ജ്യൂസി ചിക്കൻ ഷവർമ്മ. റെസ്റ്റോറെന്റുകളിലെ അതെ ടേസ്റ്റിൽ.

ഷവർമ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരുക്കുമല്ലേ. ചിക്കെൻ വെച്ച് തയ്യാറാക്കുന്നത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയായ ചിക്കൻ ഷവർമ എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമാണ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ജ്യൂസി ചിക്കെൻ ഷവർമ എങ്ങനെ തയ്യാറാക്കാം എന്നതാണ്. ആദ്യം ഫ്രഷായിട്ടുള്ള ചിക്കെൻ ബ്രെസ്റ് നല്ല പോലെ കഴുകി ഒന്ന് വരഞ്ഞെടുക്കുക. ഇനി ചിക്കന് വേണ്ടീട്ടുള്ള മസാല തയ്യാറാക്കി എടുക്കാം. അതിനായി വേറൊരു ബൗളിലേക്ക് രണ്ടു ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ പാപ്രിക്കാ പൗഡർ, ശേഷം അര റ്റീസ്പൂണോളം ഇഞ്ചി വളരെ നൈസായിട്ട് അരിഞ്ഞെടുത്തതാണ്.

എന്നിട്ട് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി വളരെ ചെറുതായിട്ട് ഗ്രേറ്റ് ചെയ്ത് എടുത്തത്. ഇനി എല്ലാ മസാലയുടെയും ഓരോ നുള്ള് വീതം ചേർത്ത് കൊടുക്കുക. അല്ലെങ്കിൽ ആൾ സ്‌പൈസസ് എന്ന് പേരിൽ ഒരു മസാല വാങ്ങാൻ കിട്ടും അത് ഇട്ടുകൊടുത്താലും മതിയാകും. ഇനി ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ,ഒരു നുള്ള് മഞ്ഞൾപ്പൊടി, അര ടേബിൾ സ്പൂണോളം ഉപ്പ്, ഒരു ടേബിൾ സ്പൂണോളം ലെമൺ ജ്യൂസ്. ഇനി ഈ മസാല എല്ലാം കൂടി തൈരുമായി നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഈ മസാല ചിക്കെനുമായി നല്ല പോലെ പിടിച്ചു കിട്ടാൻ വേണ്ടി ഒരു മണിക്കൂറോളം ഇതിനെ ഫ്രിഡ്ജിലേക്ക് വെക്കാം. ഇനി ഒരു മണിക്കൂറിനു ശേഷം ചിക്കെൻ ഫ്രൈ ആക്കാം. ആദ്യം ഒരു കാടായിലേക്ക് വെളിച്ചെണ്ണ അല്ലാത്ത ഏതെങ്കിലും ഓയിൽ ചേർക്കുക. ഇവിടെ എടുത്തിട്ടുള്ളത് രണ്ടു ടേബിൾ സ്പൂണോളം ഒലിവ് ഓയിലാണ്.

ഇനി നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് മസാല ചേർത്ത് വെച്ചിരിക്കുന്ന ചിക്കെൻ ഫ്രൈ ആക്കി എടുക്കാം. ഇനി മറ്റൊരു ബൗളിലേക്ക് സോസ് തയ്യാറാക്കാം. അതിനായിട്ട് നാല് ടേബിൾ സ്പൂൺ തൈര്,രണ്ടു ടേബിൾ സ്പൂൺ മയോണൈസ്, തഹീനി പേസ്റ്റ് ഒരു ടീസ്പൂൺ, ഒരു അല്ലി വെളുത്തുള്ളി ഗ്രേറ്റ് ചെയ്ത് എടുത്തത്‌,ഇനി ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്,അൽപ്പം ഉപ്പ്, ഒരു നുള്ള് പെപ്പർ പൗഡർ ഇത്രയും കൂടി നല്ല പോലെ ഇളക്കി കൊടുക്കുക. ഇനി ഫ്രൈ ആക്കി എടുത്ത ചിക്കൻ ചെറിയ പീസുകളാക്കി മുറിച്ചെടുക്കുക. ഇനി ഒരു കുബ്ബൂസ് എടുത്ത ശേഷം അതിന്റെ മുകളിലേക്കു ഒരു സ്പൂൺ സോസ് എല്ലായിടത്തും സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി ഒരു തക്കാളി നീളത്തിൽ അരിഞ്ഞത്,ഇനി രണ്ടോ മൂന്നോ ഫ്രഞ്ച് ഫ്രൈസ്, പച്ചമുളക്,ഉപ്പിലിട്ട വെള്ളരിക്ക,ഇനി അരിഞ്ഞെടുത്ത ചിക്കെൻ ഇത്രയും കൂടി ഇതിലേക്ക് വെച്ച് കൊടുക്കുക.

ഇനി ഇത്രയും കൂടി ഷവർമയുടെ ഉള്ളിലേക്ക് വെച്ച് കൊടുത്ത ശേഷം ഒരു ടീസ്പൂൺ സോസും കൂടി മുകളിലായി ചേർത്ത് കൊടുക്കുക. ഇനി ശവർമ്മയുടെ അടിഭാഗം ഒന്ന് മടക്കിയ ശേഷം കുബ്ബൂസിനെ ചുരുട്ടി എടുക്കുക. ഇനി ഈ കുബ്ബൂസിനെ ഒന്ന് ഗ്രിൽ ചെയ്തു എടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ സ്വാദിഷ്ടമായ ചിക്കെൻ ഷവർമ്മ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page