല്ലുപൊടി പോലും പിന്നെ എന്റെ ആദം ബാക്കി വയ്ക്കില്ല.. ഇപ്പോൾ നീ നിന്റെ ഏട്ടനെയും കൊണ്ട് ഇവിടുന്ന് പോയിക്കോ ഇല്ലെങ്കിൽ രണ്ടിനെയും ആറടി മണൽ അവനടക്കും.. ഡെവി കാർത്തിക്കിനെ നോക്കി ഒരു വാണിംഗ് നൽകിക്കൊണ്ട് പറഞ്ഞു..
കാർത്തിക് ഓടി വന്ന് മഹേഷിനെ താങ്ങി എഴുന്നേൽപ്പിച്ചു…
ആാാാ വേദന കൊണ്ട് മഹേഷിന്റെ കണ്ണുകൾ ചുവന്നിട്ടുണ്ടായിരുന്നു..
ഡാ ആദം ഓർത്തു വച്ചോ നിന്റെ അടിവേര് തകർക്കുവാനുള്ള സമയം അടുത്ത് തുടങ്ങി.. നിന്നെ ഞാൻ വെറുതെ വിടുമെന്ന് കരുതേണ്ട ഈ മഹേഷിന്റെ കൊക്കിന് ജീവനുള്ളിടത്തോളം കാലം നിന്നെ സുഖമായി ജീവിപ്പിക്കില്ലടാ ഈ മഹേഷ്…
ഒന്ന് പോടാ
ആദ്യം നിയൊന്ന് എഴുന്നേറ്റു നിൽക്ക് എന്നിട്ട് എന്നോട് നേർക്ക് നേർ നിന്ന് മുട്ടാൻ വാ
അത്രയും പറഞ്ഞു ആദം ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയപ്പോൾ ഡെവി അവരെ നോക്കി കാറിൽ കയറിയിരുന്നു..
രണ്ടുപേരെയും നോക്കി ആദം കാർ സ്റ്റാർട്ട് ചെയ്തതും കാർത്തിക് ഒരു നിമിഷം ഭയന്നു പോയി…
കാർത്തിക്കിന് ഒന്ന് ചിന്തിക്കുവാൻ സമയം കൊടുക്കുന്നതിനു മുന്നേ ആദം മഹേഷിന്റെ ഓഡി കാർ ഒരു വഷത്തേക്ക് തെറിപ്പിച്ചിട്ട് ഓടിച്ചു പോയി…
ഡാാാാാ!!!! ഇത് കണ്ട കാർത്തിക്ക് അവനെ നോക്കി അലറിയെങ്കിലും ആദത്തിന്റെയും കാർ അപ്പോഴേക്കും ആ പരിസരം തന്നെ പിന്നിട്ടു കഴിഞ്ഞിരുന്നു…
ചെ!!!!
ഏട്ടാ ഒന്നുമില്ല ഏട്ടാ നമുക്കിപ്പോൾ തന്നെ ഹോസ്പിറ്റലിലേക്ക് പോകാം… കാർത്തിക ഫോണെടുത്ത് ആരെയോ അപ്പോഴത്തേക്കും വിളിച്ചിരുന്നു..
പാർവതി ഇതെവിടുത്തെ സീനിയേഴ്സ് ആണ്.. അത്ര വലിയ കുഴപ്പക്കാർ ഒന്നുമല്ല എന്തായാലും നീ വാ …
ഹായ് ചേട്ടാ ഗുഡ് മോർണിംഗ് എന്തിനാ ഞങ്ങളെ വിളിപ്പിച്ചത്…
ഇതേതാ പുതിയ പെണ്ണ് ന്യൂ അഡ്മിഷൻ ആണോ..
അതേ ചേട്ടാ ന്യൂ അഡ്മിഷൻ ആണ് അവരെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു ആനി ..
ഞങ്ങൾ നിന്നോട് അല്ല ചോദിച്ചത് ഇവളോടാ… എന്താടി നി ഊമയാണോ ഞങ്ങൾ ചോദിച്ചതിനുള്ള മറുപടി പറയെടീ..
അവന്റെ അലർച്ചയിൽ പാർവതി ഒന്നും ഭയന്നെങ്കിലും അവൾ വിക്കി കൊണ്ട് പറഞ്ഞു.. അതേ ചേട്ടാ ന്യൂ അഡ്മിഷൻ ആണ്..
എന്താ പേര്
പാർവതി..
ഹ്മ്മ്മ്…
ഈ സമയമെല്ലാം ഒരുവന്റെ കണ്ണുകൾ പാർവതിയുടെ നിഷ്കളങ്കമായ മുഖത്ത് ആയിരുന്നു….
ആ മതിയെടാ ദീപു വിട്ടേക്ക് രണ്ടെണ്ണത്തിനെയും… ഫോണിൽ നോക്കിയിരിക്കുകയാണെങ്കിലും അവിടെ നടക്കുന്ന കാര്യങ്ങളെല്ലാം ശ്രദ്ധിച്ചുകൊണ്ട് തന്നെ സാം അവരോടായി പറഞ്ഞു…
ഹ്മ്മ്മ്മ് സാം പറഞ്ഞതുകൊണ്ട് മാത്രമാണ് നിങ്ങളെ പോകുവാൻ അനുവദിക്കുന്നത് എപ്പോൾ വിളിച്ചാലും വന്നോളണം മനസ്സിലായല്ലോ.. അവരെ നോക്കി കണ്ണുരുട്ടിയതും രണ്ടുപേരും പേടിച്ചുകൊണ്ട് തലയാട്ടി..
ഹ്മ്മ്മ് പൊക്കോ..
അവൻ പോകുവാൻ സമ്മതം നൽകിയതും ആനി പാർവതിയുടെ കയ്യിൽ പിടിച്ചു വേഗത്തിൽ നടന്നു…
ഈ സമയം പാർവതി വെറുതെ ഒന്ന് പിന്തിരിഞ്ഞു നോക്കിയതും സാം ആ നിമിഷം തന്നെ പാർവതിയെ നോക്കിയതും ഒരേ സമയമായിരുന്നു..
താൻ നോക്കിയത് സാം കണ്ടു എന്ന് കണ്ടതും വേഗം പിരിഞ്ഞ് ആനിയുടെ കൈകൾ പിടിച്ചു പാർവതി ക്ലാസിലേക്ക് ഓടി കയറി…
ഈ സമയം ഗൗരവക്കാരനായ സാമിന്റെ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിടർന്നു..
ഇതാണ് സാംസൺ തരകൻ മിനിസ്റ്റർ തരകൻ തോമസിനെ മകൻ… കോളേജിലെ ഹീറോയും ചെയർമാൻ ഒക്കെയാണ് ആൾ… കലിപ്പൻ ആയതുകൊണ്ട് തന്നെ പെൺകുട്ടികൾ ആരും അവനോട് സംസാരിക്കുവാൻ കൂടി പോകാറില്ല എങ്കിലും ദൂരെ നിന്ന് അവനെ കണ്ട് ആത്മനിർവതി അടയുകയാണ് എല്ലാവരുടെയും പ്രധാനപ്പെട്ട ജോലി…
അവന്റെ ഗ്യാങ്ങിൽ അവനടക്കം 5 പേരാണുള്ളത്.. ദീപു,അലൻ,അലക്സ് റോസ്.. റോസ് എന്ന് പറയുന്നവൾ സാമിന്റെ ബന്ധു കൂടിയാണ്…
കോളേജ് വിട്ടതും ആനിനോടും ബാക്കിയുള്ളവരോടും യാത്ര പറഞ്ഞു പാർവതി നേരെ ടീനയുടെ കാറിന്റെ അടുക്കലേക്ക് ചെന്നുനിന്നു… പാർവതി വന്നപ്പോഴേക്കും ടീനയും വന്നിരുന്നു പിന്നീട് ഓരോന്ന് സംസാരിച്ചുകൊണ്ട് തന്നെ രണ്ടുപേരും കാർ എടുത്ത് കുരിശിങ്കലിലേക്ക് യാത്രയായി….
പാർവതി നമുക്കിന്ന് തറവാട്ടിലേക്ക് പോകാതെ നേരെ ഇച്ചായന്മാർ ഉള്ള ഓഫീസിലേക്ക് വിട്ടാലോ..
അയ്യോ ചേച്ചി അതെന്തിനാ പാർവതി ഒരു ഞെട്ടലോടെ ടീനയെ നോക്കിക്കൊണ്ട് ചോദിച്ചു..
ഹോ ഈ പെണ്ണ്, നീ ഇതുവരെ അവരുടെ ഓഫീസ് കണ്ടിട്ടില്ലല്ലോ ഞാനും കണ്ടിട്ടില്ല നമുക്ക് ഇന്ന് ഒന്ന് പോവാടീ പെണ്ണേ…
അത് അത് വേണോ ചേച്ചി.. പാർവതി ഒരു പേടിയോടെ ടീനയോടായി ചോദിച്ചു..
ദേ നോക്ക് പെണ്ണേ നമ്മൾ പോകുന്നത് നമ്മുടെ സ്വന്തം ഓഫീസിലേക്ക്ആണ് അല്ലാതെ കണ്ടവന്മാരുടെ ഓഫീസിലേക്ക് അല്ല നീ ഇങ്ങനെ എല്ലാത്തിനും ഇങ്ങനെ ഭയന്നാൽ എങ്ങനെയാണ്.. ടീന അവളെ നോക്കി ഒന്ന് കണ്ണ് കൂർപ്പിച്ചുകൊണ്ട് നേരെ കാർ കുരിശിങ്കലിന്റെ മെയിൻ ബ്രാഞ്ചിലേക്ക് വിട്ടു..
അവിടെയെത്തിയതും ആലിസമ്മയെ വിളിച്ചു കാര്യം പറയുവാനും മറന്നില്ല ടീന മറന്നില്ല..
പാർവതിയുടെ കയ്യും പിടിച്ച് ടീന നേരെ റിസപ്ഷനിലേക്കാണ് ചെന്നത് …
എക്സ്ക്യൂസ് മി..
Yes മേടം….
ഞങ്ങൾക്ക് ഡേവിഡ് കുരിശിങ്കലിനെയും ആദം കുരിശിങ്കലിനെയും കാണണമായിരുന്നു…
മേടം അപ്പോയിൻമെന്റ് ഉണ്ടോ.. റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി പുഞ്ചിരിച്ചുകൊണ്ട് ടീനയോട് ചോദിച്ചു..
അപ്പോയിൻമെന്റ് ഒന്നുമില്ല അദ്ദേഹത്തെ വിളിച്ചിട്ട് ടീന വന്നിട്ടുണ്ട് എന്ന് പറയു…
ഈ സമയമാണ് പുട്ടിയടിച്ച രണ്ട് പെൺകുട്ടികൾ പുറത്തേക്കിറങ്ങി വന്നത്..വളരെ മോഡേൺ ആയിട്ടുള്ള എക്സിക്യൂട്ടിൽ വരുന്ന പെൺകുട്ടികളെ ടീനയും പാർവതിയും മാറിമാറി നോക്കി..
ശരണ്യ ആരാണ് ഇവർ… അതിലെ ആദ്യത്തെ പുട്ടിയടിച്ചവൾ ശരണ്യയെ നോക്കി ധാർഷ്ട്യത്തോടെ ചോദിച്ചു..
അത് പിന്നെ അലീന മാഡം ഡേവിഡ് സാറിനെയും ആദം സാറിനെയും കാണുവാൻ വേണ്ടി വന്നതാണ്…
ഹോ അലീന ടീനേയും പാർവതിയെയും ഒന്ന് നോക്കി.. കണ്ടാൽ തന്നെ അറിയാം പഴഞ്ചൻ ടീമാണെന്ന് അവൾ സ്വയം മനസ്സിൽ പറഞ്ഞു..
ഹ്മ്മ്മ്മ് എന്ത് വേണം
ഡേവിഡിനെയും ആദത്തിനെയും കാണുവാൻ വേണ്ടി വന്നതാണ് ടീന ആലീനയോട് പറഞ്ഞു…
ഡേവിഡ് എന്നാണോ വിളിക്കുന്നത് കോൾ ഹിം ഡേവിഡ് സാർ.. പിന്നെ അദ്ദേഹത്തെ കാണണമെങ്കിൽ അപ്പോയിൻമെന്റ് എടുക്കണം…
അലീനയുടെ സംസാരം ഒട്ടും ഇഷ്ടപ്പെടുന്നില്ലായിരുന്നു ടീനക്ക് അതുകൊണ്ടുതന്നെ ടീന പറഞ്ഞു..ഡേവിഡിന് മാത്രമല്ല ആദത്തെയും കാണണം..
What എന്താ വിളിച്ചത് ആദമെന്നോ മറ്റൊരു പുട്ടി മുന്നോട്ടുനിന്നുകൊണ്ട് ചോദിച്ചു..
ഇതേതാ മരഭൂതം എന്ന ലുക്കിൽ ടീന അവളെയും നോക്കുന്നുണ്ടായിരുന്നു…
ജാക്വിലിൻ വേണ്ട ഇങ്ങനത്തെ ലോ ക്ലാസ് ആൾക്കാരോട് ഒന്നും സംസാരിക്കാൻ പോലും നിൽക്കാത്തതാണ് നല്ലത്…
എന്തായാലും അപ്പോയിൻമെന്റ് ഒന്നും എടുക്കാതെ വന്നതല്ലേ ഞങ്ങൾ സാറിനോട് ചോദിക്കാം നിങ്ങളെ അകത്തേക്ക് കയറ്റി വിടണമോ വേണ്ടയോ എന്ന്.. ഞങ്ങളൊക്കെ ഡേവിഡ് സാറിന്റെയും ആദം സാറിനെയും PA ആണ്.. അഹങ്കാരത്തോടെ ടീന അലീനയെ നോക്കിക്കൊണ്ട് പറഞ്ഞു..
PA അല്ലേ അല്ലാതെ ഭാര്യ ഒന്നുമല്ലല്ലോ😏ടീനയും അവരെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു..
അങ്ങനെ പുച്ഛിക്കുകയൊന്നും വേണ്ട ഭാവിയിൽ ഭാര്യമാർ ആകുവാനും ചാൻസ് ഉണ്ട്… രണ്ടുപേരും അഹങ്കാരത്തോടെ പറയുന്നത് കേട്ട് ടീന അവളുമാരെ ഒന്ന് അന്താളിച്ചു നോക്കി.
ഞങ്ങൾക്ക് ഞങ്ങളുടെ സാറന്മാരെ ശരിക്കും അറിയാം മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കാതെ ഒന്നും അവർ ആരെയും അകത്ത് കയറ്റുക കൂടെയില്ല വെറുതെ നാണം കെടാൻ നിൽക്കാതെ മക്കൾ വീട്ടിലേക്ക് പോകുവാൻ നോക്ക്..അലീന അല്പം അഹങ്കാരത്തോടെ ടീനയോടായി പറഞ്ഞു…
പക്ഷേ ടീന അവരെ മൈൻഡ് ചെയ്യാതെ ശരണ്യയോട് പറഞ്ഞു ഇയാൾക്ക് കിട്ടിയോ ഡേവിഡിന് ലൈനിൽ..
Yes മേടം സെവൻസ് ഫ്ലോറിലാണ് സാറന്മാരുടെ ക്യാബിൻ …
താങ്ക്യൂ..
Your welcome…
ടീന ജാക്കിലിനെയും അലീനയെയും ഒന്ന് പുച്ഛിച്ചുകൊണ്ട് പാർവതിയുടെ കൈയും പിടിച്ച് ലിഫ്റ്റിന്റെ ഭാഗത്തേക്ക് നടന്നു നീങ്ങി..
സത്യത്തിൽ അലീനയും ജാക്കിലിനും ഞെട്ടിപ്പോയി… മുൻകൂട്ടി അപ്പോയിൻമെന്റ് എടുക്കാതെ രണ്ടുപേരും ആരെയും അകത്തേക്ക് കയറ്റി വിടാത്തതാണ്…
അഹങ്കാരികൾ സാറിനോട് ഇത്രയും മാത്രം അടുപ്പം കാണിക്കാൻ ഇവളുമാര് ആരാണാവോ…
നമുക്കൊന്നു പോയി നോക്കാം… ജാക്വിലിൻ അലീനയുടെ പറഞ്ഞു
രണ്ടുപേരും നടന്ന അകലുന്നത് കണ്ട് ശരണ്യ ഒരു മുഷിച്ചിലൂടെ അപ്പോഴും അവരെ നോക്കിയിരിക്കുന്നുണ്ടായിരുന്നു..
വല്ലാത്ത ജന്മങ്ങൾ ഈ സ്ഥാപനം അവരുടേതാണെന്നാണ് വിചാരം ഹും….
തുടരും
റിവ്യൂ റേറ്റിംഗ് സ്റ്റിക്കർ തരണേ…
റിവ്യൂ കുറവാണെങ്കിൽ സ്റ്റോറി ഞാൻ ഇനി ഒന്നരാടം ആകും…
